അണ്ണായെന്ന കള്ളനാണയം
അണ്ണാ ഹസാരേ സ്വതന്ത്ര ഇന്ത്യയിലെ അഭിനവ ഗാന്ധിയെന്ന് വിശേഷിപ്പിക്കുന്നത് ഇന്ത്യക്കരനെന്ന നിലയില്‍ പറയാനും പറഞ്ഞുകേള്‍ക്കാനും അത്ര സുഖമുള്ള ഒന്നല്ല. ആരാണീ ഹസാരേ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥക്കുനേരെ ആളുകളെ കൂട്ടി വാളോങ്ങി നില്‍ക്കുന്ന ഫിനോമിനന്‍ (മലയാളം അതിയാന് ചേരില്ല). ആഗോളവത്കരണത്തിന്റേയും സവര്‍ണമേധാവിത്വത്തിന്റെയും പട കൊടികുത്തിവാഴുന്ന നമ്മുടെ ഇന്ത്യയില്‍ അഴിമതിക്കെതിരെ മാത്രം ശബ്ദിക്കാന്‍ നമുക്ക് എന്തിന് ഇനിയൊരു ഹസാരേ ഗാന്ധി. ജനാധിപത്യ സംഹിതയിലെ അമരക്കാര്‍ക്കുനേരെ വെല്ലുവിളി ഉയര്‍ത്താന്‍മാത്രം ആരാണ് ഈ ഹസാരേ. മറാത്താ ദര്‍ബാറില്‍ നിന്ന് തികച്ചും ഫ്യൂഡല്‍ വ്യവസ്ഥിതി പുലര്‍ത്തിപ്പോരുന്ന ഹിന്ദുമതത്തിന്റെ വക്താവാണ് ഈ മഹാന്‍.
നാട്ടിലെ കുറ്റങ്ങള്‍ക്ക് പ്രാകൃത രീതിയിലുള്ള ശിക്ഷകള്‍ നല്‍കി ഒറ്റയാള്‍ ഭരണം നടത്തുന്ന ഹസാരേ എങ്ങനെ ഗാന്ധിയനാവും.കോര്‍പറേറ്റുകളുടെയും കുറച്ച് ഹിന്ദുമത വക്താക്കളുടെയും നോമിനിയും ദലിതരായ നാട്ടുകാരില്‍ ജാതിവ്യവസ്ഥയുടെയും കപട രാജ്യസ്നേഹത്തിന്റെ വര്‍ണവിഷം കുത്തിവെക്കുന്ന ഈ നാട്ടുരാജാവിനെ കപടം മുഖം തിരിച്ചറിയണമെങ്കില്‍ റാലിഗന്‍ സിദ്ദി എന്ന ഗ്രാമത്തെപറ്റിമാത്രം അറിഞ്ഞാല്‍ മതി.visit madhyamam.com
No comments:
Post a Comment