Wednesday, October 24, 2012

അ= അമ്മ



അ =അമ്മ+
അ =അക്ഷരം= കച്ചവടം




= അമ്മ എന്ന് ശൈശവാവസ്ഥമുതല്‍ കേള്‍ക്കുന്ന മനുഷ്യകുലത്തിലേക്ക്  വീണ്ടും ഓര്‍മപ്പെടുത്തലായത്തെിയ ആള്‍ ദൈവം  അക്ഷരങ്ങളെ തന്നെ കച്ചവടച്ചരക്കാക്കുന്നു. പതിനായിരങ്ങള്‍ സംഭാവന കൈപ്പറ്റി സ്വന്തം വിദ്യാലയങ്ങളില്‍ കുട്ടികളെ അക്ഷരങ്ങള്‍ കൊണ്ടുള്ള വികലമായ അഭ്യാസം നടത്തുകയാണിന്ന് ഇവര്‍. ഇന്ത്യയിലെന്നല്ല ലോകം മുഴുവന്‍ വേരുകളുള്ള അമ്മയുടെ വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനനിലവാരത്തിന്‍െറ ഗ്രാഫെടുത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ ഒരു ഇന്നിങ്സിലെ ബാറ്റിങ് പരാജയം പോലെ കുത്തനെ താഴോട്ട്. പറയുമ്പോള്‍ അമൃത വിദ്യാലയമെന്നത് വലിയ സംഭവം തന്നെ. ഇന്ത്യ മുഴുവന്‍ വേരുകളുള്ള പടര്‍ന്നു പന്തലിച്ച വൃക്ഷം പക്ഷേ കാര്യമില്ലല്ളോ ഈര്‍ക്കിലോളം കാതല്‍ വേണ്ടേ? സംഗതി ശരിയാണ്  ദുഷ്ടരെ പനപോലെ  അഭിനവ ആള്‍ ദൈവം വളര്‍ത്തുന്നു. സംഭാവനയുടെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ച് ദന്തഗോപുരങ്ങള്‍ പോലെ സ്കൂളുകള്‍ തീര്‍ത്തിട്ട് ആര്‍ക്ക് എന്തുകാര്യം? ഒന്നുകില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണം കിട്ടണം അല്ളെങ്കില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പണം കിട്ടണം എന്നാല്‍ ഇതു രണ്ടും ഇവിടെയില്ല.
ഐക്യരാഷ്ട്ര സഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് മലയാളഭാഷയെ വാനോളമത്തെിച്ച അമ്മയുടെ സ്കൂളിലെ കുട്ടികളുടെ ഭാഷയിലുള്ള നിലവാരത്തകര്‍ച്ച അത്യന്തം ശോചനീയാവസ്ഥയിലാണ്. ഇന്നവര്‍ക്ക് മലയാളമോ ആംഗലേയമോ അറിയില്ല അറിയുന്നത് ചെറിയ സന്ദേശങ്ങള്‍ അയക്കുന്ന മംഗ്ളീഷ് മാത്രം. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. ചെയ്യുന്ന ജോലിക്ക് അര്‍ഹിക്കുന്ന വേതനം കൊടുക്കാതെ സേവനത്തിന്‍െറ മഹത്വം പ്രസംഗിച്ച് എത്രനാള്‍ വിദ്യാലയങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് അകക്കണ്ണുള്ള അമ്മക്ക് ഊഹിക്കാന്‍ പോലുമായിട്ടില്ളെന്ന് വ്യക്തം.
അതിന് വ്യക്തമായ തെളിവുകളാണ് സ്കൂളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക്. അധ്യാപകരാകട്ടെ വേതനത്തിനായി സമരപാതകള്‍ സ്വീകരിക്കാന്‍ ആരംഭിച്ചപ്പോള്‍ സ്ഥലംമാറ്റ ഭീഷണിമുഴക്കി തടഞ്ഞു. പലരെയും കേരളത്തിന് പുറത്തേക്ക് മാറ്റി. ഉര്‍വശീശാപം ഉപകാരമായി സത്യത്തില്‍  അവര്‍ക്ക്. പതിനായിരങ്ങളുടെ ശമ്പള വൗച്ചറുകളില്‍ ഒപ്പുകള്‍ വാങ്ങുകയും വെറും നാലായിരത്തില്‍ താഴെ വേതനം നല്‍കുകയുമാണ് ചെയ്തുവരുന്നത്. പീഡനം സഹിക്കാതായപ്പോള്‍ പല അധ്യാപികമാരും സ്കൂള്‍ വിട്ടു. അപ്പോഴും അനുഭവിക്കേണ്ടിവന്നത് പാവം വിദ്യാര്‍ഥികള്‍. കാരണം പ്ളസ് ടു കെമിസ്ട്രി ക്ളാസുകളെടുക്കുന്നത് വെറും ടി.ടി.സി മാത്രമുള്ള അധ്യാപിക. പത്താം ക്ളാസുകാരെ കൈകാര്യം ചെയ്യുന്നതാവട്ടെ പ്രീഡിഗ്രി മാത്രമുള്ള സ്വാമിനിമാര്‍. അവിടെയും അധ്യാപക പീഡനം പറ്റില്ളെന്നു പറഞ്ഞാല്‍ ഇന്നുമതി എന്നാവും മറുപടി. ഇത് നിര്‍ബാധം തുടരുകയാണ്. ഓരോ സ്പെഷല്‍ ക്ളാസുകള്‍ക്കും മാസം അഞ്ഞൂറു രൂപവരെ പിരിച്ചെടുക്കുന്ന ഇവര്‍ ഈ പണം എന്തുചെയ്യുന്നു? സൗജന്യമായി തുടങ്ങേണ്ട സ്കൗട്ടിങ്ങിന് വരെ പണം പിരിക്കുന്നു.
 ക്യാമ്പുകള്‍ നടത്തി ലാഭം കൊയ്യുന്നു.എന്തിന് ഉല്‍സവങ്ങള്‍ക്കുപോലും ബോണസ് കൊടുക്കാത്ത വിദ്യാലയമായി മാറിയിരിക്കുന്നു. ഓണത്തിന് ജീവനക്കാര്‍ക്ക് ഓണസദ്യകൊടുത്തിരുന്ന മാനേജ്മെന്‍റ് ഇത്തവണ അതും നല്‍കിയില്ല. ജീവനക്കാരുടെ പ്രതിഷേധം മറിച്ചായിരുന്നു അവര്‍ പിരിവെടുത്ത് മാനേജ്മെന്‍റ് പ്രതിനിധികള്‍ക്ക് ഓണസദ്യ നല്‍കി. ഉല്‍സവബത്ത നല്‍കാന്‍ സാക്ഷാല്‍ അമൃതാനന്ദമയീ പറഞ്ഞിട്ടും വിദ്യാലയങ്ങളുടെ നടത്തിപ്പുകാരായ സ്വാമിനിമാര്‍ നല്‍കുന്നില്ല. അമ്മ എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ആള്‍ ദൈവം ഇപ്പോഴും സ്നേഹത്തെപ്പറ്റി പുകഴ്ത്തട്ടെ. വിശ്വാസങ്ങളിലും ആരാധനയിലും അടിയുറച്ച് വിശ്വസിച്ച് മക്കളുടെ ഭാവി തകര്‍ക്കാതിരിക്കൂ.വിദ്യാഭ്യാസത്തെകുറിച്ചും അക്ഷരങ്ങളെ കുറിച്ചും തീര്‍ത്തും അജ്ഞത നടിക്കുന്ന ആള്‍ ദൈവം ഇനിയെങ്ങനെ സ്വന്തം വിദ്യാലയങ്ങളെ രക്ഷിക്കും കാത്തിരുന്ന് കാണാം.