അങ്ങനെ തൃശൂര്‍പൂരമെന്ന മഹോല്‍സവം കഴിഞ്ഞു
പൂരങ്ങളില്‍ വലിയ പൂരം ആറാട്ടുപുഴ പൂരമാണെങ്കിലും തൃശൂര്‍പൂരം ആ പറയുന്ന പൂരത്തില്‍ പെടുന്ന ഒന്നല്ല. ഉല്‍സവമാണോ അല്ല എന്നാല്‍ മഹോല്‍സവവുമല്ല. ഇവനല്ലേ പുലി പപ്പുലി എന്നുപറയുമ്പോലെ ഇതാണ് പൂരം പുപ്പൂരം. താള മേള ലയ വാദ്യ വര്‍ണ വിസ്മയങ്ങള്‍ നിറഞ്ഞ പൂരമാണ് തൃശൂര്‍പൂരം....................ഒരിക്കലെങ്കിലും ഈപൂരം കാണാത്തവരുണ്ടോ ഉണ്ടാവാം പക്ഷെ പൂരം കാണാതെ തൃശൂര്‍ വഴി പോയെങ്കില്‍ അത് നഷ്ടമെന്നല്ല വന്‍ നഷ്ടം തന്നെ. കഴിഞ്ഞ തവണയാണ് ആദ്യമായി തൃശൂരില്‍ ട്രാന്‍സ്ഫറായി എത്തിയത്. അപ്പോഴാണ് പൂരങ്ങളുടെ നാടാണിത് എന്ന് മനസ്സിലായത്. എന്റെ നാട്ടില്‍ ഉല്‍സവങ്ങളേയുള്ളൂ ഏറിയാല്‍ രണ്ടോ മൂന്നോ ആനകളെ നിര്‍ത്തി ഒരു എഴുന്നള്ളിപ്പ്.അത് പേരുകേട്ട അമ്പലത്തിലായാല്‍ ആനകളുടെ എണ്ണം ഏഴോ ഒമ്പതോ ആവും. എന്നാലും കാണാന്‍ ആയിരങ്ങളേ വരൂ.ഒരു ഇരുപത്തഞ്ച ് മീറ്റര്‍ നീളത്തില്‍ ഓലപടക്കം അതില്‍ സീറോ ബള്‍ബ് പോലെ ചുവപ്പിലും വയലറ്റ് നിറത്തിലും അമിട്ടുകള്‍ (തൃശൂരിലേതല്ല) കെട്ടിയിട്ടുണ്ടാവും അതു കാണാനും ഒരായിരം പേര്‍.30 ഓ 40 സെക്കന്‍ഡ് കൊണ്ട് എല്ലാം ക്ലോസ്. ഇവിടെ വന്ന് ആദ്യം കണ്ടത്് ആറാട്ടുപുഴപൂരം കണ്ടപ്പോളെ കണ്ണുതള്ളി.ഇത്രയും ആനകള്‍ കേരളത്തിലുണ്ടോ എന്നുതന്നെ തോന്നി അന്നാണ് പൂരം എന്തെന്ന് മനസ്സിലായത്. തുടര്‍ന്നങ്ങോട്ട് ഉത്രാളിക്കാവ് പൂരം കാണാന്‍ പോയി. അവിടെയും ഞാന്‍ ഞെട്ടി. വെടിക്കെട്ട് കണ്ടപ്പോള്‍ ഇത് തീരാത്തത് എന്തെന്ന് തോന്നി ഇത്രയും നീളമോ ഞാന്‍ അമിട്ട് എന്ന് കരുതിയത് ഇവിടെ സാധാ കുട്ടികള്‍ വരെ പൊട്ടിക്കുന്ന ഒന്ന്.എന്തായാലും പിന്നെ വരുന്നു തൃശൂര്‍പൂരം. എന്തോ അന്നാളുകളില്‍ പനിപിടിച്ച് ലീവ് എടുത്തു.
വെടിക്കെട്ട് ദിവസം എങ്ങനെയോ വെടിക്കെട്ട് കാണാന്‍ പോയി ആളുകളെ കണ്ട് തിരിച്ചു പോന്നു. പുലര്‍ച്ചെ വീട് കുലുങ്ങും വിധത്തില്‍ ശബ്ദം കുട്ടി ഞെട്ടിയുണര്‍ന്ന് കരച്ചിലോ കരച്ചില്‍ അപ്പോഴാണ് തൃശൂര്‍പൂരത്തിന്റെ ഗാംഭീര്യം മനസ്സിലായത്. അപ്പോഴെ തീരുമാനിച്ചതാണ് ഇത്തവണ പൂരം കാണണമെന്ന്. പൂരപ്പറമ്പിലെ പൊലീസും അന്യജില്ലക്കാരായവരും ആകെ മൊത്തം ബഹളം. പൂരത്തിന് മുന്നോടിയായുള്ള ചെറുപൂരങ്ങളുടെ വരവും അവയെല്ലാം ഒരുമിക്കുന്ന കാഴ്ചയും .പിന്നെ ശബ്ദ ഗാംഭീര്യത്തിന്റെ സാമ്പിള്‍ വെടിക്കെട്ടും.പിറ്റേന്ന് രാവിലെ മുതല്‍ തുടങ്ങിയ മേളാചാര്യന്‍മാരുടെ മേളപ്പൂരം പൂരത്തിന്റെ ആസ്വാദകവൃന്ദത്തെ പൂരപ്പാരമ്യത്തിലെത്തിച്ചു.പ്രസിദ്ധമായ ഇലഞ്ഞിത്തറമേളവും മഠത്തില്‍ വരവും ഉല്‍സവക്കാഴ്ചയുടെ ഇന്നുവരെ ഞാന്‍ കാണാത്ത മഹോല്‍സവത്തിന്റെ ആസ്വാദനമായിരുന്നു. വൈകുന്നേരം നിറങ്ങളുടെ നിറക്കാഴ്ചയായ കുടമാറ്റവും ഇത്രയും വലിയ ഒരുപുരുഷാരത്തിന് നടുവില്‍പെടുമെന്ന് ഒരിക്കല്‍പോലും കരുതിയിട്ടില്ല. ജനസാഗരമെന്നോ അതിന്നുമപ്പുറമാണീ പൂരസാഗരം.തിരുവമ്പാടിക്കാര്‍ ആദ്യം മുതല്‍ നീലയുടെ വിവിധങ്ങളായ കുടകള്‍ ഉയര്‍ത്തിയപ്പോള്‍ വര്‍ണവൈവിധ്യത്തിന്റെ മാസ്മരികത തുടക്കം മുതലേ പാറമേക്കാവുകാര്‍ നിലനിര്‍ത്തി. ദേവീ ദേവന്‍മാരുടെ രൂപങ്ങള്‍ മാറിമാറി കുടരൂപത്തില്‍ കാണപ്പെട്ടപ്പോഴും ആവേശമതിന്റെ കൊടുമുടിയേറിക്കഴിഞ്ഞിരുന്നു.
പാറമേക്കാവുകാര്‍ വിജയചിഹ്നമായി എല്‍ഇഡി കുടയുയര്‍ത്തിയപ്പോള്‍ ആരവമുയര്‍ന്നു കേട്ടു.എപ്പോഴോ ആ ആരവത്തില്‍ ഞാനും പങ്കാളിയായി. പുലര്‍ച്ചെ തിരുവമ്പാടിക്കാര്‍ ആകാശത്ത് വര്‍ണങ്ങളിലും ശബ്ദങ്ങളിലും തീര്‍ത്ത അഗ്നിപുഷ്പങ്ങള്‍ വിരിഞ്ഞപ്പോള്‍ താഴെ ആംബുലന്‍സിന്റെ സൈറണ്‍ മുഴങ്ങുന്നു. പിന്നീട് ഒരു മണിക്കൂര്‍ കാത്തിരിപ്പ് പാറമേക്കാവുകാര്‍ തിരികൊളുത്തി വീണ്ടും വിരിയുന്നു വിണ്ണിലെ കരവിരുതിന്റെ അഗ്നിപുഷ്പങ്ങള്‍ കാതടപ്പന്‍ അമിട്ടുകള്‍. മഴത്തുള്ളികള്‍ അകമ്പടിയായെത്തിയെങ്കിലും മണ്ണും വിണ്ണും പൂരലഹരിയില്‍ അവരെ തീര്‍ത്തും നിഷ്പ്രഭരാക്കി.വരവായി ദേശപ്പൂരമെന്ന പെണ്‍പൂരം രാവിലെ കുട്ടിയുമായി പൂരമൈതാനിയില്‍ എത്തി ആനകളും കുടമാറ്റവും പിന്നെ ഉപചാരം ചൊല്ലി ദേവിമാര്‍ പിരിയുംമുമ്പ്
ഈട് വെടിക്കെട്ട് ഭൂമി വിറച്ച് വിറങ്ങലിച്ച് കാണും ഏതായാലും ഇനി തൃശൂര്‍പൂരം കാണുവാനും പൂരം കൊള്ളുവാനും ഞാനെത്തുമെന്നുറപ്പിച്ചു.

No comments:
Post a Comment