പൊന്നമ്പലമേട്ടില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
കലിയുഗവരദനായ അയ്യപ്പസ്വാമി പോസ്റ്റ് മോഡേണായാല്‍ എങ്ങനിരിക്കും? ദര്‍ശനഭാഗ്യം കാത്ത് വരുന്നവര്‍ക്ക്
ഒരു റോപ്പ് വേ സംവിധാനം കിട്ടിയാലോ? വേറൊന്നുമല്ല ദര്‍ശനത്തിനും ഓണ്‍ലൈന്‍ രജിസ്ട്രേഷനെത്തിയിരിക്കുന്നു. അതും കേരളാ പോലിസ് വക.ശബരിമല അഡ്വാന്‍സ് ക്യൂ പ്ലേസ്മെന്റ് കൂപ്പണ്‍. പണ്ട് തന്ത്രിവക ആളുകള്‍ക്ക് സ്പെഷല്‍ ദര്‍ശനമായിരുന്നു. അതുവഴി മൂപ്പര് കോടികള്‍ അടിച്ചുമാറ്റുന്നു എന്ന് പറഞ്ഞ് അത് നിര്‍ത്തി. പക്ഷേ ഒന്നുണ്ട് ഈ സംവിധാനം തികച്ചും സൌജന്യമാണ്. തിരക്ക് അധികമായാല്‍ ഈ സംവിധാനവും പൊളിയുമെന്ന് ഉറപ്പാണ്. കാരണം നടപ്പന്തല്‍ മുതലാണ് കൂപ്പണ്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളൂ. ഈ നടപ്പന്തല്‍ വരെ എത്തുക എന്നത് കൂടുതല്‍ തിരക്കുണ്ടാക്കും
അത് അപകടവുമുണ്ടാക്കും. മണിക്കൂറുകള്‍ക്കിടയിലുള്ള ഈ സംവിധാനത്തിന്റെ ആനുകൂല്യത്തിനായി അയ്യപ്പഭക്തര്‍ ഇരച്ചുകയറാന്‍ സാധ്യത ഏറെയാണ്. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ കാത്തുനില്‍ക്കുമ്പോള്‍ കൂപ്പണുള്ള സ്വാമിമാരുടെ ഈ തിരക്ക് അറിഞ്ഞുകൊണ്ട് ആപത്തിനെ വിളിച്ചു വരുത്തലാവുമോയെന്ന് കണ്ടറിയണം..........മകരവിളക്കിന്റെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞെങ്കിലും വിശ്വാസങ്ങളുടെ അമരത്ത് കുടികൊള്ളുന്ന അയ്യപ്പനെ കാണുന്നതിന് ഭക്തരുടെ ഒഴുക്കിന് കുറവൊന്നുമില്ല. അടിസ്ഥാനസൌകര്യങ്ങളൊരുക്കാതെ ശബരിമലയെ ഇത്തവണ മാലിന്യമലയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.പാദബലവും ദേഹബലവും നല്‍കുന്ന പന്തളരാജന്‍ മനസ്സിനും ബലം നല്‍കട്ടെ തിരുനടയില്‍ നിന്ന് തെറിവിളിക്കാതിരിക്കാന്‍..........................
No comments:
Post a Comment