Sunday, July 15, 2012


ജ്വല്ലറി Salesman എന്ന
 അടിമപ്പണി 
ഡിഗ്രി കൈവശമുണ്ടായിട്ടും ജോലികിട്ടാന്‍ വിഷമിക്കുന്ന നേരത്താണ്  പത്രപരസ്യം കണ്ടത്് പ്രമുഖ ജ്വല്ലറിയില്‍ സെയില്‍സ്മാന്‍െറ ഒഴിവുണ്ടെന്ന്്്. യോഗ്യത ഡിഗ്രി ശമ്പളം പതിനായിരം ഉറുപ്പിക. ഹായ് മനസ്സില്‍ ലഡുപൊട്ടി. പ്രമുഖഹോട്ടലില്‍ മുഖാമുഖം പരിപാടി . കിട്ടി ജോലി ഒറ്റ കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ തന്നെ ഏമാന്‍മാര്‍ക്ക് കൊടുക്കണം,പിന്നെ ഒരു ചെക്ക് ലീഫും, പണമെഴുതാത്തത് അല്ല രൂപ ഒരു ലക്ഷത്തിന്‍േറത് . ചുമ്മാ അത് വര്‍ക്ക് ഗാരണ്ടിക്ക് വേണ്ടി മാത്രം. ഹൊ കൊടുത്താലെന്താ ജോലി കിട്ടീലെ എന്നു വിചാരിച്ചു. വാഗ്ദാനങ്ങള്‍ വേറെ കല്യാണപാര്‍ട്ടികളെ എത്തിച്ചുകൊടുത്താല്‍ അഡീഷണല്‍ ബെനഫിറ്റ് ബോണസ് എല്ലാം കൂടി നോക്കിയാല്‍ 20 രൂപ ഉറപ്പ്. വെയില്‍ കൊള്ളേണ്ട, എസിയില്‍ തന്നെ അതും ഫുള്‍കൈ ഷര്‍ട്ട് ഇന്‍ ഷേര്‍ട്ട് അടിപൊളി. പിന്നെ നിന്‍െറ മീശ അടിപൊളിയാണ് സുഹൃത്തുക്കള്‍ പറയാറുള്ള ആ സാധനം ചുണ്ടിന് മുകളില്‍ നിന്ന് വടിച്ചുമാറ്റണം എന്നത് മാത്രം ഒരുപാട് വിഷമിപ്പിച്ചു. എന്നാലും 20 ഓര്‍ത്തപ്പോള്‍ അതും മാറി. നാട്ടിലെ കല്യാണമണ്ഡപങ്ങളിലേക്കായിരുന്നു ആദ്യയാത്ര. കാരണം എന്നൊക്കെ ഹാള്‍ ബുക്കിങ്ങ് എന്നറിയാന്‍ എന്നിട്ട് ആ മേല്‍വിലാസത്തില്‍ അന്വേഷണം നടത്തി. സംഗതി ഉഷാര്‍ വീട്ടുകാര്‍ വിളിച്ചു ആഭരണങ്ങള്‍ നമ്മുടെ ജ്വല്ലറിയില്‍ നിന്നുതന്നെ അങ്ങനെ അഞ്ച് കല്യാണപാര്‍ട്ടികള്‍. ശമ്പളം വെറുതെ കൂട്ടി നോക്കി കമീഷനും കൂടിയായപ്പോള്‍ ഏതാണ്ട് മുപ്പതിനായിരം രൂപ. ആദ്യത്തെ രണ്ടാഴ്ചത്തെ ഫീല്‍ഡ് വര്‍ക്ക് കലക്കി. ഇനിയാണ് ജ്വല്ലറി പ്രവേശനം രാവിലെ തന്നെ ഒമ്പതരക്ക് എസിയിലേക്ക് കയറി. ഒന്നു അമ്പരന്നു പിന്നെ അതുമാറി. അതുമറന്നു ജോലി കിട്ടിയത് തമിഴ്നാട്ടില്‍ പുതുതായി തുടങ്ങിയ ജ്വല്ലറിയിലേക്കായിരുന്നുട്ടോ. രാവിലെ ഉപ്പുമാവ് കൊള്ളാം. നോക്കിയപ്പോള്‍ മീശയില്ലാത്തവന്‍ മാരുടെ ഒരു വന്‍ സംഘം തന്നെ.
 പിന്നെ ക്ളാസ് സംഗതി സീരിയസ് സ്വര്‍ണമാണ് വില്‍ക്കുന്ന സാധനം അടിച്ചുമാറ്റരുത് മാറ്റിയാല്‍ കാമറകണ്ണില്‍പെടും, രക്ഷയുണ്ടാവില്ല എന്ന ഭീഷണിയും. സത്യത്തില്‍ സീനിയര്‍മാരായ ആളുകളുടെ നോട്ടവും മട്ടും തനി ഗുണ്ടകളുടെ പെരുമാറ്റവും. തമിഴ്നാട്ടുകാരുടെ ആഭരണഭ്രമം അന്നേ മനസ്സിലായി രണ്ടു പവന്‍ സ്വര്‍ണത്തിന് റിസ്റ്റ് വാച്ച് ഫ്രീ. പാണ്ടിക്കുണ്ടോ ബുദ്ധി ഒരു റിസ്റ്റ് വാച്ചിനുവേണ്ടി മുപ്പത് ശതമാനത്തോളം പണിക്കൂലികൊടുത്ത് സ്വര്‍ണം വാങ്ങുന്നു. ചിരിവന്നുപോയി പക്ഷേ വാച്ച് കൊടുത്തപ്പോള്‍ സംഗതിമാറി കാരണം പുറത്ത് പ്രദര്‍ശിപ്പിച്ച പരസ്യത്തിലെ വാച്ച് ചെയിന്‍ സ്ട്രാപ്പ് ആണ് അയാള്‍ക്ക് അതുതന്നെ കിട്ടണം ലെതര്‍ സ്ട്രാപ്പ് വേണ്ടത്രേ. ഉടനെ ഒരു വാച്ച് വാങ്ങികൊടുത്തു. താമസിയാതെ പരസ്യത്തിലെ വാച്ചിന്‍െറ സ്ട്രാപ്പ് ലെതറാക്കി വരപ്പിച്ചു. പിന്നെ വന്നത് തമിഴ്നാട്ടിലെ പ്രമുഖരാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സംഭാവന മുതലാളി കൊടുത്തത് അഞ്ച്ലക്ഷം. പുതിയ ജ്വല്ലറിയല്ളേ കൊടുത്തേ പറ്റൂ.ഉച്ചയൂണിന് സമയമായി ഏതാണ്ട് രണ്ടരമണി ചോറും ഒരു മഞ്ഞക്കറിയും കറിയുടെ പേരെന്തെന്നു പോലുമറിയാത്തത്. കഴിച്ചു തിരിച്ച് കടയിലേക്ക് . രാത്രി ഒമ്പതായി താമസസ്ഥലത്തേക്ക് പോകാറായില്ല പോലും. റാക്കിലെ ആഭരണങ്ങള്‍ തൂക്കി അളന്ന് എഴുതണം. പിന്നെ എല്ലാവരും മറ്റൊരു ഹാളിലേക്ക് ഷര്‍ട്ട് അഴിച്ചും പാന്‍റ്സ് അഴിപ്പിച്ചും എന്തിന് അടിവസ്ത്രംപോലും അഴിച്ച് നോക്കുന്നു സീനിയര്‍മാര്‍ സ്വര്‍ണം മുക്കിയോ എന്ന പരിശോധന. എല്ലാം കഴിഞ്ഞപ്പോള്‍ സമയം പുലര്‍ച്ചെ രണ്ടര. അങ്ങനെ ശമ്പളം ദിവസം വന്നു നാട്ടിലെ കല്യാണം പിടിച്ചു കൊടുത്ത കമീഷനും ശമ്പളവും ചേര്‍ത്ത് രൂപാ മുപ്പതിനായിരം. ഹായ് ഓഫീസില്‍ചെന്ന് പേരു പറഞ്ഞു ഒരു കവര്‍ തന്നു തുറന്ന് നോക്കിയപ്പോള്‍ ഞെട്ടി. 6500 ഉറുപ്പിക മാത്രം. കാരണം ചോദിച്ചു നിങ്ങള്‍ക്ക് തരുന്ന ഭക്ഷണത്തിനും താമസത്തിനും 2000 രൂപ പിന്നെ മുതലാളിയുടെ ഭാര്യയുടെ പേരിലുള്ള ചാരിറ്റി ട്രസ്റ്റിന് 1000രൂപ പിന്നെ അലക്ക്കൂലി 500.
അങ്ങനെ മുപ്പതിനായിരം 6500ലേക്ക് കല്യണപാര്‍ട്ടി കമീഷന്‍ അടുത്തമാസം തരാം എന്നും. സങ്കടം തോന്നി എന്നാലും അടുത്തമാസം കിട്ടും എന്ന വിശ്വാസത്തില്‍ വിഷമത്തോടെ തുടര്‍ന്നു. ഒരു സ്വര്‍ണമണിപോയാല്‍  പോലും ശമ്പളത്തില്‍ നിന്നു തന്നെ മുഴുവന്‍ ഈടാക്കും. ബാക്കിയുണ്ടെങ്കില്‍ ആയി അല്ളെങ്കില്‍ അത്  ഈടാക്കും വരെയും അടിമപ്പണി തന്നെ. ഇത്  ഒരു സെയില്‍സ്മാന്‍െറ കഥ അവസാനം ജോലി വേണ്ട എന്നു പറഞ്ഞപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തരില്ളെന്നായി. ലക്ഷംരൂപയുടെ ചെക്ക് തരില്ളെന്നായി പീഡനമെന്നാല്‍ കൊടിയപീഡനം ചോദിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് തമിഴ്നാട്ടിലാണെന്നുപറയും . അവസാനം രാഷ്ട്രീയ സമ്മര്‍ദം ഉപയോഗിച്ച് എല്ലാം തിരിച്ചുവാങ്ങി ആ പണിയോട് വിടപറഞ്ഞു. പക്ഷേ അലട്ടുന്നത് അതല്ല. രാഷ്ട്രീയത്തെയും ഭരണകൂടത്തെ വരെ നിയന്ത്രിക്കുന്ന സാമ്പത്തിക സ്രോതസ്സായ ഇവരുടെ സ്ഥാനപനങ്ങളില്‍ നടക്കുന്ന പീഡനം പുറത്തുള്ളവര്‍ അറിയുന്നില്ല. എത്ര മാത്രം വിഷമം ഉള്ളിലൊതുക്കിയാണ്  പാവം സെയില്‍സ്മാന്‍മാര്‍ നമുക്ക്  മുന്നില്‍ ചിരിച്ചു നില്‍ക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകരോ ചാനല്‍ മീഡിയയോ ഇവര്‍ക്കെതിരെ തിരിയില്ല കാരണം അവരുടെ പരസ്യം നിന്നാല്‍ ചാനലിന്  താഴ് വീഴും. വന്‍ സൗധങ്ങളും വിമാനങ്ങളും വരെ വാങ്ങിക്കൂട്ടുന്ന ഇവര്‍ ജ്വല്ലറിയുടെ മറവില്‍ നടത്തുന്ന തൊഴില്‍ പീഡനങ്ങള്‍ മനപ്പൂര്‍വം തന്നെ തമസ്കരിക്കപ്പെടുന്നു.
പുറത്ത് പറഞ്ഞാല്‍ തന്നെ ആരും വിശ്വസിക്കില്ലിത്.ഒരു കൂട്ടായ്മക്ക് ശ്രമം നടത്തിയാല്‍ സീനിയര്‍ എന്ന ഗുണ്ടാപ്പടയത്തെി അടിച്ചു പരത്തും. മീശവരെ കളയിച്ച് നപുംസകങ്ങളാക്കി അവര്‍ ചുടുചോറുവാരിക്കുമ്പോള്‍ ആരറിയുന്നു ഇത്തരം പീഡനങ്ങള്‍. അന്വേഷിക്കാനത്തെുന്നവരെ തന്നെ വിലപറഞ്ഞ് വാങ്ങുന്ന  സ്വര്‍ണമുതലാളിമാരെ തിരിച്ചറിയപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.തൊഴില്‍ സ്വാതന്ത്ര്യത്തെ കുറിച്ച് വാതോരാതെ ശബ്ദിക്കുന്ന മാധ്യമലോകം ഒരിക്കലും പ്രതികരിക്കാത്ത മേഖലയാണിത് കാരണം പരസ്യവരുമാനത്തിന്‍െറ സിംഹഭാഗവും ഇവരെ മാത്രം ആശ്രയിച്ചാവും. NB: കടപ്പാട് ഇത് അനുഭവിച്ച സുഹൃത്തിനോട് 

Monday, July 9, 2012

 നാവിന്‍ തുമ്പിലെ രസമുകുളങ്ങളില്‍ കപ്പലോടിക്കുകയാണ് ചാനല്‍ അവതാരകര്‍

ലയാളികളുടെ സ്വീകരണമുറികളിലേക്ക്  രുചിക്കൂട്ടുകളുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കുകയാണ്  ചാനല്‍ ലോകത്തിലെ പാചകപരിപാടികള്‍.കാണുന്നവന്‍െറ നാവിന്‍ തുമ്പിലെ രസമുകുളങ്ങളില്‍ കപ്പലോടിക്കുകയാണ് ചാനല്‍ അവതാരകര്‍. ഒരു കാലത്ത് നമ്മുടെ മലയാളം ഡി.ഡി നാലില്‍ തുടങ്ങി ഇന്ന് ഏറ്റവും പുതിയ ചാനല്‍ വരെ പാചകത്തെ മുറുകെപിടിക്കുകയാണ്. രുചിയുടെ അതിര്‍ വരമ്പുകള്‍ തേടി ലോകത്തിന്‍െറ നാനാ ദിക്കുകളിലും അലഞ്ഞ് നമ്മുടെ മുന്നിലത്തെിക്കുകയാണ് പാവം ചാനലുകാര്‍. ഏറ്റവും കൂടുതല്‍ രുചിഭേദങ്ങള്‍ വരുത്തുവാന്‍ കഴിവുള്ളത്ര മസാലക്കൂട്ടുകളുള്ള ഇന്ത്യയിലെ സ്വാദ് തേടിയും അലയുകയാണിവര്‍. ടി.വി.തുറന്നാല്‍ ഏതാണ്ട് എല്ലാ ചാനലുകളിലും ഒരേ സമയത്താണ് സ്വദ് നോക്കുന്ന അവതാരകരുടെ പരിപാടി. പണ്ട് ബോയിങ് ബോയിങ് എന്ന സിനിമയില്‍ ലാലേട്ടന്‍ ചിക്കന്‍ വക്കുന്ന പോലിരിക്കൂം ഈ സമയം ശ്രമിച്ചാല്‍.  കാരണം ഒരേ സമയം പല പേരുകളില്‍ പല ചാനലുകളില്‍ ഒരുപരിപാടി.
 പാചകത്തിലെ ചക്രവര്‍ത്തിനിയായ അന്നമ്മ മാത്യു പോലും ഒരുപക്ഷേ ഞെട്ടുന്ന തരത്തിലാവും ഇന്നത്തെ പരിപാടികള്‍. എന്തായാലും  മലയാളികളെ പാചകപരിപാടികളിലേക്ക് അടുപ്പിച്ചത് ഒരുപക്ഷേ അമൃത ചാനലിലെ ടേസ്റ്റ് ഓഫ് ഇന്ത്യ എന്ന പരിപാടി അവതരിപ്പിച്ച രാജ് കലേഷായിരിക്കും. കാരണം  രുചിയുടെ ആസ്വാദനം എങ്ങനെയെന്ന് മലയാളിയെ പരിചയപ്പെടുത്തിയത് ആ യുവാവായിരുന്നു. നാടന്‍ മുതല്‍ കോണ്ടിനന്‍റല്‍ രുചിവരെ. തുടര്‍ന്ന് സിനിമാനിര്‍മാതാവും പാചകക്കാരിലെ തടിയനായ നൗഷാദിക്ക മുതല്‍  അങ്ങോട്ട് നീണ്ട് നിവര്‍ന്ന് കിടക്കുകയാണ് അവതാരകരുടെ നിര. ആദിവാസി മുതല്‍ അറബിവരെയും വള്ളം മുതല്‍  കള്ള്ഷാപ്പു വരെയും അടുക്കളകളിലെ  രുചിയും ഗന്ധവും തേടുകയാണിപ്പോഴും. ടേസ്റ്റ് ഓണ്‍ വീല്‍സ്, തനി നാടന്‍,അലാ കാര്‍ട്ടേ, അടിപൊളി സ്വാദ്, ഫുട് പാത്ത്, ടേസ്റ്റ് ഓഫ് ഇന്ത്യ..............അങ്ങനെ നീളുന്നു ലിസ്റ്റ്. നിറപറയുടെ പരസ്യത്തില്‍ നാം കാണുന്ന ലക്ഷ്മീനയര്‍ വരെ ഇന്ന് പര്യടനത്തിലാണ് ഹിമാലയ സാനുക്കളില്‍ വരെ നീളുന്നു രുചി അന്വേഷണം.
 എന്തെക്കെ പറഞ്ഞാലും ഭക്ഷണം വെപ്പിച്ച് കുശാലായി തട്ടി വിട്ടിട്ട് കൊള്ളാം ചേച്ചി എന്നുപറയുന്നവരില്‍ രുചിയുടെ ആസ്വാദനം തെളിയുന്നത് ഒന്നോ രണ്ടോ അവതാരകരില്‍ മാത്രം. എടുത്തു പറയേണ്ട പേര് രാജ് കലേഷിന്‍േറത് മാത്രം.കാരണം നല്ലതെങ്കില്‍ അയാളുടെ മുഖം മാത്രം നോക്കിയാല്‍ മതി. രണ്ടമതൊരാള്‍ തനിനാടന്‍ അവതാരകന്‍ ഫൈസും .ചിലര്‍  മൂക്കു മുട്ടെ അടിച്ചു വിട്ടിട്ട് കൊള്ളാം എന്നു പറയുമ്പോള്‍ കാണുന്ന ഭാവമോ മരിച്ച വീട്ടില്‍ ചെന്ന പോലെയാണ്.
 രുചിഭാവങ്ങളുടെ ആസ്വാദനം കാണണമെങ്കില്‍ ഒരു അനിമേഷന്‍ ചലച്ചിത്രം കണ്ടാല്‍ മതിയാവും റാറ്റാറ്റൂയി  മലയാളികള്‍ കാണേണ്ട ഒരു ചിത്രം.വിദേശ ചാനലുകള്‍ വരെ ഇന്ത്യയിലെ രുചിക്കൂട്ടുകളൂടെ അന്വേഷണത്തിലാണ്. ഡിസ്കവറി ചാനലിലും ടി.എല്‍.സിയിലും മറ്റും ഇന്ത്യയാണ് ചര്‍ച്ചാ വിഷയം. മാറുന്ന മലയാളി ചിക്കിങ്ങിലും റെഡിമെയ്ഡ് ഭക്ഷണശാലകളിലും അഭയം തേടിക്കൊണ്ടിരിക്കുന്ന വിവരം പാവം ചാനലുകാര്‍ക്കറിയില്ലല്ളോ.