Wednesday, October 6, 2010
കലാമണ്ഡലത്തിന് അനഭിമതയായ വെറും ഗിന്നസ് ഹേമലത
തുടര്‍ച്ചയായി 113മണിക്കൂര്‍ മോഹിനിയാട്ടം നടത്തി ഗിന്നസ് റെക്കോഡ് സ്ഥാപിച്ച കേരളത്തിന്റെ നടന കൌതുകമായ കലാമണ്ഡലം ഹേമലതക്ക് കലാമണ്ഡലത്തില്‍ സ്വീകരണം നിഷേധിക്കുന്നു. കേരളത്തിന്റെ കലാ പൈതൃകത്തിന്റെ സംഗമസ്ഥാനമായ കലാമണ്ഡലം അംഗീകരിക്കുന്നില്ല എന്നു പറയുമ്പോള്‍ അവര്‍ നടത്തിയത് 113 മണിക്കൂര്‍ മോഹിനിയാട്ടമല്ലെന്നും കേരളത്തിലെ മോഹന നടത്തമായിരുന്നെന്നും വ്യക്തം.മുമ്പ് പറഞ്ഞതുപോലെ ഒരു കായിക വിസ്മയം അത് മോഹിനിയാട്ടത്തിന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞു എന്ന് മാത്രം.കലാമണ്ഡലത്തിലെ സ്വീകരണമടക്കം ചില പരിപാടി തന്നെ വേണ്ടെന്നുവെച്ചതായാണ് അറിവ്.ഇതിന് കാരണങ്ങള്‍ പലതും നിരത്തുന്നുണ്ടെങ്കിലും വാസ്തവം അറിയാവുന്നവര്‍ പ്രതിഷേധവുമായി ശക്തമായി രംഗത്തെത്തിയതോടെ സ്വീകരണം പൊല്ലാപ്പാവുമെന്ന് ഉറപ്പായി. വി.സി തന്നെ മുന്‍കൈയെടുത്ത് സൌമ്യമായി സ്വീകരണം ഇല്ലെന്നറിയിച്ചു. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലയെ കായികാഭ്യാസമാക്കിയതിന്റെ പ്രതിഷേധമാവണം ഇതിന് പിറകില്‍.മറ്റ് അധ്യാപികമാരുടെ അസൂയയും ഭീഷണിയുമാണ് എന്നൊക്കെ പറയുന്നെങ്കിലും കാട്ടിക്കൂട്ടിയ കായിക കസര്‍ത്തിന് കലാമണ്ഡലത്തില്‍ നിന്നു തന്നെ അടി കിട്ടിയെന്നു വേണം പറയാന്‍.ഇനിയും പബ്ലിസിറ്റിക്കായി കലാമണ്ഡലം എന്ന് പേരിന് മുന്നില്‍ വെക്കണോ? പകരം ഗിന്നസ് ഹേമലത എന്നാക്കുന്നതല്ലേ ഉചിതം. വിമര്‍ശകരെ മോഹിനിയാട്ടത്തെ കുറിച്ച് അറിയാത്തവര്‍ എന്ന് അടച്ചാക്ഷേപിച്ച ഹേമലത കലാമണ്ഡലത്തെ കുറിച്ച് എന്തു പറയുമെന്ന് കാത്തിരുന്ന് കാണാം
Subscribe to:
Post Comments (Atom)
No comments:
Post a Comment