അങ്ങനെ ഒബാമ ഒസാമയെ കൊന്നു
ലോകചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ടതും ചെലവേറിയതുമായ ഒരു ഭീകരവേട്ട അവസാനിച്ചു. ലോകപോലീസിന്റെ കള്ളനും പോലീസ് കളിക്ക് അറുതിയാവുന്നില്ല. കാരണം നീണ്ട ലിസ്റ്റിലെ ഒന്നാമനെ മാത്രമേ വധിക്കാന്‍ കഴിഞ്ഞുള്ളൂ. ഇനി അല്‍ സവാഹിരി .......അങ്ങനെ പോകുന്നു. അമേരിക്കയുടെ സ്വച്ഛമായ ഉറക്കത്തിലെ പേടി സ്വപ്നങ്ങള്‍. ഏതായാലും ലോകത്തിലെ അമേരിക്കക്കെതിരായ പോരാട്ടങ്ങള്‍ക്ക് ചെറിയ ഒരിടവേള പ്രതീക്ഷിക്കാം. ഒബാമക്ക് പ്രസിഡന്റ് പദത്തിലേക്ക് മൈലേജ് നല്‍കുന്ന സംഭവവുമായി മാറി ഈ ഭീകരവാദ വധം.ചങ്കുറപ്പിന്റെ ആള്‍ രൂപമായ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ശേഷമുള്ള മറ്റൊരു തിരിച്ചടിയായി വേണം ഈ സംഭവത്തെ കരുതാന്‍. പണ്ട് അഫ്ഗാനിസ്ഥാനിലേക്കുള്ള സോവിയറ്റ് യൂനിയന്റെ അധിനിവേശത്തെ ചെറുക്കാന്‍ അഫ്ഗാനിസ്ഥാനില്‍ ഒസാമ ബിന്‍ ലാദന് പണവും ആധുനിക യുദ്ധോപകരണങ്ങളും നല്‍കിയ അമേരിക്കക്ക് തന്നെ ആ അധ്യായം അവസാനിപ്പിക്കേണ്ടിവന്നു. അന്ന് സോവിയറ്റ് യൂനിയനെ ഭയന്ന അമേരിക്ക നില്‍നില്‍പ്പിനായി കൂട്ടുപിടിച്ചത് ലാദനെ തന്നെയായിരുന്നു. 88^ലെഅല്‍ഖ്വൈദയുടെ ജനനത്തെ അമേരിക്കയും ഭയന്നു. ഇറാഖ് കുവൈത്ത് യുദ്ധത്തില്‍ സൌദിയുടെ അമേരിക്കന്‍ നിലപാടുകളെ എതിര്‍ത്ത ലാദന്‍ അമേരിക്കക്കെത്തിരെ
വിശുദ്ധയുദ്ധം^ജിഹാദ് ^പ്രഖ്യാപിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ സ്ഫോടനം,സ്പെയിനിലെ സ്ഫോടനം, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കല്‍ ലാദന്‍ തുടങ്ങിയ സ്ഫോടനപരമ്പരകള്‍ അമേരിക്കയെയെന്നല്ല ലോകരാജ്യങ്ങളെ തന്നെ വിറളിപിടിപ്പിച്ചു.ഉപഗ്രഹ മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ കണ്ടെത്തി ലാദനെതിരെ മിസൈല്‍ പ്രയോഗിച്ചെങ്കിലും ഭാഗ്യം ലാദനൊപ്പമായിരുന്നു. നേരത്തെ ഇറാന്‍ ഭീഷണിയാകുമെന്ന് പറഞ്ഞ് ഇറാഖിന് ആയുധങ്ങള്‍ നല്‍കി ഇറാന്‍^ ഇറാഖ് യുദ്ധം നടത്തിച്ച അമേരിക്ക പിന്നീട് ഇറാഖാണ് ഭീഷണിയെന്നു വരുത്തി സദ്ദാമിനെതിതെ പടനയിച്ചു. ഇന്ത്യന്‍ നിലപാടുകളിലും അമേരിക്കക്ക് ഉണ്ടായ നീരസം പാക്കിസ്ഥാന് ആയുധം നല്‍കിക്കൊണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും പാക്കിസ്ഥാന്‍ ഭീകരന്‍മാര്‍ വാഴുന്ന രാജ്യമെന്ന നിലയിലേക്ക് മാറിയിരുന്നു. അത്രകണ്ട് താലിബാന്‍ ഭരണം പാക്കിസ്ഥാനില്‍ നിലയുറപ്പിച്ചിരുന്നു. ഇന്നാകട്ടെ ഇസ്രായേലും ഇറാനും ഉത്തര കൊറിയയും ചൈനയും അമേരിക്കക്ക് പേടിസ്വപ്നമായ രാജ്യങ്ങളാണ്. അവരെ ഒതുക്കാനായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരത്തില്‍ ചൂട്ട് പിടിക്കുകയാണ് സമാധാനത്തിന്റെ മേലങ്കിയണിയുന്ന ബറാക്ക് ഒബാമയും. മറ്റു രാജ്യങ്ങളില്‍ സഹാത്തിന്റെ പേരുപറഞ്ഞ് സൈനിക കോളനികള്‍ നിര്‍മിക്കുന്ന അമേരിക്കക്കെതിരെയുള്ള താക്കീതുകള്‍ മാത്രമായിരുന്നു ലാദന്റെ പ്രത്യാക്രമണങ്ങള്‍. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനും ഒസാമ ബിന്‍ ലാദനും നടത്തിയത് ജിഹാദ് തന്നെയായിരുന്നു.
ലോകപോലീസായ അമേരിക്കന്‍ പട്ടാളം ഇറാഖില്‍ കാട്ടുന്ന പീഡനങ്ങള്‍ മാത്രം മതി അതിന് തെളിവ്. ഇല്ലാത്ത അണുവായുധത്തിന്റെ പേരിലുള്ള യുദ്ധം,
ഇപ്പോള്‍ ഇറാഖിലും അഫ്ഗാനിലും കൂട്ട ബലാല്‍സംഗം നടത്തി ഒബാമ പട്ടാളം രസിക്കുന്നു. ഒസാമയെ കണ്ടെത്തലിന്റെ പേരില്‍ കൃഷി സ്ഥലങ്ങളും വീടുകളും മണ്ണുമാന്തി ഉപയോഗിച്ച് ഇടിച്ചു നിരത്തുന്നു. എന്തായാലും ഒരുവിഭാഗം ആശ്വസിക്കുമ്പോഴും ആരൊക്കെയോ ലാദനുവേണ്ടിയും കണ്ണീര്‍ വാര്‍ക്കുന്നുണ്ടാവും തീര്‍ച്ച. ഇന്ത്യയും അത്ര ആശ്വസിക്കേണ്ട കാലമല്ലിത്. അമേരിക്കന്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഓരോ രാജ്യത്തിന് നേരെയും തൂങ്ങിയാടുന്ന ഇരുതല മൂര്‍ച്ചയുള്ള വാള്‍ തന്നെയാണ് യു.എസ്.എ.

No comments:
Post a Comment