Tuesday, January 24, 2012

. നഷ്ടം മലയാളത്തിന് തന്നെ.........................


. നഷ്ടം മലയാളത്തിന് തന്നെ.........................
ങ്ങനെ വെള്ളാപ്പള്ളിയുടെ കൂലി പ്രസംഗക്കാരനും
,മോഹന്‍ലാലിന്റെ ചിത്തഭ്രമം ബാധിച്ചയാളും ,മലയാളികളില്‍ ചിലരെങ്കിലും പ്രായം കൂടുമ്പോള്‍ ഇയാള്‍ക്ക് വട്ടായോ എന്നു വരെ ചിന്തിച്ച സുകുമാര്‍ അഴീക്കോട് ഇനി  പ്രതീകം മാത്രം. നാളുകളായി അര്‍ബുദത്തോട് മല്ലടിക്കുമ്പോഴും പത്രത്താളുകളില്‍ തന്റെ സ്ഥാനം ഉറപ്പിച്ച അഴീക്കോട് മാഷ് ഇനി ഓര്‍മ.വാക്കുകള്‍കൊണ്ടും വരികള്‍കൊണ്ടും  വായടപ്പിച്ചും ബോധമുണര്‍ത്തിച്ചും നേരിലേക്ക് നയിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചപ്പോഴും മറുപക്ഷവും ഉണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യം മാത്രം. കേരളത്തിന്റെ സാംസ്കാരിക നായകന്‍ ഉന്നയിച്ച പല പ്രശ്നങ്ങളും ലാഘവത്തോടെ തള്ളിയ മാധ്യമങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രാര്‍ഥനയിലായിരുന്നു. കാരണം കലോല്‍സവത്തിനിടെ മരിച്ചാല്‍ പിന്നെ ഇരട്ടിപ്പണിയായേനെ പോലും. ഒരുചാനല്‍ നായകനെ ആദ്യം തന്നെ വകവരുത്തി  പ്രക്ഷേപണം ചെയ്തു.
അര്‍ബുദത്തെ വെല്ലാന്‍ മഹാമൃത്യുഞ്ജയഹോമത്തിനാകുമായിരുന്നെങ്കില്‍ ഒരുപക്ഷേ മാഷ് രക്ഷപ്പെട്ടേനെ. അര്‍ബുദം തളര്‍ത്തിയ ശരീരത്തിലേക്കും മനസ്സിലേക്കും ഹോമമല്ല പ്രേമം വരെ എത്തി നോക്കിയിട്ടും  വാടിത്തളര്‍ന്നു പോയിരുന്നു മാഷ്.
 ഇനി വരുന്നത് ഒരു പക്ഷേ ഡ്രൈവര്‍ സന്തോഷിന്  നല്ല കാലമായിരിക്കില്ല. പതിവ് സ്വത്ത് തര്‍ക്കം തന്നെ. മാഷിന്റെ കാര്യത്തില്‍ അത് ഉണ്ടാവില്ലെന്ന് കരുതാം. കാരണം മരണം തലക്ക് മുകളില്‍ വട്ടമിട്ട് പറക്കുമ്പോഴും താങ്ങും തണലുമായത് അയാള്‍ മാത്രമായിരുന്നു. മോഹന്‍ലാല്‍ വന്ന് കടമ കാട്ടി മടങ്ങി. ഒരു പക്ഷേ ബോധമുള്ള മാഷിനെ നേരിടാന്‍ അയാള്‍ക്കാവുമായിരുന്നിരിക്കില്ല. കരഞ്ഞുപോയ വെള്ളാപ്പള്ളിയോടും മാഷ് പൊറുത്തിരിക്കാം. മനുഷ്യനെ തിരിച്ചറിഞ്ഞ ആ മഹാത്മാവ് മലയാളത്തിന്റെ നഷ്ടം മാത്രമാണ്. എന്തിനെയും പെട്ടെന്ന് മറവിയില്‍ ഒളിപ്പിക്കുന്ന മലയാളി മനസ്സില്‍ ഇനി സുകുമാര്‍ അഴീക്കോടിനെ കാണണമെങ്കില്‍ ഏതെങ്കിലും വേദിക്ക് മുന്നില്‍ എഴുതിയ ബോര്‍ഡിലാവും. നഷ്ടം മലയാളത്തിന് തന്നെ.........................

No comments:

Post a Comment