Tuesday, September 28, 2010

മോഹിനിയാട്ടമെന്ന കായികകലയുടെ ബാക്കിപത്രം

മോഹിനിയാട്ടമെന്ന കായികകലയുടെ ബാക്കിപത്രം
കലാമണ്ഡലം ഹേമലതയുടെ മനക്കട്ടി അപാരം തന്നെ കാരണം ആദ്യ ഉദ്യമം പാളിയതിന്റെ ഒരു വിഷമതകളും ഇല്ലാതെ തന്നെ രണ്ടാമത്തെ ഊഴത്തില്‍ റെക്കോര്‍ഡ് സ്വന്തമാക്കി.കായികക്ഷമത കൈവരിക്കുന്നതിന് തോപ്പ് മൈതാനത്ത് മുപ്പത്തിയഞ്ച് റൌണ്ട് ഓടുന്നു. അതിനും ഒരു പബ്ലിസിറ്റി. നാടു മുഴുവന്‍ വാള്‍പോസ്റ്ററും ഫ്ലക്സും സ്ഥാപിച്ചതും മോഹിനിക്കായാണോ അതോ മോഹിനിയുടെ ആട്ടത്തിനുവേണ്ടിയോ എന്ന് സംശയമുണ്ടായിരുന്നു.അതും മാറിക്കിട്ടി.ആദ്യ റെക്കോര്‍ഡ് ശ്രമം നടത്തും മുമ്പേ പല സാംസ്കാരിക നായകരും പ്രതികരിച്ചിരുന്നു. ഗിന്നസ് ഹേമലതയായപ്പോള്‍ ആദ്യം ആക്രമിച്ചതും സാംസ്കാരിക നായകരെ തന്നെ. എവിടെ പോയി വിമര്‍ശിച്ചവര്‍  എന്നായിരുന്നു ആദ്യ ചോദ്യം? മറുപടിക്ക് അര്‍ഹമാണോ ഈ ചോദ്യം? ഉത്തരം വേണമെങ്കില്‍  തൃശൂര്‍ നഗരം ഒന്ന് ചുറ്റിയാല്‍ മതി.കണ്ട മതിലിലും മുക്കിലും മൂലയിലും ഓടയില്‍ വരെയും കാണാം മോഹിനിയുടെ  പബ്ലിസിറ്റി. ജ്ഞാനപീഠം കിട്ടിയ ഒ.എന്‍.വി സാറിന് പോലും കിട്ടിക്കാണില്ല ഇത്രയും സ്വീകരണം.ഇതെല്ലാം മോഹിനിയാട്ടത്തിന്റെ ആഗോളവളര്‍ച്ചക്കാണ് മോനെ അല്ലാതെ പബ്ലിസിറ്റിക്കല്ല എന്നും വിശ്വസിച്ചോളൂ. കലാമണ്ഡലത്തില്‍ നിന്നും അങ്ങ് ഭാരതീദാസനില്‍ നിന്നും ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഡിപ്ലോമ നേടിയ ഹേമ എന്തേ? റെക്കോര്‍ഡിനായി മോഹിനിയാട്ടം തന്നെ തെരഞ്ഞെടുത്തു.ഭരതനാട്യം ആകാമായിരുന്നില്ലെ. മോഹിനിയാട്ടമാണെങ്കില്‍ വെറുതെ നിന്ന്  മുദ്രകള്‍ കൊണ്ട് കസര്‍ത്ത് കാണിക്കാം മറിച്ച് ഭരതനാട്യമായിരുന്നെങ്കില്‍ അഹങ്കാരത്തിന്റെ മുള്‍ചെടികള്‍ കടയോടെ പറിച്ചെറിയപ്പെട്ടേനെ.ഗിന്നസുകാരിയെ കാത്ത് ഇനി  സ്റ്റേജ് ഷോകള്‍ മാത്രം.ഇനിയും പറയട്ടെ ഇത് പബ്ലിസിറ്റിയല്ല കലയെന്ന തേങ്ങാക്കുലയാണെന്ന്.സാംസ്കാരിക നായകരുടെ നാവിന് വിലപറഞ്ഞ ഇത്തരം ആഭാസങ്ങള്‍ ഇനിയുമുണ്ടാവാതിരിക്കട്ടെ.

No comments:

Post a Comment