ഇനി കൊലവെറികള്‍ക്ക്
കാതോര്‍ക്കാം..........
പാട്ടുപാടി തോല്‍പ്പിക്കാന്‍ കൊലവെറിയുമായി ധനുഷ് എത്തിയതോടെ ദേ എല്ലാ സിനിമാ നടന്‍മാരും പാടാന്‍ ഒരുങ്ങി. ചിമ്പു എന്ന ചിലമ്പരശനും പാടാനൊരുങ്ങുന്നു. കാത്തിരിക്കാനും അത് ഫേസ് ബുക്കില്‍ വാളില്‍ പേസ്റ്റാനും ചിമ്പു എന്തു വെറിയാണ് പാടുന്നതെന്ന് കാതോര്‍ക്കാം. അതുവിട് മലയാളത്തില്‍ തന്നെ നോക്കിയാലും രസമാണ് കഥകള്‍. പണ്ട് പാട്ടിലൂടെയായിരുന്നു അഭിനയമെന്നാണ് കേള്‍വി. ഒരു ഇടവേളക്ക് ശേഷം പുതിയ താരോദയങ്ങള്‍ ഉണ്ടായപ്പോള്‍ കൃഷ്ണചന്ദ്രനാണ് ഗായകനായ അഭിനേതാവായത്. അറിയില്ലേ നമ്മുടെ രതിനിര്‍വേദം കൃഷ്ണചന്ദ്രന്‍. പാട്ടിന്റെയും അഭിനയത്തിന്റെയും പാലാഴി കടഞ്ഞാല്‍ പിന്നെ പെട്ടെന്നൊന്നും പാടാന്‍ നായകന്‍മാര്‍ക്ക് യേശുദാസ് അവസരവും കൊടുത്തില്ലെന്നത് യാഥാര്‍ഥ്യം. പ്രിയദര്‍ശന്‍ ഹിറ്റ് സിനിമയായ ചിത്രത്തിലൂടെ മോഹന്‍ലാല്‍ ഒരു അലക്ക് അലക്കി മൂന്ന് കുളം തോണ്ടികള്‍ പാടിക്കൊണ്ടായിരുന്നു അത്.
സംഗതി അത് പൊരിച്ചു ആര്‍ക്കും പെട്ടെന്ന് മനസ്സിലാവില്ലെങ്കിലും സിനിമയില്‍ അത് രസകരമായി. മോഹന്‍ലാലിനെ കൊണ്ട് മാത്രം പാടിച്ചപ്പോള്‍ നമ്മുടെ മമ്മുക്കാക്ക് ഒരാഗ്രഹം ഒന്നുപാടിയാലോ എന്ന് ദേ വരുന്നു ഒരെണ്ണം. മോഹന്‍ലാല്‍ തുടര്‍ച്ചയായി അങ്ങ് പാടി തകര്‍ത്തെങ്കിലും ലൌഡ്സ്പീക്കറിലെ ഉച്ചിക്കെട്ടി പാറോതി എന്ന് മമ്മൂക്കയും അലക്കി. അലക്ക് മാത്രമായെങ്കിലും നന്നായി. സംഗീതം പഠിച്ച മലയാളത്തിന്റെ അല്ല മലയാളസിനിമയുടെ താരമായ പൃഥ്വിരാജും വിട്ടില്ല തൊടുത്തു ഒരസ്ത്രം സംഗതി ഉഗ്രന്‍ പുതിയമുഖം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ്. പക്ഷേ ജ്യേഷ്ഠാനുജരില്‍ ആദ്യം പാടിയത് ഇന്ദ്രജിത്താണ്. നായകന്‍ എന്ന ചിത്രത്തില്‍. പാട്ടുകാരായ അഭിനേതാക്കളുടെ നിരനീളുകയാണ്. ഗായകരെ സൂക്ഷിക്കുക.
നടനായ സന്തോഷ് പണ്ഡിറ്റ് വരെ ഗാനമാലപിച്ച് തകര്‍ക്കുമ്പോള്‍ നിങ്ങള്‍ നേരിടാനൊരുങ്ങുന്നത് അഭിനേതാക്കളുടെ പട്ടാളത്തോടാണ്.
NB: പഴയകാല നായകന്‍മാര്‍ ഏതാണ്ട് എല്ലാവരും നല്ല ഗായകരുമായിരുന്നു.
No comments:
Post a Comment