Saturday, October 9, 2010

108 ഗിന്നസ് ചുവട്ടിലൂടൊരു യാത്ര

108 ഗിന്നസ് ചുവട്ടിലൂടൊരു യാത്ര
കഴിഞ്ഞദിവസം ഒരു ദിനപത്രത്തില്‍ വന്ന ഹേമക്കഥയില്‍ കണ്ണോടിച്ചപ്പോള്‍ തോന്നിയത് മാത്രം.പഴങ്കഥയായത് ഒരു പുരുഷന്‍ സ്ഥാപിച്ച റെക്കോര്‍ഡായതുകൊണ്ടാവാം ഹേമലതക്ക്  ഇത്ര പബ്ലിസിറ്റി ലഭിച്ചത്.കാരണം കായബലം സ്ത്രീകള്‍ക്കും വേണമല്ലോ? അല്ലെങ്കില്‍ രണ്ടാം ശ്രമത്തിനായി കണ്ട മൈതാനം മുഴുവന്‍ ഓടുമായിരുന്നില്ലല്ലോ? മോഹിനിയാട്ടമാണ് സര്‍വസ്വം എന്നുപറയുന്ന ഹേമലത തന്റെ നേട്ടത്തിനായി ആ കലയെ എത്രമാത്രം മോശമാക്കി എന്നറിയണമെങ്കില്‍ ലേഖിക ആ കായികാഭ്യാസം നേരില്‍ കുറച്ച് അധികനേരം കാണണമായിരുന്നു. അടിസ്ഥാന ഭാവം  ശൃംഗാരമെന്ന് പറയുന്നുണ്ടെങ്കിലും നാലാം ദിവസം മുതല്‍ രസങ്ങളുടെ സ്ഥായീഭാവത്തിലെ ശോകവും ഭയവുമായിരുന്നു.എങ്ങാനും വീണുപോയാലോ എന്ന ഉത്കണ്ഠ അതാവണം കൈമുദ്രകള്‍ കൊണ്ടും ആടി ഫലിപ്പിക്കാന്‍ കഴിയാത്ത കീര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി മാറ്റിയതും. മോഹിനിയാട്ടത്തില്‍ ഡോക്ടറോടും ഭര്‍ത്താവിനോടും സംവദിക്കുന്ന കീര്‍ത്തനങ്ങള്‍ ഏതാണെന്നത് ആടുന്നയാള്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. മോഹിനിയാട്ടത്തിന്റെ അവതരണത്തിലെ പ്രമേയങ്ങള്‍ കണ്ടെത്തുന്നതിലെ വൈവിധ്യവത്കരണം പ്രശംസനീയം തന്നെ. സമൂഹത്തിന്റെ ആരോഗ്യത്തെ മുന്‍നിര്‍ത്തിയുള്ള നൃത്തയും യോഗയും സമന്വയിപ്പിച്ചുള്ള സംരംഭങ്ങളും പ്രശംസനീയം തന്നെ. ഒരുകാര്യം കൂടി വട്ടിക്കോട്ട യാദഗിരി ആചാര്യ അവതരിപ്പിച്ച നൃത്ത സമന്വയത്തിലെ മോഹിനിയാട്ടം ഒഴികെ ഏതെങ്കിലും ഒന്ന് ഹേമലത അവതരണത്തില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ എന്താകുമായിരുന്നു എന്ന് ചിന്തിച്ചുനോക്കൂ..............

No comments:

Post a Comment