salt n pepper
ഇന്ന് അവിചാരിതമായി ഒരു സിനിമ കണ്ടു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. ഹായ് നല്ല സിനിമ. നല്ല അവതരണരീതി ആഷിക് അബു വളരെ മനോഹരമായി ചെയ്തിരിക്കുന്നു. പ്രമേയത്തെ കൂടുതല്‍ കാട് കയറാനനുവദിക്കാതെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു. കഥയോടുള്ള മൃദുസമീപനം തന്നെ ഉദാഹരണം. മേമ്പൊടിയായി കാളിദാസന്‍ എന്ന ലാലിന്റെ തികച്ചും അനിതരസാധാരണമായ അഭിനയം തികച്ചും ലളിതമായ അവതരണം വേറൊരു നടനും സാധിക്കാത്തത് എന്ന് കൃത്യമായി പറയാന്‍ കഴിയും. അതിരുവിടാത്ത ഹാസ്യവും ആസിഫ് അലിയും മോശമാക്കിയില്ല. പക്ഷെ ഒന്ന് സമ്മതിക്കണം ബാബുരാജ് എന്ന വില്ലന്‍ വേഷം മാത്രം ചെയ്തിരുന്ന നടന്റെ കോമഡി പരിവേഷം. നൂറുശതമാനം വിജയം എന്ന് എനിക്ക് തോന്നിയില്ല. ഭാവങ്ങളില്ലാതെ വെറുതെ ഡയലോഗുകളില്‍ മാത്രമേ തമാശകള്‍ നിഴലിക്കുന്നുള്ളൂ. ഒരു തുടക്കക്കാരനായ വില്ലന്റെ എല്ലാ കുറവുകളും കാണാമെങ്കിലും ഹാസ്യനടനിലേക്ക് കടമ്പകള്‍ ഇനിയും കടക്കേണ്ടിയിരിക്കുന്നു.
പുതിയ നടി മൈഥിലിയും കൊള്ളാം. ശ്വേത തന്റെ റേഞ്ച് എന്താണെന്ന് അറിഞ്ഞുതന്നെ അഭിനയിച്ചിരിക്കുന്നു. ഭക്ഷണസിനിമയായതിനാലാണ് ഇതേക്കുറിച്ച് ഇങ്ങനൊരു അഭിപ്രായം. എന്തായാലും വളരെ വ്യത്യസ്തത നിറഞ്ഞ പ്രമേയത്തെ ഇത്ര സിംപിള്‍ ആയി ചിത്രീകരിച്ച ആഷിക്കില്‍ പ്രതിഭയുടെ നിഴലാട്ടം കാണാം.
No comments:
Post a Comment