അങ്ങനെ ഒരു വേനലവധിയും പോകയായി
ഓര്‍മകള്‍ മധുരമൂറുന്നതും വേദനകളുമായി മാറുന്ന വിദ്യാര്‍ഥി ജീവിതത്തിലെ ഒരേട് എന്നു പറയുന്ന വേനലവധി കഴിയുകയായി. ഇനി അച്ചടക്കത്തിന്റെയും പുത്തന്‍ സൌഹൃദത്തിന്റേയും അതിലേറെ മഴയുടെയും നാളുകള്‍ വരവായി. വേനലവധികളില്‍ കൂടുതല്‍ കോച്ചിങ് ക്ലാസുകളിലേക്കും കമ്പ്യൂട്ടറിന് മുന്നിലും തളച്ചിടപ്പെടുന്ന നവമുകുളങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് എന്തെന്ന് അവര്‍ക്ക് തന്നെ അറിയില്ല. വിശാലമായ കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളില്‍ നാലുചുമരുകള്‍ക്കുള്ളില്‍ തള്ടയ്ക്കപ്പെടുകയാണിന്നവര്‍.നാട്ടിന്‍പുറമെന്ന യാഥാര്‍ഥ്യം വിസ്മൃതിയിലാവുമ്പോള്‍ ഇന്നത്തെ കുട്ടികള്‍ ചോദിക്കും അതെന്താണെന്ന്?
പണ്ട് വേനലവധിക്ക് നാട്ടിലെ മാവിലും പറങ്കിമാവിലും കല്ലെറിഞ്ഞും ഓടിച്ചിട്ടും വട്ടാര്‍ കളിച്ചും നടക്കുമ്പോള്‍ ഏറിയാല്‍ ഫുട്ബാള്‍കളിക്കും അന്ന് ക്രിക്കറ്റ് കളി ഇത്രയും വ്യാപകമായിരുന്നില്ല. പിന്നെ ഗോലികളി,രാശികളി തോറ്റാല്‍ കൈവിരലുകളില്‍ ഗോലികൊണ്ടുള്ള അടികൊള്ളും, കുഴിയില്‍ വീണാലോ മുകളില്‍ കൊണ്ടാലോ തിരിച്ചടിക്കാം. പിന്നെയങ്ങോട്ട് നാട്ടിലെ കൈത്തോട്ടിലോ കുളത്തി ലോ ഒരു കുളി പാസാക്കലായി. നേരം വൈകുന്നേരമായാല്‍ പിന്നെയും മൈതാനത്തേക്ക് അപ്പോള്‍ ഫുട്ബാളാവും കളി. പിറ്റേന്ന് കുഴിപ്പന്തിലാവും ഭ്രമം പിന്നെ കുഴിയില്‍ നിന്ന് മാറി വട്ട് (സാധാ മണ്‍പാത്രത്തിന്റെ കഷണം)പെറുക്കി അടുക്കി വെക്കുന്ന കളി പന്തിനേറ് കൊള്ളുന്നതിന് മുമ്പ് പെറുക്കി അടുക്കിവെക്കണം ഒരു നോര്‍ത്ത് ഇന്ത്യന്‍ കളിയോടിതിന് സാമ്യമുണ്ട് താനും. ഇന്നത്തെ കുട്ടികള്‍ക്ക് കൃത്യമായി ഒരുമാങ്ങക്ക് നേരെ എറിയാന്‍ പോലുമറിയില്ല.
ഗോലികളിയും രാശിയും വട്ടറും എബിസിയും പോലെ കായികമായുള്ള കളികളൊന്നും അവര്‍ക്ക് കേട്ടറിവ് മാത്രം. കാരണം മനസ്സുറപ്പിച്ച് ഓടാന്‍ പോലുമാവാതെ ചോക്ലേറ്റ് ബേബികളായി ഒരിടത്തിരുന്ന് തിന്ന്തിന്ന് വീര്‍ത്തിരിക്കുകയാണവര്‍. ബാല്യത്തിലെ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയും ഇരകള്‍.
തൊടിയിലും തുറയിലും വെള്ളമെത്തുമ്പോള്‍ ഇറങ്ങുകയായി ചൂണ്ടയുമായി മീന്‍പിടിത്തത്തിന്. ജൂണ്‍ ആദ്യം പുത്തന്‍മണവുമായി യൂനിഫോമിട്ട് പുതുമഴയും നനഞ്ഞ് സ്കൂളിലേക്ക് പുത്തന്‍കുടയും ബാഗുമായി എത്ര സുന്ദരമായിരുന്നു ആ വിദ്യാര്‍ഥി ജീവിതം. പക്ഷേ ഇന്നോ കാലംതെറ്റിയും സ്കൂള്‍ തുറന്നാലും പെയ്യാത്ത മഴക്കാലം. എന്തായാലും ഇനിയും അങ്ങനൊന്ന് ഇനിയുള്ള കുട്ടികള്‍ക്ക് കേട്ടുകേള്‍വി മാത്രമാകും...............................................
Kollam.... Nannayittundu
ReplyDelete