മാഞ്ചസ്റ്ററിന്റെ മഹാമേരു ^
റയന്‍ ഗിഗ്സ്
ലോകക്ലബ് ഫുട്ബാളിലെ അതികായരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശക്തിദുര്‍ഗങ്ങളിലെ മഹാമേരുവാണ് സാക്ഷാല്‍ റയാന്‍ ഗിഗ്സ്. ഇപ്പോഴും ഇടതു വിങ്ങിലൂടെ ചാട്ടുളി കണക്കെപ്പായുമ്പോള്‍ പ്രായമെന്നത് ഗിഗ്സിന് പിറകെ യും ഫിറ്റ്നസിന്റെയും കായബലത്തിന്റെയും കേളീമികവുമായി മുന്നേ പായുന്ന ഗിഗ്സിനെയാവും മൈതാനത്ത് നാം കാണുന്നത്. തുടര്‍ച്ചയായി ഇരുപത്തിനാല് വര്‍ഷം ഒരു ടീമില്‍ മാത്രം കളിച്ച് ലോകറെക്കോഡുകളുടെ തോഴനാവുകയും ചെയ്തത് കാല്‍പന്തുകളിയിലെ തന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ മാത്രമാണ്. ക്ലബ് ഫുട്ബാള്‍ ചരിത്രത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഏറ്റവും കൂടുതല്‍ കളിച്ചതും പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, എഫ്.എ കമ്യൂണിറ്റി ഷീല്‍ഡ്,യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ് എന്നിങ്ങനെയുള്ള പ്രമുഖ മല്‍സരങ്ങളില്‍ പങ്കാളിയായതും ജേതാക്കളായതും ഗിഗ്സുള്ളപ്പോള്‍ തന്നെയായിരുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബില്‍ ഇന്നേവരെ കളിച്ചിട്ടുള്ളതില്‍ ഏറ്റവും പ്രഗല്ഭനായ കളിക്കാരന്‍ എന്ന ബഹുമതിയും അലക്സ് ഫെര്‍ഗൂസണില്‍ നിന്നും സ്വീകരിക്കുകുണ്ടായി.
ബ്രിട്ടീഷ് സര്‍ക്കാറിന്റെ പരമാധികാര ബഹുമതിയായ ഓഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ നേടിയ ഏക ഫുട്ബാളര്‍,ഗോളടിപ്പിക്കുകയും ഗോളിനായി വഴിതുറന്നുകൊടുക്കുകയും ചെയ്യുന്ന കളിക്കാരന്‍,നരകയറിയെങ്കിലും കളിയില്‍ അല്‍പം പോലെ നരബാധിക്കാത്ത പ്രതിരോധമെന്ന വന്‍മതിലിനെ പൊട്ടിച്ച് വിള്ളലുകളിലൂടെ ഗോളടിക്കാനും ഗോളവസരങ്ങള്‍ ഉണ്ടാക്കാനും ഒരേ സമയം പ്രതിരോധിക്കാനും ആക്രമിക്കാനും ബോള്‍ കൃത്യമായെത്തിക്കാനും ഗിഗ്സിന്റെ മാന്ത്രിക കാലുകള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ് .ആ കേളീമികവിനെയാണ് അലക്സ് ഫെര്‍ഗൂസന്‍ ഊതി ക്കാച്ചി തേച്ചുമിനുക്കി പിന്നെയും പിന്നെയും പച്ചപ്പുല്‍ മൈതാനത്തെ പ്രകമ്പനംകൊളളിപ്പിക്കുന്നത്. പ്രായം അതിന്റെ കളി തുടങ്ങിയിരിക്കുന്നു എങ്കിലും ഗിഗ്സ് എന്ന മഹാമേരു പിന്നെയും കാല്‍പന്തുകളി മൈതാനത്ത് വിശ്രമിക്കുന്നില്ല.പിന്തുടര്‍ച്ച അവകാശപ്പെടാന്‍ ആരുമില്ലാത്ത വിധം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തായ്വേരിറക്കിയ ഒരാള്‍ വേറെയില്ല.
യുവേഫ കോച്ചിങ്ങ് ലൈസന്‍സ് സ്വന്തമാക്കിയെങ്കിലും കളിക്കാരനായി അറിയപ്പെടുകയെന്നതാണ് റയാന്‍ ജോസഫ് ഗിഗ്സിന് ഇഷ്ടം.പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ്ലീഗിലുമെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഏകതാരമാണ് ഗിഗ്സ്. 38ന്റെ നിറവില്‍ ഇനിയും ചുവപ്പ് ചെകുത്താന്‍ മാരുടെ കുപ്പായത്തില്‍ തന്നെ മൈതാനത്ത് ഇനി ഈ ഫുട്ബോള്‍ മാന്ത്രികനെ കാണുമോ?

No comments:
Post a Comment