Thursday, December 30, 2010

കേട്ടോ? ഒരു നീണ്ട ഇടവേളക്ക് ശേഷം കലാമണ്ഡലം ഹേമലത സജീവമാകുകയാണ്

കേട്ടോ? ഒരു നീണ്ട ഇടവേളക്ക് ശേഷം കലാമണ്ഡലം ഹേമലത സജീവമാകുകയാണ് ഈ ഭൂമി മലയാളത്തിലെ സര്‍വ നാരീജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി.പണ^പണ്ട^പണയ^ പലിശ ഭീമന്‍മാരുടെ നവസൈരന്ധ്രിയാവുകയാണ് ഹേമലത.ലോകത്തിന് മുന്നില്‍ 113 മണിക്കൂര്‍ കായിക കസര്‍ത്ത് കാട്ടി സ്വന്തം കഴിവ് തെളിയിച്ച ലത ഇനി ലോകാരോഗ്യത്തിനായി പാതയോരങ്ങളിലേക്ക്. ഇത് മോഹിനിയാട്ടത്തിന്റെ പ്രചാരണത്തിനാണെന്ന് ധരിച്ചെങ്കില്‍ തെറ്റി.കാരണം അതെല്ലാം പഴങ്കഥയായി. സംസ്ഥാനത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ പബ്ലിസിറ്റിക്കായി സര്‍വാഭരണ വിഭൂഷിതയായി ലതയോടും. രാവിലെ ആറ് മുതല്‍ പതിനൊന്ന് മണിവരെയേ ഓടൂ കാരണം അതിനുശേഷം നല്ല വെയിലും ചൂടുമായിരിക്കും അപ്പോള്‍ വിവരമറിയും. 113 മണിക്കൂര്‍ കൂളറിന്റെ സഹായത്തോടെ കാണിച്ച ആംഗ്യ നൃത്തമാവില്ല ഈ ഓട്ടമല്‍സരം. ഇതുകണ്ടിട്ടെങ്കിലും നമ്മുടെ നാട്ടിലെ നാരികള്‍ ട്രെഡ് മില്ലുകളും ജിമ്മുകളും ഉപേക്ഷിച്ച് പൊതുവഴിയിലൂടെ പായട്ടെ. പഴയകാലത്തെ പോലെ മുറ്റമടിക്കാനും അരിയിടിക്കാനും  പറ്റാത്ത സാഹചര്യത്തില്‍ അതിരാവിലെ ഓടിയാവട്ടെ ആരോഗ്യപരിപാലനം. അപ്പോഴും കുട്ടികള്‍ എന്തുചെയ്യും? മണപ്പുറം ഹേമലതാ റേസിന്റെ ഓരോ എപ്പിസോഡും കണ്ടാലറിയാന്‍ കഴിയുമായിരിക്കും. അഭിനവ മണപ്പുറലതാജീ  ഓടിയെത്തിയില്ലെങ്കില്‍ ഇതിനും ഒരു രണ്ടാം ശ്രമം ഉണ്ടാകുമോ?

No comments:

Post a Comment