മലകയറിയ ദൈവങ്ങള്‍
ദൈവവിശ്വാസ പ്രമാണങ്ങളുടെ കെട്ടുകള്‍ അഴിക്കുമ്പോള്‍ അതിശയം തോന്നിപ്പോവുകയാണ് പലപ്പോഴും. ഇനി അവരുടെ കാലമാണ് മലകയറ്റക്കാരുടെ!
ദൈവചൈതന്യങ്ങള്‍ തേടിയുള്ള യാത്രകള്‍. നൊയമ്പ് നോറ്റും ഊരുതെണ്ടിയും കടങ്ങള്‍ വീട്ടിയും മലകയറുന്നത് ആരുടെ കാരുണ്യം തേടിയാണ് മനുഷ്യന്‍.
ഈ ദൈവങ്ങള്‍ മലദൈവങ്ങളല്ല എന്ന് വിശ്വസിക്കുന്നെങ്കിലും എന്തുകൊണ്ട് ഈ ചൈതന്യങ്ങള്‍ മലകളില്‍ കുടികൊള്ളുന്നു. ജാതി മത വര്‍ഗ വര്‍ണ ദേശ ഭാഷകള്‍
എല്ലാം തന്നെ വ്യത്യസ്തങ്ങളാണെങ്കിലും ആ യാത്രയില്‍ ഏവരും ഒരേ രൂപത്തില്‍ ഭാവത്തില്‍. ദൈവത്തിന് മുന്നിലേക്ക് എന്തിനായി ? കൈലാസനാഥനും ശബരിഗിരീശനും പഴനി ആണ്ടവനും ഗാഗുല്‍ത്താ മലയിലും സഫയിലും മര്‍വയിലും അറഫയിലും പോയി മനുഷ്യന്‍ തേടുന്നത് എന്താണ് ? കാരുണ്യമോ? പാപമുക്തിയോ? കുടിവെളളത്തിനായി ഓടി നടന്ന പ്രവാചകനായ നബിയും മലമുകളില്‍ കുടിയിരുന്ന ധര്‍മശാസ്താവും നന്‍മക്കായി ക്രൂശിതനായ യേശുവും മനുഷ്യന്റെ നന്മയെയാണ് ആഗ്രഹിച്ചതെങ്കില്‍ ഇപ്പോഴുള്ള മനുഷ്യചെയ്തികളെ എങ്ങനെ വിലയിരുത്തണം? സമ്പത്തുള്ളവന്‍ അത് നഷ്ടപ്പെടുത്തരുതേ എന്നും താഴേക്കിടയിലുള്ളവന്‍ എന്നെ സമ്പത്ത് തന്ന് അനുഗ്രഹിക്കണമെന്നും ഇതിന്
രണ്ടിനുമിടയിലുള്ളവന്‍ ഇങ്ങനെ തട്ടിയും മുട്ടിയും പോകട്ടെ എന്നും ദൈവസന്നിധിയിലെത്തി പ്രാര്‍ഥിക്കുന്നു. എന്തായാലും ദൈവത്തിന് കോളുതന്നെ പെട്ടിയില്‍ വീഴുന്നത് പണം
തന്നെ.
വര്‍ഷത്തില്‍ കൊക്കോടികള്‍ കൊയ്യുന്ന വ്യവസായമായി വളരുന്ന ആരാധനാലയങ്ങളെ സര്‍ക്കാറുകളും മുതലാക്കുന്നു. ഒരു വിഭാഗം റോമിലേക്കും ഒഴുക്കുന്നു അത്രമാത്രം.
കുറച്ച് ദിവസങ്ങള്‍ മാത്രമുളള ഹജ്ജും ശബരിമലയുമെല്ലാം ഒരുകാലത്ത് ജീവനോടെ തിരിച്ചെത്താത്ത വിശ്വാസത്തിന്റെ പരകോടിയായിരുന്നു. ഇന്നതെല്ലാം എത്രമാത്രം സുഗമമായിരിക്കുന്നു. അതു പറയുമ്പോള്‍ വിശ്വാസങ്ങളുടെ ചുവട്ടില്‍ കത്തിവെച്ച സംഭവമാകുന്നു മകരവിളക്ക് മനുഷ്യന്റെ കാടത്തത്തിന് അവന്റെ ജീവനെടുത്ത സംഭവം. ലക്ഷക്കണക്കിന് വിശ്വാസികള്‍ മകരജ്യോതി കാത്തിരിക്കുമ്പോള്‍ ദാ തെളിയുന്നു ദീപം നല്ല ടെക്നിക്ക് ദൈവം തിരിനാളമായി.
ചതിയെന്നോ വിശ്വാസവഞ്ചനയെന്നോ പറയാം. പക്ഷെ അപ്പോള്‍ അവിടെ വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തും നക്ഷത്രവും ഏതു ഭാഗമാണെന്ന് മനസ്സിലാകുന്നില്ല. ഹജ്ജിന് പോകുമ്പോള്‍ കടം തീര്‍ത്ത് പോസ്റ്റ്ഡേറ്റഡ് ചെക്കുകള്‍ നല്‍കി ഹജ്ജ് ചെയ്യും തിരിച്ചെത്തുമ്പോള്‍ പാസാകാത്ത ചെക്കുമായി വീട്ടുമുറ്റത്ത് പണം ചോദിക്കാനെത്തുന്നവര്‍. മിനായില്‍ സാത്താന്റെ രൂപത്തിന് നേരെ കല്ലെറിയുമ്പോള്‍ ആരോ എറിഞ്ഞ കല്ല് ദേഹത്തു വീണത് അപ്പോള്‍ അവന്‍ തിരിച്ചറിയുന്നു. ദൈവങ്ങളുടെ ഓരോ കളികള്. ക്രൂശിതനായ യേശുവിന്റെ ഓര്‍മക്കായി കുരിശുമായി മലയാറ്റൂര്‍ മലകയറുന്നവര്‍ തന്നെക്കാള്‍ ഭാരമുള്ളതും വലുപ്പമുള്ള കുരിശുമായി നഗരത്തിന്റെ ഓരംചേര്‍ന്ന് നടന്നപ്പോഴാണ് ചൂടുകൊണ്ട് തളര്‍ന്ന് വീണത് നടുറോഡിലേക്ക്. ഗതാഗതത്തിന് തടസ്സമായി തലയില്‍ ചുറ്റിയ മുള്ള് താഴ്ന്നിറങ്ങി മുറിവുമായി. ട്രാഫിക് പോലീസുകാരന്‍ കുരിശ് എടുത്ത് മാറ്റാന്‍ നോക്കി നടന്നില്ല. അന്നേരം പിറന്നു കമന്റ് തനിയെ നടക്കാന്‍ ശേഷിയില്ലാത്തോനക്കെ ചുമക്കുന്നത് ടണ്‍കണക്കിന് ഭാരമുള്ള കുരിശ് നീ ഇത്ര പാപിയാണോടാ എന്ന് . വിശ്വാസങ്ങള്‍ അമിതമാവുമ്പോഴോ സമൂഹത്തില്‍ കാത്തുസൂക്ഷിക്കുന്ന ഇമേജിനുവേണ്ടിയോ വിശ്വാസങ്ങളെ ചൂഷണം ചെയ്യുമ്പോള്‍ അനുഭവങ്ങള്‍
ഉണ്ടാകുന്നു. ഇതാവാം ഒരുപക്ഷേ കൈകൂപ്പുവാനും കൈകള്‍ മേലോട്ടുയര്‍ത്താനും മുട്ടുമടക്കി നെറ്റിതാഴെ മുട്ടിച്ച് നമസ്കരിക്കാനും നമ്മളെ പ്രാപ്തരാക്കുന്ന വിശ്വാസം ദൈവമെന്ന അനിര്‍വചനീയമായ ചൈതന്യം.ഇതൊരു കളിയാക്കലല്ല .
മനുഷ്യന്റെ ചെയ്തികളുടെ നേര്‍ക്കാഴ്ച മാത്രം.
എന്തൊക്കെ ആയാലും ശരി ദൈവങ്ങള്‍ മലമുകളിലല്ല വേറെ എവിടെ പോയാലും മനുഷ്യര്‍ അവിടെയെത്തും പാപമുക്തിയും ജീവിതാഭിലാഷങ്ങളും ദൈവസന്നിധിയില്‍ എന്നു
വിശ്വസിക്കുന്നവര്‍ എവിടെയും എത്തും തീര്‍ച്ച.