Tuesday, January 24, 2012

. നഷ്ടം മലയാളത്തിന് തന്നെ.........................


. നഷ്ടം മലയാളത്തിന് തന്നെ.........................
ങ്ങനെ വെള്ളാപ്പള്ളിയുടെ കൂലി പ്രസംഗക്കാരനും
,മോഹന്‍ലാലിന്റെ ചിത്തഭ്രമം ബാധിച്ചയാളും ,മലയാളികളില്‍ ചിലരെങ്കിലും പ്രായം കൂടുമ്പോള്‍ ഇയാള്‍ക്ക് വട്ടായോ എന്നു വരെ ചിന്തിച്ച സുകുമാര്‍ അഴീക്കോട് ഇനി  പ്രതീകം മാത്രം. നാളുകളായി അര്‍ബുദത്തോട് മല്ലടിക്കുമ്പോഴും പത്രത്താളുകളില്‍ തന്റെ സ്ഥാനം ഉറപ്പിച്ച അഴീക്കോട് മാഷ് ഇനി ഓര്‍മ.വാക്കുകള്‍കൊണ്ടും വരികള്‍കൊണ്ടും  വായടപ്പിച്ചും ബോധമുണര്‍ത്തിച്ചും നേരിലേക്ക് നയിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചപ്പോഴും മറുപക്ഷവും ഉണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യം മാത്രം. കേരളത്തിന്റെ സാംസ്കാരിക നായകന്‍ ഉന്നയിച്ച പല പ്രശ്നങ്ങളും ലാഘവത്തോടെ തള്ളിയ മാധ്യമങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രാര്‍ഥനയിലായിരുന്നു. കാരണം കലോല്‍സവത്തിനിടെ മരിച്ചാല്‍ പിന്നെ ഇരട്ടിപ്പണിയായേനെ പോലും. ഒരുചാനല്‍ നായകനെ ആദ്യം തന്നെ വകവരുത്തി  പ്രക്ഷേപണം ചെയ്തു.
അര്‍ബുദത്തെ വെല്ലാന്‍ മഹാമൃത്യുഞ്ജയഹോമത്തിനാകുമായിരുന്നെങ്കില്‍ ഒരുപക്ഷേ മാഷ് രക്ഷപ്പെട്ടേനെ. അര്‍ബുദം തളര്‍ത്തിയ ശരീരത്തിലേക്കും മനസ്സിലേക്കും ഹോമമല്ല പ്രേമം വരെ എത്തി നോക്കിയിട്ടും  വാടിത്തളര്‍ന്നു പോയിരുന്നു മാഷ്.
 ഇനി വരുന്നത് ഒരു പക്ഷേ ഡ്രൈവര്‍ സന്തോഷിന്  നല്ല കാലമായിരിക്കില്ല. പതിവ് സ്വത്ത് തര്‍ക്കം തന്നെ. മാഷിന്റെ കാര്യത്തില്‍ അത് ഉണ്ടാവില്ലെന്ന് കരുതാം. കാരണം മരണം തലക്ക് മുകളില്‍ വട്ടമിട്ട് പറക്കുമ്പോഴും താങ്ങും തണലുമായത് അയാള്‍ മാത്രമായിരുന്നു. മോഹന്‍ലാല്‍ വന്ന് കടമ കാട്ടി മടങ്ങി. ഒരു പക്ഷേ ബോധമുള്ള മാഷിനെ നേരിടാന്‍ അയാള്‍ക്കാവുമായിരുന്നിരിക്കില്ല. കരഞ്ഞുപോയ വെള്ളാപ്പള്ളിയോടും മാഷ് പൊറുത്തിരിക്കാം. മനുഷ്യനെ തിരിച്ചറിഞ്ഞ ആ മഹാത്മാവ് മലയാളത്തിന്റെ നഷ്ടം മാത്രമാണ്. എന്തിനെയും പെട്ടെന്ന് മറവിയില്‍ ഒളിപ്പിക്കുന്ന മലയാളി മനസ്സില്‍ ഇനി സുകുമാര്‍ അഴീക്കോടിനെ കാണണമെങ്കില്‍ ഏതെങ്കിലും വേദിക്ക് മുന്നില്‍ എഴുതിയ ബോര്‍ഡിലാവും. നഷ്ടം മലയാളത്തിന് തന്നെ.........................

Wednesday, January 4, 2012

ഇനി കൊലവെറികള്‍ക്ക് കാതോര്‍ക്കാം..........


 ഇനി കൊലവെറികള്‍ക്ക്
കാതോര്‍ക്കാം..........
പാട്ടുപാടി തോല്‍പ്പിക്കാന്‍ കൊലവെറിയുമായി ധനുഷ് എത്തിയതോടെ ദേ എല്ലാ സിനിമാ നടന്‍മാരും പാടാന്‍ ഒരുങ്ങി. ചിമ്പു എന്ന ചിലമ്പരശനും പാടാനൊരുങ്ങുന്നു. കാത്തിരിക്കാനും അത് ഫേസ് ബുക്കില്‍ വാളില്‍ പേസ്റ്റാനും ചിമ്പു എന്തു വെറിയാണ് പാടുന്നതെന്ന് കാതോര്‍ക്കാം. അതുവിട് മലയാളത്തില്‍ തന്നെ നോക്കിയാലും രസമാണ് കഥകള്‍. പണ്ട് പാട്ടിലൂടെയായിരുന്നു അഭിനയമെന്നാണ് കേള്‍വി. ഒരു ഇടവേളക്ക് ശേഷം പുതിയ താരോദയങ്ങള്‍ ഉണ്ടായപ്പോള്‍  കൃഷ്ണചന്ദ്രനാണ് ഗായകനായ അഭിനേതാവായത്. അറിയില്ലേ നമ്മുടെ രതിനിര്‍വേദം കൃഷ്ണചന്ദ്രന്‍. പാട്ടിന്റെയും അഭിനയത്തിന്റെയും പാലാഴി കടഞ്ഞാല്‍ പിന്നെ പെട്ടെന്നൊന്നും പാടാന്‍ നായകന്‍മാര്‍ക്ക് യേശുദാസ് അവസരവും കൊടുത്തില്ലെന്നത് യാഥാര്‍ഥ്യം. പ്രിയദര്‍ശന്‍ ഹിറ്റ് സിനിമയായ ചിത്രത്തിലൂടെ മോഹന്‍ലാല്‍ ഒരു അലക്ക് അലക്കി മൂന്ന് കുളം തോണ്ടികള്‍ പാടിക്കൊണ്ടായിരുന്നു അത്.
സംഗതി അത് പൊരിച്ചു  ആര്‍ക്കും പെട്ടെന്ന് മനസ്സിലാവില്ലെങ്കിലും സിനിമയില്‍ അത്  രസകരമായി. മോഹന്‍ലാലിനെ കൊണ്ട് മാത്രം പാടിച്ചപ്പോള്‍ നമ്മുടെ മമ്മുക്കാക്ക് ഒരാഗ്രഹം ഒന്നുപാടിയാലോ എന്ന് ദേ വരുന്നു ഒരെണ്ണം. മോഹന്‍ലാല്‍ തുടര്‍ച്ചയായി അങ്ങ് പാടി തകര്‍ത്തെങ്കിലും ലൌഡ്സ്പീക്കറിലെ ഉച്ചിക്കെട്ടി പാറോതി എന്ന് മമ്മൂക്കയും അലക്കി. അലക്ക് മാത്രമായെങ്കിലും നന്നായി. സംഗീതം പഠിച്ച മലയാളത്തിന്റെ അല്ല മലയാളസിനിമയുടെ താരമായ പൃഥ്വിരാജും  വിട്ടില്ല തൊടുത്തു ഒരസ്ത്രം സംഗതി ഉഗ്രന്‍ പുതിയമുഖം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ്. പക്ഷേ ജ്യേഷ്ഠാനുജരില്‍ ആദ്യം പാടിയത് ഇന്ദ്രജിത്താണ്. നായകന്‍ എന്ന ചിത്രത്തില്‍. പാട്ടുകാരായ അഭിനേതാക്കളുടെ  നിരനീളുകയാണ്. ഗായകരെ സൂക്ഷിക്കുക.
നടനായ സന്തോഷ് പണ്ഡിറ്റ് വരെ  ഗാനമാലപിച്ച് തകര്‍ക്കുമ്പോള്‍ നിങ്ങള്‍ നേരിടാനൊരുങ്ങുന്നത് അഭിനേതാക്കളുടെ പട്ടാളത്തോടാണ്.
NB: പഴയകാല നായകന്‍മാര്‍ ഏതാണ്ട്  എല്ലാവരും നല്ല ഗായകരുമായിരുന്നു.