Monday, October 4, 2010

തദ്ദേശരാഷ്ട്രീയമെന്ന പ്രൈമറിസ്കൂള്‍

തദ്ദേശരാഷ്ട്രീയമെന്ന പ്രൈമറിസ്കൂള്‍
ആദര്‍ശം എന്ന പടച്ചട്ട തുരുമ്പിച്ച് നശിക്കുകയോ? അത് പറിച്ചെടുത്ത് പണയംവെക്കുകയോ? പടച്ചട്ട പറിച്ചെടുത്ത് മുഖംമൂടുകയോ ചെയ്ത ഇന്നത്തെ രാഷ്ട്രീയത്തെ കുറിച്ച്.
ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പ് അന്തരീക്ഷം എന്തുകൊണ്ടും കലങ്ങിയ അല്ലെങ്കില്‍ ഇടത്തോട്ടും വലത്തോട്ടും കലക്കിയ കുളമാണ്. ആര്‍ക്കും മീന്‍ പിടിക്കാം. കാരണം ചെളിതെറിക്കാതെയോ കൈനനയാതെയോ ഇപ്പോഴേ കിട്ടൂ.നാടും നാട്ടാരും വറുതിയിലോ ക്ഷാമത്തിലോ മാലിന്യത്തിന്റെ നടുവിലായാലോ ആര്‍ക്കും ഒന്നുംമില്ല. പണമാണ് ഇന്ന് എല്ലാം നിയന്ത്രിക്കുന്നതെന്ന് സാധാരണക്കാരന്‍ മാത്രം മനസ്സിലാക്കുന്നില്ല മനസ്സിലായാലും ഇല്ലെന്ന് നടിക്കുന്നു. ഈ അവസ്ഥയെയാണ് അവന്റെ മസ്തിഷ്ക്കത്തിനുള്ളില്‍ കയറി നേതാക്കന്‍മാര്‍  വോട്ടാക്കുന്നത്.വിലപ്പെട്ട അധികാരം ആദര്‍ശത്തിന് എറിഞ്ഞുകൊടുക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് പ്രതീക്ഷ.നാട് നന്നാക്കാന്‍ പ്രതിജ്ഞയെടുക്കുകയും  നാടിനെ ഒടുക്കാന്‍ മുന്നിലിറങ്ങുകയും ചെയ്യുന്ന ഒരു സമ്പന്ന സംസ്കാരമായി മാറി ഇന്ന് രാഷ്ട്രീയം. മുമ്പുള്ള തെരഞ്ഞെടുപ്പുകളെക്കാള്‍ സ്ഥാനാര്‍ഥിയെന്ന സ്ഥാനം മോഹിച്ചവര്‍ ഏറെയുള്ള കാഴ്ചയാണിന്ന്.കാരണം നാട്ടിലെ ക്ലീന്‍ ഇമേജല്ല നാക്കിലെ ക്ലീന്‍ ഇമേജാണ്. പണമുണ്ടാക്കാന്‍ ഏറ്റവും എളുപ്പവഴിയായി മാറി രാഷ്ട്രീയം. നല്ല ഭരണാധികാരിയെയല്ല  നമുക്ക് ഈതെരഞ്ഞെടുപ്പില്‍ ലഭിക്കുക നല്ല ഇടനിലക്കാരനെയായിരിക്കും. പണമൊഴുകുന്നത് ഇന്ന് ഇടനിലക്കാര്‍ വഴിയെന്ന് വ്യക്തം. ഹൈസ്കൂള്‍തലമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനഭരണവും കോളജെന്ന രാജ്യഭരണവും വെച്ചുനോക്കുമ്പോള്‍ നമ്മുടെ കൊച്ചുനേതാക്കള്‍ കോളജെന്ന ലക്ഷ്യത്തിനായാണ് ഈ പ്രൈമറി തല പരീക്ഷക്കൊരുങ്ങുന്നത്.കലങ്ങിയ ഈ കുളത്തില്‍ നിന്ന് കിട്ടുന്ന മല്‍സ്യത്തെയിട്ടുവേണം കടലിലെത്താന്‍ അങ്ങോട്ടേക്കുള്ള ഒരു ഇടത്താവളം മാത്രമാണ് ഇവര്‍ നമ്മളിലൂടെ ലക്ഷ്യമിടുന്നത്.വോട്ട് ചെയ്യൂ പക്ഷേ സൂക്ഷിക്കണം പടച്ചട്ട പണയം വെച്ച ഈ പോരാളികള്‍ നാടിനുവേണ്ടി എന്തുചെയ്യും? നമുക്കായി എന്തുചെയ്യും? വറ്റുന്ന പുഴയെ കോരി വില്‍ക്കുമോ? നമ്മുടെ വീട്ടുമുറ്റത്തും ഇവര്‍ മാലിന്യം തള്ളുമോ? കുടിവെള്ളത്തിന് പകരം വിഷക്കള്ള് കുടിപ്പിക്കുമോ? കാത്തിരിക്കൂ കാണാം..........

No comments:

Post a Comment