റിപ്പബ്ലിക് ദിനമായ ജനുവരി 26മുതല്‍ ഫെബ്രുവരി 26 വരെ അങ്ങ് കാസര്‍കോട്ടുനിന്ന് ആരംഭിച്ച് കന്യാകുമാരിയില്‍ അവസാനിച്ച. അറിയില്ല അവസാനിച്ചോ അതോ അവസാനിപ്പിച്ചതോ ആയ ഹേമലത ഹെല്‍ത്ത് അവയര്‍നസ് റേസ്^ 2011 നുശേഷം നമ്മുടെ ഗിന്നസ് ഹേമലതയെപ്പറ്റി ഒരു വിവരവുമില്ല. നാട്ടിലെ കാട്ടിലും തോട്ടിലും മതിലിലും മുഴുക്കെ ചിരിക്കുന്ന ഫ്ലക്സ് പോലും കാണാനില്ല.പൊതുജനാരോഗ്യം അപകടത്തിലാണെന്നും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപാലനത്തിനായി മാത്രമാണ് താന്‍ ഓടുന്നതെന്നുമായിരുന്നു പറച്ചില്‍. കൂടെ ഓടിയ പൊറിഞ്ചു വലപ്പാട് എന്ന 65കാരനെ കുറിച്ചും വിവരമില്ല.രാവിലെ ആറ് മുതല്‍ പതിനൊന്ന് വരെ മാത്രമേ ഓടിയിരുന്നുള്ളൂ. ഇല്ലേല്‍ സൌന്ദര്യം വെയിലില്‍ ഉരുകിയൊലിക്കും. സ്കൂളുകള്‍ വായനശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ സെമിനാറുകള്‍ ഡാന്‍സ് പരിപാടികള്‍ ഇങ്ങനായിരുന്നു ഷെഡ്യൂള്‍ പക്ഷേ വലിയ വാര്‍ത്താപ്രാധാന്യം കിട്ടാതെ അത് കെട്ടടങ്ങി.പരിപാടിയുടെ വിജയത്തിനായി ഈ ഭൂമി മലയാളത്തിലെ എല്ലാ രാഷ്ട്രീയ മാധ്യമ സാംസ്കാരിക നാനാതുറകളിലുള്ള എല്ലാ തറകളെയും കുത്തിത്തിരുകി 1001 പേരുടെ കമ്മിറ്റിയുമുണ്ടാക്കി. ഹേമയുടെ കൂടെ ഓടാന്‍ താല്‍പര്യമുള്ളവര്‍ വിളിക്കാനും നമ്പര്‍ നല്‍കിയിരുന്നു എന്നിട്ടും കൂടെ ഓട്ടക്കാരെയാരെയും കണ്ടില്ല.
ലോകത്തിലെ കലാസാംസ്കാരിക സംഘടനയുടെ പ്രതിനിധികളടക്കം ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ താങ്കളും പങ്കെടുക്കണമെന്ന ക്ഷണപത്രികയും.ഏറെ പ്രാധാന്യമുള്ള ഒരു സ്ഥാനം സംഘാടക കമ്മിറ്റിയില്‍ കിട്ടിയവരെല്ലാം പെട്ടു എന്ന് സാരം. ഇതില്‍ ഏറ്റവും വിരോധാഭാസം പൊതുജനാരോഗ്യപരിപാലനത്തിന്റെ പേരുപറഞ്ഞുള്ള ഓട്ടം എന്തിനായിരുന്നെന്ന് അറിയുമ്പോഴാണ്. ആഗോളനിലവാരത്തിലുള്ള ഡാന്‍സ് ആന്‍ഡ് ഹെല്‍ത്ത് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാനും. ലോകോത്തര അത്ലറ്റുകള്‍ക്ക് താമസിച്ച് കേരളത്തിന്റെ ആയുര്‍വേദ,പഞ്ചകര്‍മ ചികില്‍സ നടത്തി വരുമാനം നേടാനും നടത്തിയ കച്ചവടം മാത്രമാണ് ഈ റേസ് .ജീവകാരുണ്യത്തിന്റെയും മോഹിനിയാട്ടത്തിന്റെയും മറവില്‍ വിദേശനാണ്യം അടിച്ചുമാറ്റാന്‍ നടത്തുന്ന ശുദ്ധകപടത.ഇനിയും ഗിന്നസിന്റെ മറവില്‍ എന്തെല്ലാം കാണേണ്ടിവരുമോ ആവോ?
No comments:
Post a Comment