Monday, July 9, 2012

 നാവിന്‍ തുമ്പിലെ രസമുകുളങ്ങളില്‍ കപ്പലോടിക്കുകയാണ് ചാനല്‍ അവതാരകര്‍

ലയാളികളുടെ സ്വീകരണമുറികളിലേക്ക്  രുചിക്കൂട്ടുകളുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കുകയാണ്  ചാനല്‍ ലോകത്തിലെ പാചകപരിപാടികള്‍.കാണുന്നവന്‍െറ നാവിന്‍ തുമ്പിലെ രസമുകുളങ്ങളില്‍ കപ്പലോടിക്കുകയാണ് ചാനല്‍ അവതാരകര്‍. ഒരു കാലത്ത് നമ്മുടെ മലയാളം ഡി.ഡി നാലില്‍ തുടങ്ങി ഇന്ന് ഏറ്റവും പുതിയ ചാനല്‍ വരെ പാചകത്തെ മുറുകെപിടിക്കുകയാണ്. രുചിയുടെ അതിര്‍ വരമ്പുകള്‍ തേടി ലോകത്തിന്‍െറ നാനാ ദിക്കുകളിലും അലഞ്ഞ് നമ്മുടെ മുന്നിലത്തെിക്കുകയാണ് പാവം ചാനലുകാര്‍. ഏറ്റവും കൂടുതല്‍ രുചിഭേദങ്ങള്‍ വരുത്തുവാന്‍ കഴിവുള്ളത്ര മസാലക്കൂട്ടുകളുള്ള ഇന്ത്യയിലെ സ്വാദ് തേടിയും അലയുകയാണിവര്‍. ടി.വി.തുറന്നാല്‍ ഏതാണ്ട് എല്ലാ ചാനലുകളിലും ഒരേ സമയത്താണ് സ്വദ് നോക്കുന്ന അവതാരകരുടെ പരിപാടി. പണ്ട് ബോയിങ് ബോയിങ് എന്ന സിനിമയില്‍ ലാലേട്ടന്‍ ചിക്കന്‍ വക്കുന്ന പോലിരിക്കൂം ഈ സമയം ശ്രമിച്ചാല്‍.  കാരണം ഒരേ സമയം പല പേരുകളില്‍ പല ചാനലുകളില്‍ ഒരുപരിപാടി.
 പാചകത്തിലെ ചക്രവര്‍ത്തിനിയായ അന്നമ്മ മാത്യു പോലും ഒരുപക്ഷേ ഞെട്ടുന്ന തരത്തിലാവും ഇന്നത്തെ പരിപാടികള്‍. എന്തായാലും  മലയാളികളെ പാചകപരിപാടികളിലേക്ക് അടുപ്പിച്ചത് ഒരുപക്ഷേ അമൃത ചാനലിലെ ടേസ്റ്റ് ഓഫ് ഇന്ത്യ എന്ന പരിപാടി അവതരിപ്പിച്ച രാജ് കലേഷായിരിക്കും. കാരണം  രുചിയുടെ ആസ്വാദനം എങ്ങനെയെന്ന് മലയാളിയെ പരിചയപ്പെടുത്തിയത് ആ യുവാവായിരുന്നു. നാടന്‍ മുതല്‍ കോണ്ടിനന്‍റല്‍ രുചിവരെ. തുടര്‍ന്ന് സിനിമാനിര്‍മാതാവും പാചകക്കാരിലെ തടിയനായ നൗഷാദിക്ക മുതല്‍  അങ്ങോട്ട് നീണ്ട് നിവര്‍ന്ന് കിടക്കുകയാണ് അവതാരകരുടെ നിര. ആദിവാസി മുതല്‍ അറബിവരെയും വള്ളം മുതല്‍  കള്ള്ഷാപ്പു വരെയും അടുക്കളകളിലെ  രുചിയും ഗന്ധവും തേടുകയാണിപ്പോഴും. ടേസ്റ്റ് ഓണ്‍ വീല്‍സ്, തനി നാടന്‍,അലാ കാര്‍ട്ടേ, അടിപൊളി സ്വാദ്, ഫുട് പാത്ത്, ടേസ്റ്റ് ഓഫ് ഇന്ത്യ..............അങ്ങനെ നീളുന്നു ലിസ്റ്റ്. നിറപറയുടെ പരസ്യത്തില്‍ നാം കാണുന്ന ലക്ഷ്മീനയര്‍ വരെ ഇന്ന് പര്യടനത്തിലാണ് ഹിമാലയ സാനുക്കളില്‍ വരെ നീളുന്നു രുചി അന്വേഷണം.
 എന്തെക്കെ പറഞ്ഞാലും ഭക്ഷണം വെപ്പിച്ച് കുശാലായി തട്ടി വിട്ടിട്ട് കൊള്ളാം ചേച്ചി എന്നുപറയുന്നവരില്‍ രുചിയുടെ ആസ്വാദനം തെളിയുന്നത് ഒന്നോ രണ്ടോ അവതാരകരില്‍ മാത്രം. എടുത്തു പറയേണ്ട പേര് രാജ് കലേഷിന്‍േറത് മാത്രം.കാരണം നല്ലതെങ്കില്‍ അയാളുടെ മുഖം മാത്രം നോക്കിയാല്‍ മതി. രണ്ടമതൊരാള്‍ തനിനാടന്‍ അവതാരകന്‍ ഫൈസും .ചിലര്‍  മൂക്കു മുട്ടെ അടിച്ചു വിട്ടിട്ട് കൊള്ളാം എന്നു പറയുമ്പോള്‍ കാണുന്ന ഭാവമോ മരിച്ച വീട്ടില്‍ ചെന്ന പോലെയാണ്.
 രുചിഭാവങ്ങളുടെ ആസ്വാദനം കാണണമെങ്കില്‍ ഒരു അനിമേഷന്‍ ചലച്ചിത്രം കണ്ടാല്‍ മതിയാവും റാറ്റാറ്റൂയി  മലയാളികള്‍ കാണേണ്ട ഒരു ചിത്രം.വിദേശ ചാനലുകള്‍ വരെ ഇന്ത്യയിലെ രുചിക്കൂട്ടുകളൂടെ അന്വേഷണത്തിലാണ്. ഡിസ്കവറി ചാനലിലും ടി.എല്‍.സിയിലും മറ്റും ഇന്ത്യയാണ് ചര്‍ച്ചാ വിഷയം. മാറുന്ന മലയാളി ചിക്കിങ്ങിലും റെഡിമെയ്ഡ് ഭക്ഷണശാലകളിലും അഭയം തേടിക്കൊണ്ടിരിക്കുന്ന വിവരം പാവം ചാനലുകാര്‍ക്കറിയില്ലല്ളോ. 

No comments:

Post a Comment