മോഹിനിയാട്ടം എന്ന റെക്കോര്‍ഡ് കല
കലാമണ്ഡലം ഹേമലതയുടെ മോഹിനിയാട്ടം ഒന്നുകാണേണ്ടത് തന്നെയായിരുന്നു.തുടര്‍ച്ചയായി നൂറ്റിപ്പതിമൂന്നു മണിക്കൂര്‍ മോഹിനിെയാട്ടം ആടിയും നടന്നും മുടന്തിയും നടത്തിയ മോഹനമായ ഒരു കായിക കസര്‍ത്ത്.
പറയുന്നത് മോഹിനിയാട്ടത്തെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കാന്‍ എന്നൊക്കെയായിരുന്നു.
മനസ്സിലാവാത്ത ഒരു കാര്യമുണ്ട് ഈ സപര്യ സ്വന്തം കാര്യ ലാഭത്തിനുവേണ്ടിയായിരുന്നില്ലേ ഇങ്ങനെയാണ് മോഹിനിയാട്ടമെങ്കില്‍ ഈ റെക്കോര്‍ഡ് തീര്‍ച്ചയായും തിരുത്തപ്പെടും.ഈ നടനസപര്യയുടെ ആദ്യ ദിവസം പുലര്‍ച്ചെ രണ്ടുമണിക്കാണ് കാണാന്‍ ചെന്നത്.കൊള്ളാം.........ഹേമലത സര്‍വാഭരണ വിഭൂഷിതയായി മോഹിനീരൂപം പൂണ്ട മനുഷ്യസ്ത്രീയോ എന്നുതോന്നി.ഞങ്ങള്‍ മൂന്നുപേര്‍ രവിയും നിതീഷും പിന്നെ ഈയുള്ളവനും ചെന്നപ്പോള്‍ കാണികളുകെ സീറ്റില്‍ ആരുമില്ല.രണ്ട് വീഡിയോ ക്യാമറയും ക്യാമറാമാനും പിന്നെ മോഹിനിയുടെ ഭര്‍ത്താവ് ജയനും.കുറച്ച് കഴിഞ്ഞ് ഒരു വിസിറ്റേഴ്സ് ബുക്കുമായി ജോണെത്തി.ഉദ്ദേശ്യം വ്യക്തം ഞങ്ങള്‍ ആരെന്ന് അറിയണം.പിന്നെ കൃഷ്ണകീര്‍ത്തനങ്ങള്‍ക്ക് അനുസരിച്ചുള്ള ഹേമയുടെ മയില്‍പേടയെ പോലുള്ള ആട്ടവും കിടിലന്‍. നാട്യഭാവത്തില്‍ വന്ന് ഗ്ലാസെടുത്ത് വെള്ളം കുടിക്കുമ്പോഴും പഴങ്ങള്‍ കഴിക്കുമ്പോഴും ക്യാമറാമാന്‍ എന്തൊക്കെയോ ആ ഉപകരണത്തില്‍ ചെയ്യുവാന്‍ നിര്‍ദേശങ്ങള്‍ കൊടുക്കുന്നതും കാണാമായിരുന്നു.തുടര്‍ച്ചയെന്നോണം രണ്ടാം ദിവസവും പോയി വിസിറ്റേഴ്സ് ബുക്ക് വരുന്നു. ഹേമലത ഒരു ക്ഷീണവുമില്ലാതെ ആടുന്നു കാഴ്ചക്കാര്‍ ഞങ്ങള്‍ മൂന്നു പേര്‍ മാത്രം.അതിനിടെ മുറപോലെ ഗ്ലാസ് ഏറും ലാസ്യ നടനവും.ജയന്റെ ഉറക്കവും. ദിവസങ്ങള്‍ കടന്നു റെക്കോര്‍ഡ് ദിവസത്തിന്റെ തലേന്നാള്‍ ഞങ്ങള്‍ ചെന്നു കാണികള്‍ ഒരുപാട് കൈയടികള്‍ ബഹളമയം പക്ഷേ സദസ്സില്‍ കണ്ടത് മോഹിയാട്ടമായിരുന്നില്ല.മോഹന നടനവുമല്ല.നിതീഷിന്റെ ഭാഷയില്‍ മോഹന 'ഉലാത്തല്‍'.കൃഷ്ണകീര്‍ത്തനങ്ങള്‍ വരുമ്പോള്‍ ആടാന്‍ പോയിട്ട് നടക്കാന്‍ പോലും വയ്യാത്ത പട്ടിണിക്കോലമായ മോഹിനി ആംഗ്യത്തിലൂടെ കല്‍പിക്കുന്നു പാട്ടുകള്‍ മാറുന്നു. വേദനസംഹാരിയുമായി ജയന്‍.ഉപദേശം നല്‍കാന്‍ ഡോക്ടര്‍മാരും ഇതിനിടെ ഭര്‍ത്താവും മറ്റു ബന്ധുക്കളുമായും നമ്മുടെ പട്ടിണിക്കോലമായ മോഹിനി പുറം തിരിഞ്ഞ്നിന്ന് സംസാരിക്കുന്നു. കൈകൊണ്ട് എന്തൊക്കെയോ മുദ്രകള്‍ കാണിക്കുന്നു. വെറുതെ നടക്കുന്നു ഇതൊക്കെയാവാം റെക്കോര്‍ഡ് മോഹിനിയാട്ടം എന്ന ലിമിറ്റഡ് എഡിഷന്‍ മോഹന ഉലാത്തല്‍. ഇനിയും നമ്മുടെ സാംസ്കാരിക നായകരും പ്രവാസി മുതലാളിമാരും ഇത്തരം നടന ബലാല്‍സംഗത്തിന് കൂട്ടിരിക്കട്ടെ ചൂട്ടുപിടിക്കട്ടെ. അപ്പോഴും മലയാളികള്‍ റൊക്കോര്‍ഡുകള്‍ ഭേദിക്കട്ടെ.

No comments:
Post a Comment