എന്തുകൊണ്ട് ?
GeArLeSs............SCOOOOOTER
GeArLeSs............SCOOOOOTER
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ നഗരവീഥികളും എന്തിന് ഗ്രാമവീഥികളിലടക്കം ആണ്‍,പെണ്‍,കുന്‍ (കുഞ്ഞുങ്ങള്‍) വരെ വളരെ ലാഘവത്തോടെ ചീറിപ്പായുന്നത് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പണ്ട് റാലിയും ഹെര്‍ക്കുലീസും ബി.എസ്.എയുമൊക്കെ കൈയടക്കിയ ബാല്യ,കൌമാര,യൌവന,വാര്‍ദ്ധക്യങ്ങളെ ഇന്ന് തൊട്ടുതലോടുന്നത് പ്രിയങ്കചോപ്രയും കരീന കപൂറുമൊക്കെയാണ്.സൈക്കിളുകള്‍ ഇപ്പോള്‍ ചക്രങ്ങളില്ലാത്തതാണ് ഉപയോഗിക്കുന്നത്. കാരണം ഹൃദ്രോഗം,കൊളസ്ട്രോള്‍,ഷുഗര്‍, ബി.പി ഇവരെ അകറ്റാനും ബി.പി (ഭാര്യയെപേടി) കാരണം വീട്ടിനകത്തിരുന്ന് ആരോഗ്യം ഉണ്ടാക്കുകയാണിവര്‍. ഇന്ന് വീടുകളുടെ പിറകുവശത്തോ ഉപയോഗശൂന്യമായ കാര്‍ ഷെഡുകളിലും ഊര്‍ധ്വന്‍ വലിക്കുകയാണ് പാവം ബൈസിക്കിളുകള്‍.എന്നിരുന്നാലും സ്കൂള്‍കുട്ടികള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട്. പണ്ടൊക്കെ പത്താം തരം വിദ്യാര്‍ഥികള്‍ക്ക് രക്ഷാകര്‍ത്താക്കള്‍ നല്‍കുന്ന വാഗ്ദാനമായിരുന്നു സൈക്കിള്‍ ഇന്നത് എന്തൊക്കെയാണെന്ന് പറയുക വയ്യ.
തുടര്‍ന്നായിരുന്നു കൈനറ്റിക് ഹോണ്ടയുടെ വരവ് അതൊരു ഒന്നൊന്നര വരവായിരുന്നു.എല്ലാത്തരം വിഭാഗക്കാരെയും കൊതിപ്പിച്ച് രാജവാഴ്ചതന്നെ നടത്തി.ആബാലവൃദ്ധം ജനങ്ങളും രണ്ടുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് പരീക്ഷണങ്ങളായിരുന്നു.മാര്‍വല്‍ വരുന്നു. ബജാജും ടി.വി.എസും മറ്റു ഇരുചക്രവാഹന നിര്‍മാതാക്കളും വാശിക്ക് മോഡലുകളിറക്കി പൊളിഞ്ഞു പാളീസായി. എന്നാല്‍ ഹോണ്ട ആക്ടിവ എന്ന ഫോര്‍സ്ട്രോക്ക് ഗിയര്‍ലെസ് സ്കൂട്ടറിന്റെ വരവോടെ ഒരു പുതിയ യുഗം തന്നെ തുറന്നു എന്നുവേണം കരുതാന്‍.കരുത്തും കാണാനുള്ള അഴകും ഉപയോഗിക്കാനുള്ള സൌകര്യവും വിപണിയില്‍ ഏറെ മുമ്പന്തിയിലെത്തിച്ചു. തുടര്‍ന്ന് ഇപ്പോഴും പുതിയ മോഡലുകളുടെ പെരുമഴ തന്നെ വിപണിയിലുണ്ട്. അവസാനം കൈനറ്റിക്കില്‍നിന്ന് മഹീന്ദ്ര ഏറ്റെടുത്ത യൂനിറ്റുകള്‍ പല പേരുകളില്‍ വിപണിയിലുണ്ട്.
എന്തുകൊണ്ട് ഗിയര്‍ലെസ് എന്നുചോദിച്ചാല്‍ ഉപയോഗിക്കാനുള്ള സൌകര്യം മാത്രം. ഒന്നാമത് ബൈക്കുകളെ പോലെ ക്ലച്ച് പിടിച്ച്് ഗിയര്‍മാറ്റണ്ട, വെറുതെ ബട്ടണ്‍ അമര്‍ത്തി കൈകൊടുത്താല്‍ പായുംപുലിയാണിത്. ഒരു ചെറിയ കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം വഹിച്ച് ഏത് തിരക്കുകള്‍ക്കിടയിലൂടെയും സഞ്ചരിക്കാം,സ്ത്രീകള്‍ക്കും ഉപയോഗിക്കാം,ഗിയര്‍ലെസ് സ്കൂട്ടര്‍ കൈകാര്യം ചെയ്യാനും എളുപ്പമായതിനാല്‍ യൂസര്‍ഫ്രണ്ട്ലിയാണുതാനും.പെട്രോള്‍ തീരാറാകുമ്പോള്‍ ഫ്യുവല്‍ഗേജ് നോക്കി മാനേജ് ചെയ്യാം.ഒരു സ്ത്രൈണതയുടെ പരിവേഷം ഉണ്ടായിരുന്നെങ്കിലും കരുത്ത് കൂട്ടി ആ പ്രശ്നവും അവസാനിപ്പിച്ചു. ഇന്നത്തെ നഗരാന്തരീക്ഷങ്ങളില്‍ ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പവുമാണ്. ചെത്ത് പയ്യന്‍മാരും പയ്യത്തിമാരും മുതല്‍ വല്ല്യപ്പന്‍മാര്‍ വരെ ഏതു തിരക്കിനിടയിലൂടെയും പറപറക്കുകയാണ്. ഇലക്ട്രിക് യുഗത്തിന്റെ വരവ് പ്രതീക്ഷിച്ചത്ര മാര്‍ക്കറ്റ് പിടിച്ചിട്ടില്ല കാരണം ഉയരുന്ന വൈദ്യുതി ബില്ലാവാം വില്ലന്‍. എന്തായാലും ഇപ്പോഴെന്നല്ല വാഹനപ്പെരുപ്പത്തിന്റെ ഇക്കാലത്ത് ഗിയര്‍ലെസ് സ്കൂട്ടറാണ് താരം.
No comments:
Post a Comment