എന്റെ വത്തക്ക ,അവരുടെ തണ്ണിമത്തന്‍, നമ്മുടെ water melonഎന്തായാലും ഏതായാലും വേനല്‍ കത്തിക്കയറി സൂര്യന്‍ നമുക്ക് മേല്‍ കുത്തിക്കയറി സൂര്യാഘാതമുണ്ടാക്കുമ്പോള്‍ കൃതൃസമയത്ത് കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും പാണ്ടിലോറിയില്‍ ഇവന്‍ നമ്മുടെ മാര്‍ക്കറ്റുകളിലേക്ക് ഒഴുകിയെത്തും. വെയിലത്തിറങ്ങി നടന്ന് തൊണ്ടയുണങ്ങുമ്പോള്‍ റോഡരികിലെ മാടക്കടകളിലിരുന്ന് മാടി വിളിക്കുമിവന്‍. വത്തക്കയെന്നോ? തണ്ണിമത്തനെന്നോ? വിളിച്ചോള്ളൂ പക്ഷെ ദാഹവും ക്ഷീണവുമകറ്റാന്‍ കുപ്പിയിലടച്ച കീടനാശിനിയേക്കാളും ബെസ്റ്റ് ഇവന്‍ തന്നെ.നെല്ലും മാവും നട്ട് മഴയും മഞ്ഞും വരല്ലേ എന്ന് പ്രാര്‍ഥിക്കുന്ന കേരള കര്‍ഷകര്‍ ഇനിയും പഠിക്കാത്ത പാഠങ്ങളില്‍ നിന്നാണ് നമ്മുടെ അയല്‍ നാട്ടുകാര്‍ നമ്മുടെ ആവശ്യമറിഞ്ഞ് നമ്മുടെ കാശ് വാരുന്നത്. ഇനി പ്രാര്‍ഥനകള്‍ മാറ്റി പ്പിടിക്കേണ്ടുന്ന കാലമാണ് വരുന്നത് മഴ നമ്മുടെ നാട്ടില്‍ പെയ്യരുതെന്നല്ല ആന്ധ്രയില്‍ പെയ്യല്ലേ എന്ന് പ്രാര്‍ഥിക്കേണ്ടിവരും കാരണം നമ്മുടെ അരി അവിടുന്നാണേയ്്. കൂടെ തമിഴ്നാട്ടിലും കര്‍ണാടകയിലും മഞ്ഞും മഴയുമുണ്ടാകല്ലേ എന്നും പ്രാര്‍ഥിക്കണം പച്ചക്കറിയും അവരുതന്നെ തരണം. പിന്നെന്താണ് നമ്മള്‍ ചെയ്യുന്നത് എന്ന് ചോദിക്കരുത്.നെല്ല് നട്ടാല്‍ കൊയ്യാന്‍ നോക്കുകൂലി കൊടുക്കേണ്ട കാലമാണിത്.പിന്നെയാണ് തണ്ണിമത്തന്‍. സത്യത്തില്‍ തണ്ണിമത്തന്റെ മികച്ച കായ്ഫലം നല്‍കുന്ന വിത്തുകള്‍ തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റികള്‍ കര്‍ഷകര്‍ക്ക് സൌജന്യമായാണ് നല്‍കുന്നത്്. നമ്മുടെ നാട്ടിലെ കാലാവസ്ഥയും വേണ്ടുന്ന പഴം,പച്ചക്കറിയുടെയും സമയമെല്ലാം അവര്‍ക്ക് കൃത്യമായറിയാം.
നമ്മുടെ നാട്ടിലെ വേനലിന് അവരുടെ നാട്ടില്‍ തണ്ണിമത്തന്റെ വിളവെടുപ്പുല്‍സവം തുടങ്ങുകയായി. വില്‍പന കാണണമെങ്കില്‍ തൃശൂരിലെ ശക്തന്‍മാര്‍ക്കറ്റില്‍ വരണം മോനേ ദിനേശാ. ദിവസം മുപ്പത് ലോഡില്‍ കൂടുതല്‍ തണ്ണിമത്തന്‍ മറ്റ് ജില്ലകളിലേക്കും കയറ്റിപ്പോകുന്നു. ഇത് വാങ്ങി കഴിക്കുന്ന നമുക്കറിയാമോ? ഇത് ഒരു പഴവര്‍ഗമല്ലെന്ന്. പറഞ്ഞാല്‍ ആരും സമ്മതിക്കുകേല്ല. എന്നാല്‍ കേട്ടോളൂ ഇത് ഒരു പച്ചക്കറി മാത്രമാണ് നമ്മുടെ കുമ്പളങ്ങ പോലത്തേത്. തൊണ്ടും കുരുവും എല്ലാം ഭക്ഷ്യയോഗ്യം.ഇവന്റെ ജന്‍മദേശം സൌത്താഫ്രിക്കയാണ്.ഇവനെ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത് ചൈനയാണ്.താമസിയാതെ ചൈന മൊബൈലും കളിപ്പാട്ടങ്ങളും വിലക്കുറവില്‍ ലഭിക്കുമ്പോള്‍ ഇനി വിലക്കുറവില്‍ തണ്ണിമത്തനും അടുത്തുതന്നെ എത്തും. ഇതില്‍ 92 ശതമാനം വെള്ളവും 8 ശതമാനം ഷുഗറും മാത്രമേയുളളൂ. എന്നാല്‍ അല്‍പം ഫൈബറും വിറ്റാമില്‍ a യും cയും കൂടിയുണ്ട്. ഇതാണ് നമ്മളെ ഉന്‍മേഷവാന്‍മാരാക്കുന്നത്. ലോകപോലീസുകാരായ അമേരിക്കക്കാരാണ് ഉപയോഗത്തില്‍ മുമ്പന്‍മാര്‍.ലോകത്തില്‍ ഏറ്റവും മധുരമുള്ള തണ്ണിമത്തനുള്ളത് ഇസ്രായേലിലും ഈജിപ്തിലുമാണ്. ലോകത്താകമാനം നൂറ് രാജ്യങ്ങളിലായി 1200 തരം വത്തക്കയുണ്ട് കേട്ടോ. നമ്മുടെ കൊച്ചുകേരളത്തിലും ഉല്‍പാദിപ്പിക്കാമെങ്കിലും നടക്കില്ല.
നികത്തിയ പാടങ്ങളും അതിലെ ഫ്ലാറ്റുകളും പൊളിച്ചാലല്ലേ കൃഷി നടക്കൂ. എന്നിരുന്നാലും വേനല്‍ വരുമ്പോഴെല്ലാം നമുക്ക് ഇനിയും കാത്തിരിക്കാം ഇന്റര്‍ നാഷണല്‍ തണ്ണിമത്തങ്ങകള്‍ക്കായി................
No comments:
Post a Comment