ദേവസ്വം ബോര്‍ഡ്
വഖഫ് ബോര്‍ഡ്
മൂന്നാമതൊരു ബോര്‍ഡ് വേണ്ടതല്ലേ?
ഭാഷകളും സംസ്കാരങ്ങളും മതങ്ങളും എല്ലാം ചേര്‍ന്ന നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിലൂന്നിയുള്ള ഇന്ത്യാ മഹാരാജ്യത്ത് നമ്മുടെ എളിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചെറിയൊരുകാര്യമാണേയ് പറയാനുള്ളത്. കേരള സംസ്ഥാനത്തിന്റെ വരുമാനമാര്‍ഗത്തില്‍ ഓരോ കേരളീയന്റെയും സംഭാവന വളരെ വലുതാണ്.നികുതിവരുമാനമാണ് അതില്‍ പ്രധാനം. അമ്പലങ്ങളിലെയും മസ്ജിദുകളില്‍ നിന്നുമുള്ള വരുമാനം വരെ ഇതില്‍പെടുന്നു. പണ്ടത്തെ പോലെയല്ല ഇപ്പോള്‍ ചെയ്യുന്ന ജോലിക്ക് കൂലി അപ്പപ്പോഴാണ് കിട്ടുന്നത് എന്നതിനാല്‍ ദൈവത്തെ കാണാനായും ദൈവത്തിന് കൈക്കൂലി നല്‍കാനും വരുന്നവരുടെ എണ്ണം കൂടി വരികയാണ്.കൈക്കൂലികൊണ്ട് കാര്യം സാധ്യമായാല്‍ തുലാഭാരമായി വഴിപാടുകളായി ബലികൊടുക്കലായി എന്തായാലും ദൈവത്തിന് കോള് തന്നെ. കൂടാതെ സര്‍ക്കാറിനും.
എന്നാല്‍ ഇതിലൊന്നും വരാത്ത ഒരുവിഭാഗവും കേരളത്തില്‍ ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണ് എന്നതാണ് വാസ്തവം.പറഞ്ഞുവരുമ്പോള്‍ ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താനല്ല ഹിന്ദുക്കളുടെ ദേവസ്വം ബോര്‍ഡില്‍ നിന്നും മുസ്ലിംകളുടെ വഖഫ് ബോര്‍ഡില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചുവാങ്ങുന്നത് കൊക്കോടികളാണ്.എന്നാല്‍ കേരളം എന്ന ഇട്ടാ വട്ടത്തില്‍ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട് എത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് വിവര സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് ഇതെല്ലാം തന്നെ പൂര്‍ണമായോ ഭാഗികമായോ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലാണ് കീഴിലല്ലാത്തവയും ധാരാളം. ഇനി വിവിധ മതമാനേജ്മെന്റുകള്‍ നടത്തി പരിപാലിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറെയുണ്ട്.അതില്‍ പേരെടുത്ത് പറയുമ്പോള്‍ ക്രിസ്ത്യന്‍ മാനേജ്്മെന്റ് എന്ന കുത്തക മുതലാളിമാരുടെ പങ്ക് ഏറെ വലുതാണ്. ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞ് കേരളത്തിന്റെ വിദ്യാഭ്യാസ,രാഷ്ട്രീയ മേഖലകളിലും കുത്തകാവകാശം സ്വന്തമാക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്. ക്രിസ്ത്യന്‍ പള്ളികളിലെ പണം മുഴുവന്‍ നമ്മുടെ രാജ്യവും കടന്ന് അങ്ങ് റോമിലെ അപ്പാപ്പന്‍മാര്‍ വീഞ്ഞടിച്ച് തീര്‍ക്കുമ്പോള്‍ സ്വന്തം ആരാധനാലയങ്ങളില്‍ നിന്നും തന്റെ കൈയില്‍ നിന്നും നികുതിയടക്കം കൊടുത്ത് മതസൌഹാര്‍ദത്തെ കാക്കുന്ന മറ്റ് മതസ്ഥരെ സ്തുതിക്കണം ഈ റോമന്‍ മാന്യന്‍മാര്‍.
സത്യത്തില്‍ ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ കാരുണ്യം പറ്റുകയും അവരെ തന്നെ ഭരിക്കുകയുമാണ്. ഇന്നത്തെ രാഷ്ട്രീയത്തില്‍ വിദ്യാര്‍ഥികള്‍ തെരുവില്‍ കിടന്ന് അടികൊള്ളുമ്പോഴും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ കൈയ്യാളുന്ന മെഡിക്കല്‍ മേഖല കുത്തകയാക്കി ഭൂരിപക്ഷത്തിലെ വിദ്യാര്‍ഥികളെ തന്നെ ഇവര്‍ ബലിയാടാക്കുകയാണ് ചെയ്യുന്നത്. ഇനിയും ആലോചിക്കേണ്ടിയിരിക്കുന്നു രാജ്യം കടന്നുള്ള പണമൊഴുക്ക് തടയപ്പെടേണ്ടതല്ലേ?
This comment has been removed by a blog administrator.
ReplyDelete