കൊമ്പന്‍മാരുടെ കാലം ഇനി
കാത്തിരുന്ന് കാണണം
ടിക്കറ്റിന് അമിതവില ഈടാക്കുന്നുവെന്ന് ടീമുടമകളും നികുതി മാത്രമേയുള്ളൂവെന്ന് കോര്‍പറേഷനും വാശിപിടിച്ചപ്പോള്‍ ടിക്കറ്റുകള്‍ ബാങ്കില്‍ തന്നെ ഭദ്രമായിരുന്നു. ഫലമോ ഗാലറികളില്‍ ആരുമില്ല. ടീം ഉടമകളും ചിയര്‍ ഗേള്‍സും മാത്രം തുള്ളിക്കളിച്ചു.അവസരങ്ങള്‍ മുതലാക്കാനറിയാത്ത കേരളതാരങ്ങളെ വള്ളിച്ചൂരലിന് അടികൊടുക്കേണ്ട സമയം അതിക്രമിച്ചെന്ന് തുറന്നുകാണിക്കുന്നതായിരുന്നു ആദ്യ മല്‍സരങ്ങള്‍.ബെഞ്ചിലിരുന്നെങ്കിലും കളിപഠിക്കുന്ന ശ്രീശാന്തിനെ സമ്മതിക്കണം. മന്ത്രി സ്ഥാനം ത്യജിച്ചും കേരളത്തില്‍ ഐപിഎല്‍ എത്തിച്ച ശശിതരൂര്‍ സില്‍ സിലാഹെ സില്‍സില ഇനി പാടും. കാരണം മധ്യപ്രദേശോ ഇന്ദോറോ ആണ് ഇനി മറാട്ടകളുടെ ടീമിന്റെ ഹോം ഗ്രൌണ്ട് എന്ന് അവര്‍ വ്യക്തമാക്കി കഴിഞ്ഞു. അപ്പോള്‍ ഏതായാലും ടസ്ക്കേഴ്സ് എന്ന പേരില്‍ തീര്‍ച്ചയായും മാറ്റം പ്രതീക്ഷിക്കാം.ഒരു മഹേള ജയവര്‍ധനയെയും മക്കല്ലത്തെയും കൊണ്ട് പയറ്റിത്തെളിഞ്ഞു ഇനി കേരളത്താരങ്ങളുടെ കാര്യം കണ്ടറിയണം.
അങ്ങനെ വമ്പന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെയും മുംബൈ ഇന്ത്യന്‍സിനെയും നൈറ്റ് റൈഡേഴ്സിനെയും മലര്‍ത്തിയടിച്ചു എന്ന ലേബലില്‍ കളരിപ്പയറ്റ് നടത്തി പരസ്യങ്ങളില്‍ കണ്ണും നട്ടിരിക്കാം നമ്മുടെ ചുണക്കുട്ടന്‍മാര്‍ക്ക്. ഇനി കൊച്ചി സ്റ്റേഡിയം ആള്‍ ദൈവങ്ങള്‍ക്ക് വാടകക്ക് കൊടുത്തും സിനിമാ ഫെസ്റ്റുകള്‍ക്ക് കൊടുത്തും കോര്‍പറേഷന് കാശുണ്ടാക്കാം. കാത്തിരുന്ന് കാണാം ഇനിയെന്തെന്ന്.
No comments:
Post a Comment