‘കലാപ’ഭവന്‍ മണികിലുക്കം
കഴിഞ്ഞ ദിവസങ്ങളിലെല്ലാം എല്ലാവര്‍ക്കും ഒരാളെപ്പറ്റി മാത്രമാണ് അന്വേഷണം മ്മടെ ചാലക്കുടി സ്റ്റാര്‍ മണി എന്ന ‘കലാപ’ഭവന്‍ മണി. സിനിമാ ലോകത്തിലെ വില്ലനും നായകനും കൊമേഡിയനും എന്നുവേണ്ട സകലമാന തരികിടകളും നടത്തുന്ന മണിയണ്ണന്‍ രാത്രി വണ്ടി പരിശോധിച്ച ഫോറസ്റ്റ് അസി. ഡി.വൈ.എസ്.പിയേയും കൂട്ടാളിയേയും അങ്ങ് പെരുമാറി. എന്നിട്ടിപ്പോ എന്താ ഉണ്ടായേന്ന് ചോദിച്ചാല്‍ മണിയടി മാത്രം ശബ്ദമില്ല എന്ന് ചുരുക്കം. കലാഭവന്‍ മണി സിനിമകളിലെ പൊലീസ് വേഷമോ നായകവേഷമോ ഓര്‍ത്തുപോയതാവും അല്ളേ? എന്തായാലും ചെയ്ത്തായിപ്പോയി . ദേ ഇപ്പോള്‍ തന്നെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍്റ് യൂണിയന്‍കാര്‍ സമരം തുടങ്ങി. അല്ളേലും നിയമവ്യവസ്ഥയില്‍ പാവങ്ങള്‍ക്ക് പഴുതുണ്ടാവാറില്ല ആ സമയം പണക്കാരന് വെള്ളമടിച്ച് വണ്ടിയോടിക്കാം കാറിനകത്ത് ആഭാസം കാണിക്കാം കാക്കിയിട്ടവരെ തല്ലാം. പണവും പ്രശസ്തിയും മണിയെപ്പോലുള്ളവര്‍ സാമൂഹിക വിരുദ്ധപ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണിപ്പോള്‍. ഇത്തരം സംഭവങ്ങള്‍ സമൂഹത്തിലെ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കുന്ന സാമൂഹിക വിപത്ത് മണിയെപോലുള്ള ഒരാള്‍ക്ക് അറിയില്ലായിരിക്കാം. സിനിമാ ഡയലോഗ് പോലെ പണമുണ്ടെങ്കില്‍ ആകാശത്തിന് കീഴെ എന്തും വാങ്ങിക്കാം എന്ന ധാര്‍ഷ്ട്യമാവാം ഇത്തരം കോപ്രായങ്ങള്‍ക്ക് പിന്നില്‍. എന്നിട്ടോ ഭീരുവിനെപോലെ ഒളിഞ്ഞിരുന്ന് ജാമ്യത്തിന് ശ്രമിക്കുന്നു. ഏഭ്യന്‍......
ഏത് സ്റ്റേജില്‍ കയറിയാലും തന്‍െറ കുട്ടിക്കാലവും കൗമാരവും എല്ലാം പട്ടിണിയില്‍ ആയിരുന്നു എന്നും പിന്നീട് തന്‍െറ നിതാന്ത പരിശ്രമം കൊണ്ടാണ് എല്ലാം ‘ഒണ്ടാക്കിയത്’ എന്ന് പറയുന്ന കലാപഭവന്‍ മണി എന്നിട്ട് പണം കുന്നുകൂടുമ്പോള്‍ കാണിച്ച് കൂട്ടുന്ന പേകൂത്തുകളോ? കഷ്ടം ഇതെല്ലാം സഹിക്കേണ്ടി വരുന്നത് മലയാളികള്‍ തന്നെ.
നിയമപാലകരെ പോലും വാഹനം കയറ്റി കൊല്ലാന്‍ ശ്രമിച്ചവനെയൊക്കെ എങ്ങനെയാണ് സിനിമാതാരം എന്നൊക്കെ വിളിക്കുക. മണി പവറും മസില്‍ പവറും കൊണ്ട് നിയമത്തെ നേരിടുന്ന മണി ഇങ്ങനെയാണെങ്കില്‍ കെണിയില്‍ വീഴും സാധാരണക്കാരുകെ കൈയില്‍ നിന്ന് പണിയും മേടിക്കും. പുതുവര്‍ഷദിനത്തില്‍ നാട്ടില്‍ കുറെ യുവാക്കളെ സംഘടിപ്പിച്ച് പണം വാരിയെറിഞ്ഞ് പാവങ്ങളുടെ മുന്നില്‍ അഭിനവ രക്ഷകന്‍ കളിക്കുന്ന ഇവനെയൊക്കെ ചാട്ടവാറിനടിക്കുക തന്നെ വേണം. സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം പണമിറക്കി പൊലീസ് സ്റ്റേഷനടക്കം പണിതു കൊടുത്ത മണി പിന്നീട് പൊലീസിനിട്ട് തന്നെ പണികൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു കലാകാരനെന്ന നിലയിലും അഭിനേതാവെന്ന നിലയിലും സമൂഹത്തോടുള്ള തന്‍െറ കടപ്പാട് എന്താണെന്ന് മനസ്സിലാക്കാന്‍ ബോധമില്ലാതെ തികച്ചും വിവേക രഹിതമായി പെരുമാറുന്ന ഇവരെ നടന്‍ എന്ന് എങ്ങനെ വിളിക്കും.
കഥാപാത്രങ്ങളില്‍ മാത്രം നീതിബോധം ഉണ്ടായാല്‍ പോര അത് അഭിനയിച്ച് ഫലിപ്പിക്കുന്ന നടനിലും ആവാം അവരെയാണ് സമൂഹത്തിന് ഇന്ന് ആവശ്യം. വിവരം എന്നത് വിദ്യാഭ്യാസം കൊണ്ട് മാത്രം ഉണ്ടാവുന്നതല്ല അനുഭവത്തില്‍നിന്നും അഭിനയത്തില്‍ നിന്നും അത് ഉണ്ടാക്കിയെടുത്തില്ളെങ്കില്‍ സിനിമാ ഡയലോഗില്‍ പറയാം ഒന്നിനും കൊള്ളാത്ത പോത്തായി പോകും വെട്ടുകാര്‍ക്ക് പോലും വേണ്ടാത്ത പേട്ട് പോത്ത്.
No comments:
Post a Comment