Saturday, July 9, 2011
കളി മറന്ന കാനറികള്‍
കളി മറന്ന കാനറികള്‍
കോപ്പ അമേരിക്കയില്‍ നയ്മര്‍ എന്ന പത്തൊമ്പതുകാരനെ വജ്രായുധമാക്കിയ ലോകചാമ്പ്യന്‍മാരുടെ മേലങ്കിയണിഞ്ഞ ടീമിന്റെ പ്രകടനം അത്യന്തം ദയനീയം. കളിക്കാന്‍ കാലില്‍ ജിലേബി വരക്കാനുള്ള കഴിവ് മാത്രം പോരെന്ന് പരാഗ്വേ കാട്ടിക്കൊടുത്തു. പഴയ ബ്രസീല്‍ ടീമിന്റെ നിഴല്‍ പോലുമല്ലാത്ത ഈ ടീമിനെ എങ്ങനെ കാല്‍പന്തുകളിയുടെ ചക്രവര്‍ത്തിമാര്‍ അംഗീകരിച്ചു
.പാറ്റോ,നയ്മര്‍ തുടങ്ങിയ താരങ്ങള്‍ക്ക് ഗോളടിക്കാനുള്ള കഴിവ് തീരെ കുറവ്. കോച്ച് മാനോ മെനസിന്റെ കണ്ടുപിടിത്തങ്ങള്‍ തുടര്‍ന്നുള്ള കളികളില്‍ പിഴക്കുമോ എന്ന് കണ്ടറിയണം.കാനറികളെ കശക്കിയെറിയാന്‍ പോന്ന വമ്പന്‍ സ്രാവുകള്‍ ഇനിയും കളത്തില്‍ ബാക്കിനില്‍ക്കുന്നു. കുതിരക്കഴുത്ത് പോലെ മുടി വളര്‍ത്തിയിട്ട് കാര്യമില്ലല്ലോ കുതിരയുടെ കരുത്ത് തന്നെ കാണിക്കണം. റൊണാള്‍ഡോ,കക്ക,റൊണാള്‍ഡീഞ്ഞോ തുടങ്ങിയ പിഴവുപറ്റാത്ത ഫിനിഷിങ് പാടവമുള്ള കളിക്കാരുടെ അഭാവം മുഴച്ചു നില്‍ക്കുന്നു. പഴമയുടെ നെടുംതൂണായ ലൂസിയോ പ്രായത്തെ വെല്ലാനും പോന്ന ഒരു പോരാളിയാവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും പാളിപ്പോകുകയാണ്.
ഈ അവസരത്തെയാണ് പലപ്പോഴും എതിരാളികള്‍ മുതലെടുക്കുന്നത്. ബാഴ്സലോണയുടെ വിങ് ബാക്ക് ആല്‍വിസ് ക്ലബ് കളിയില്‍ കാണിക്കുന്ന ഒരു വീറും വാശിയും കാണിക്കുന്നില്ലെന്നതും ബ്രസീലിന്റെ വീഴ്ചക്ക് ആഘാതം കൂട്ടുന്നു. കളിയില്‍ ശക്തമായ ഒരു ഷോട്ട് പോലുമുതിര്‍ക്കാത്ത ബ്രസീലിനെതിരെ കൂക്കിവിളിക്കുന്ന കാഴ്ച കാല്‍പന്തുകളിയുടെ പ്രേമികളെ തന്നെ വേദനിപ്പിക്കുന്നതാണ്. വരുന്ന കളികളിലെങ്കിലും മഞ്ഞക്കിളികള്‍ പാരമ്പര്യത്തെ കാക്കട്ടെ എന്നുപ്രത്യാശിക്കാം......
Subscribe to:
Post Comments (Atom)
No comments:
Post a Comment