മാനത്ത് മഴമേഘങ്ങള്‍ അലയാന്‍ തുടങ്ങുന്നു
ചാറുകയാണ് പുതുമഴ വീണ്ടും
വരണ്ട മണ്ണില്‍ ഒരായിരം പുതുനാമ്പുയര്‍ത്തി^
ഇന്നെന്റെ ഭൂമിയില്‍ നനവായ് വന്ന മഴത്തുള്ളീ^
ഞാനീ ജാലകം തുറന്നിടട്ടെ
മഞ്ഞായ്,മഴയായ്,മഴമേഘമായ് നിന്റെ
ഏതുഭാവത്തെ പ്രണയിക്കും ...
മനസ്സില്‍ മഴയുടെ കുളിര് ഒരു നേരമെങ്കിലും
വേദനകള്‍ മറന്നിരിക്കട്ടെ ഞാന്‍
കനിവിന്റെ മുഖപടം വിടര്‍ത്തി മാറ്റവെ
കണ്ണിലൊരു നനവ്
അത് നീയായിരുന്നുവോ? അതോ
കണ്ണുനീര്‍ത്തുള്ളിയോ?

No comments:
Post a Comment