Thursday, December 30, 2010
കേട്ടോ? ഒരു നീണ്ട ഇടവേളക്ക് ശേഷം കലാമണ്ഡലം ഹേമലത സജീവമാകുകയാണ്
കേട്ടോ? ഒരു നീണ്ട ഇടവേളക്ക് ശേഷം കലാമണ്ഡലം ഹേമലത സജീവമാകുകയാണ് ഈ ഭൂമി മലയാളത്തിലെ സര്‍വ നാരീജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി.പണ^പണ്ട^പണയ^ പലിശ ഭീമന്‍മാരുടെ നവസൈരന്ധ്രിയാവുകയാണ് ഹേമലത.ലോകത്തിന് മുന്നില്‍ 113 മണിക്കൂര്‍ കായിക കസര്‍ത്ത് കാട്ടി സ്വന്തം കഴിവ് തെളിയിച്ച ലത ഇനി ലോകാരോഗ്യത്തിനായി പാതയോരങ്ങളിലേക്ക്. ഇത് മോഹിനിയാട്ടത്തിന്റെ പ്രചാരണത്തിനാണെന്ന് ധരിച്ചെങ്കില്‍ തെറ്റി.കാരണം അതെല്ലാം പഴങ്കഥയായി. സംസ്ഥാനത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ പബ്ലിസിറ്റിക്കായി സര്‍വാഭരണ വിഭൂഷിതയായി ലതയോടും. രാവിലെ ആറ് മുതല്‍ പതിനൊന്ന് മണിവരെയേ ഓടൂ കാരണം അതിനുശേഷം നല്ല വെയിലും ചൂടുമായിരിക്കും അപ്പോള്‍ വിവരമറിയും. 113 മണിക്കൂര്‍ കൂളറിന്റെ സഹായത്തോടെ കാണിച്ച ആംഗ്യ നൃത്തമാവില്ല ഈ ഓട്ടമല്‍സരം. ഇതുകണ്ടിട്ടെങ്കിലും നമ്മുടെ നാട്ടിലെ നാരികള്‍ ട്രെഡ് മില്ലുകളും ജിമ്മുകളും ഉപേക്ഷിച്ച് പൊതുവഴിയിലൂടെ പായട്ടെ. പഴയകാലത്തെ പോലെ മുറ്റമടിക്കാനും അരിയിടിക്കാനും പറ്റാത്ത സാഹചര്യത്തില്‍ അതിരാവിലെ ഓടിയാവട്ടെ ആരോഗ്യപരിപാലനം. അപ്പോഴും കുട്ടികള്‍ എന്തുചെയ്യും? മണപ്പുറം ഹേമലതാ റേസിന്റെ ഓരോ എപ്പിസോഡും കണ്ടാലറിയാന്‍ കഴിയുമായിരിക്കും. അഭിനവ മണപ്പുറലതാജീ ഓടിയെത്തിയില്ലെങ്കില്‍ ഇതിനും ഒരു രണ്ടാം ശ്രമം ഉണ്ടാകുമോ?
Saturday, October 9, 2010
108 ഗിന്നസ് ചുവട്ടിലൂടൊരു യാത്ര
108 ഗിന്നസ് ചുവട്ടിലൂടൊരു യാത്ര
കഴിഞ്ഞദിവസം ഒരു ദിനപത്രത്തില്‍ വന്ന ഹേമക്കഥയില്‍ കണ്ണോടിച്ചപ്പോള്‍ തോന്നിയത് മാത്രം.പഴങ്കഥയായത് ഒരു പുരുഷന്‍ സ്ഥാപിച്ച റെക്കോര്‍ഡായതുകൊണ്ടാവാം ഹേമലതക്ക് ഇത്ര പബ്ലിസിറ്റി ലഭിച്ചത്.കാരണം കായബലം സ്ത്രീകള്‍ക്കും വേണമല്ലോ? അല്ലെങ്കില്‍ രണ്ടാം ശ്രമത്തിനായി കണ്ട മൈതാനം മുഴുവന്‍ ഓടുമായിരുന്നില്ലല്ലോ? മോഹിനിയാട്ടമാണ് സര്‍വസ്വം എന്നുപറയുന്ന ഹേമലത തന്റെ നേട്ടത്തിനായി ആ കലയെ എത്രമാത്രം മോശമാക്കി എന്നറിയണമെങ്കില്‍ ലേഖിക ആ കായികാഭ്യാസം നേരില്‍ കുറച്ച് അധികനേരം കാണണമായിരുന്നു. അടിസ്ഥാന ഭാവം ശൃംഗാരമെന്ന് പറയുന്നുണ്ടെങ്കിലും നാലാം ദിവസം മുതല്‍ രസങ്ങളുടെ സ്ഥായീഭാവത്തിലെ ശോകവും ഭയവുമായിരുന്നു.എങ്ങാനും വീണുപോയാലോ എന്ന ഉത്കണ്ഠ അതാവണം കൈമുദ്രകള്‍ കൊണ്ടും ആടി ഫലിപ്പിക്കാന്‍ കഴിയാത്ത കീര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി മാറ്റിയതും. മോഹിനിയാട്ടത്തില്‍ ഡോക്ടറോടും ഭര്‍ത്താവിനോടും സംവദിക്കുന്ന കീര്‍ത്തനങ്ങള്‍ ഏതാണെന്നത് ആടുന്നയാള്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. മോഹിനിയാട്ടത്തിന്റെ അവതരണത്തിലെ പ്രമേയങ്ങള്‍ കണ്ടെത്തുന്നതിലെ വൈവിധ്യവത്കരണം പ്രശംസനീയം തന്നെ. സമൂഹത്തിന്റെ ആരോഗ്യത്തെ മുന്‍നിര്‍ത്തിയുള്ള നൃത്തയും യോഗയും സമന്വയിപ്പിച്ചുള്ള സംരംഭങ്ങളും പ്രശംസനീയം തന്നെ. ഒരുകാര്യം കൂടി വട്ടിക്കോട്ട യാദഗിരി ആചാര്യ അവതരിപ്പിച്ച നൃത്ത സമന്വയത്തിലെ മോഹിനിയാട്ടം ഒഴികെ ഏതെങ്കിലും ഒന്ന് ഹേമലത അവതരണത്തില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ എന്താകുമായിരുന്നു എന്ന് ചിന്തിച്ചുനോക്കൂ..............Wednesday, October 6, 2010
കലാമണ്ഡലത്തിന് അനഭിമതയായ വെറും ഗിന്നസ് ഹേമലത
തുടര്‍ച്ചയായി 113മണിക്കൂര്‍ മോഹിനിയാട്ടം നടത്തി ഗിന്നസ് റെക്കോഡ് സ്ഥാപിച്ച കേരളത്തിന്റെ നടന കൌതുകമായ കലാമണ്ഡലം ഹേമലതക്ക് കലാമണ്ഡലത്തില്‍ സ്വീകരണം നിഷേധിക്കുന്നു. കേരളത്തിന്റെ കലാ പൈതൃകത്തിന്റെ സംഗമസ്ഥാനമായ കലാമണ്ഡലം അംഗീകരിക്കുന്നില്ല എന്നു പറയുമ്പോള്‍ അവര്‍ നടത്തിയത് 113 മണിക്കൂര്‍ മോഹിനിയാട്ടമല്ലെന്നും കേരളത്തിലെ മോഹന നടത്തമായിരുന്നെന്നും വ്യക്തം.മുമ്പ് പറഞ്ഞതുപോലെ ഒരു കായിക വിസ്മയം അത് മോഹിനിയാട്ടത്തിന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞു എന്ന് മാത്രം.കലാമണ്ഡലത്തിലെ സ്വീകരണമടക്കം ചില പരിപാടി തന്നെ വേണ്ടെന്നുവെച്ചതായാണ് അറിവ്.ഇതിന് കാരണങ്ങള്‍ പലതും നിരത്തുന്നുണ്ടെങ്കിലും വാസ്തവം അറിയാവുന്നവര്‍ പ്രതിഷേധവുമായി ശക്തമായി രംഗത്തെത്തിയതോടെ സ്വീകരണം പൊല്ലാപ്പാവുമെന്ന് ഉറപ്പായി. വി.സി തന്നെ മുന്‍കൈയെടുത്ത് സൌമ്യമായി സ്വീകരണം ഇല്ലെന്നറിയിച്ചു. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലയെ കായികാഭ്യാസമാക്കിയതിന്റെ പ്രതിഷേധമാവണം ഇതിന് പിറകില്‍.മറ്റ് അധ്യാപികമാരുടെ അസൂയയും ഭീഷണിയുമാണ് എന്നൊക്കെ പറയുന്നെങ്കിലും കാട്ടിക്കൂട്ടിയ കായിക കസര്‍ത്തിന് കലാമണ്ഡലത്തില്‍ നിന്നു തന്നെ അടി കിട്ടിയെന്നു വേണം പറയാന്‍.ഇനിയും പബ്ലിസിറ്റിക്കായി കലാമണ്ഡലം എന്ന് പേരിന് മുന്നില്‍ വെക്കണോ? പകരം ഗിന്നസ് ഹേമലത എന്നാക്കുന്നതല്ലേ ഉചിതം. വിമര്‍ശകരെ മോഹിനിയാട്ടത്തെ കുറിച്ച് അറിയാത്തവര്‍ എന്ന് അടച്ചാക്ഷേപിച്ച ഹേമലത കലാമണ്ഡലത്തെ കുറിച്ച് എന്തു പറയുമെന്ന് കാത്തിരുന്ന് കാണാം
Monday, October 4, 2010
തദ്ദേശരാഷ്ട്രീയമെന്ന പ്രൈമറിസ്കൂള്‍
തദ്ദേശരാഷ്ട്രീയമെന്ന പ്രൈമറിസ്കൂള്‍
ആദര്‍ശം എന്ന പടച്ചട്ട തുരുമ്പിച്ച് നശിക്കുകയോ? അത് പറിച്ചെടുത്ത് പണയംവെക്കുകയോ? പടച്ചട്ട പറിച്ചെടുത്ത് മുഖംമൂടുകയോ ചെയ്ത ഇന്നത്തെ രാഷ്ട്രീയത്തെ കുറിച്ച്.
ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പ് അന്തരീക്ഷം എന്തുകൊണ്ടും കലങ്ങിയ അല്ലെങ്കില്‍ ഇടത്തോട്ടും വലത്തോട്ടും കലക്കിയ കുളമാണ്. ആര്‍ക്കും മീന്‍ പിടിക്കാം. കാരണം ചെളിതെറിക്കാതെയോ കൈനനയാതെയോ ഇപ്പോഴേ കിട്ടൂ.നാടും നാട്ടാരും വറുതിയിലോ ക്ഷാമത്തിലോ മാലിന്യത്തിന്റെ നടുവിലായാലോ ആര്‍ക്കും ഒന്നുംമില്ല. പണമാണ് ഇന്ന് എല്ലാം നിയന്ത്രിക്കുന്നതെന്ന് സാധാരണക്കാരന്‍ മാത്രം മനസ്സിലാക്കുന്നില്ല മനസ്സിലായാലും ഇല്ലെന്ന് നടിക്കുന്നു. ഈ അവസ്ഥയെയാണ് അവന്റെ മസ്തിഷ്ക്കത്തിനുള്ളില്‍ കയറി നേതാക്കന്‍മാര്‍ വോട്ടാക്കുന്നത്.വിലപ്പെട്ട അധികാരം ആദര്‍ശത്തിന് എറിഞ്ഞുകൊടുക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് പ്രതീക്ഷ.നാട് നന്നാക്കാന്‍ പ്രതിജ്ഞയെടുക്കുകയും നാടിനെ ഒടുക്കാന്‍ മുന്നിലിറങ്ങുകയും ചെയ്യുന്ന ഒരു സമ്പന്ന സംസ്കാരമായി മാറി ഇന്ന് രാഷ്ട്രീയം. മുമ്പുള്ള തെരഞ്ഞെടുപ്പുകളെക്കാള്‍ സ്ഥാനാര്‍ഥിയെന്ന സ്ഥാനം മോഹിച്ചവര്‍ ഏറെയുള്ള കാഴ്ചയാണിന്ന്.കാരണം നാട്ടിലെ ക്ലീന്‍ ഇമേജല്ല നാക്കിലെ ക്ലീന്‍ ഇമേജാണ്. പണമുണ്ടാക്കാന്‍ ഏറ്റവും എളുപ്പവഴിയായി മാറി രാഷ്ട്രീയം. നല്ല ഭരണാധികാരിയെയല്ല നമുക്ക് ഈതെരഞ്ഞെടുപ്പില്‍ ലഭിക്കുക നല്ല ഇടനിലക്കാരനെയായിരിക്കും. പണമൊഴുകുന്നത് ഇന്ന് ഇടനിലക്കാര്‍ വഴിയെന്ന് വ്യക്തം. ഹൈസ്കൂള്‍തലമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനഭരണവും കോളജെന്ന രാജ്യഭരണവും വെച്ചുനോക്കുമ്പോള്‍ നമ്മുടെ കൊച്ചുനേതാക്കള്‍ കോളജെന്ന ലക്ഷ്യത്തിനായാണ് ഈ പ്രൈമറി തല പരീക്ഷക്കൊരുങ്ങുന്നത്.കലങ്ങിയ ഈ കുളത്തില്‍ നിന്ന് കിട്ടുന്ന മല്‍സ്യത്തെയിട്ടുവേണം കടലിലെത്താന്‍ അങ്ങോട്ടേക്കുള്ള ഒരു ഇടത്താവളം മാത്രമാണ് ഇവര്‍ നമ്മളിലൂടെ ലക്ഷ്യമിടുന്നത്.വോട്ട് ചെയ്യൂ പക്ഷേ സൂക്ഷിക്കണം പടച്ചട്ട പണയം വെച്ച ഈ പോരാളികള്‍ നാടിനുവേണ്ടി എന്തുചെയ്യും? നമുക്കായി എന്തുചെയ്യും? വറ്റുന്ന പുഴയെ കോരി വില്‍ക്കുമോ? നമ്മുടെ വീട്ടുമുറ്റത്തും ഇവര്‍ മാലിന്യം തള്ളുമോ? കുടിവെള്ളത്തിന് പകരം വിഷക്കള്ള് കുടിപ്പിക്കുമോ? കാത്തിരിക്കൂ കാണാം..........

അത് നീയായിരുന്നുവോ?
മാനത്ത് മഴമേഘങ്ങള്‍ അലയാന്‍ തുടങ്ങുന്നു
ചാറുകയാണ് പുതുമഴ വീണ്ടും
വരണ്ട മണ്ണില്‍ ഒരായിരം പുതുനാമ്പുയര്‍ത്തി^
ഇന്നെന്റെ ഭൂമിയില്‍ നനവായ് വന്ന മഴത്തുള്ളീ^
ഞാനീ ജാലകം തുറന്നിടട്ടെ
മഞ്ഞായ്,മഴയായ്,മഴമേഘമായ് നിന്റെ
ഏതുഭാവത്തെ പ്രണയിക്കും ...
മനസ്സില്‍ മഴയുടെ കുളിര് ഒരു നേരമെങ്കിലും
വേദനകള്‍ മറന്നിരിക്കട്ടെ ഞാന്‍
കനിവിന്റെ മുഖപടം വിടര്‍ത്തി മാറ്റവെ
കണ്ണിലൊരു നനവ്
അത് നീയായിരുന്നുവോ? അതോ
കണ്ണുനീര്‍ത്തുള്ളിയോ?

Sunday, October 3, 2010
ഉദയങ്ങളില്ലാതെ അസ്തമയങ്ങള്‍ മാത്രം
ഉദയങ്ങളില്ലാതെ അസ്തമയങ്ങള്‍ മാത്രം
എരിഞ്ഞുതീര്‍ന്നതോ പെയ്തൊഴിഞ്ഞതോ
ഈ താരങ്ങള്‍..............
ഇനിയില്ല നിങ്ങള്‍......ഓര്‍മകള്‍ക്കും മറവിക്കും
ഇടയിലെങ്ങോ ഒരു കനലായ് തെളിയും........
ഒരു കാറ്റെങ്ങാന്‍ വന്നാല്‍ പിന്നെയും നീറും
കണ്ണില്‍ ഇരവിന്റെ മറവില്‍ ആരോ.......
പിന്‍വിളി നിങ്ങളുടേതോ?
അധികാരമില്ലാത്ത അംശവടിയില്ലാത്ത.....
ദൈവരാജ്യത്തെ ഭരിക്കുന്നു നിങ്ങള്‍.

Tuesday, September 28, 2010
മോഹിനിയാട്ടമെന്ന കായികകലയുടെ ബാക്കിപത്രം

കലാമണ്ഡലം ഹേമലതയുടെ മനക്കട്ടി അപാരം തന്നെ കാരണം ആദ്യ ഉദ്യമം പാളിയതിന്റെ ഒരു വിഷമതകളും ഇല്ലാതെ തന്നെ രണ്ടാമത്തെ ഊഴത്തില്‍ റെക്കോര്‍ഡ് സ്വന്തമാക്കി.കായികക്ഷമത കൈവരിക്കുന്നതിന് തോപ്പ് മൈതാനത്ത് മുപ്പത്തിയഞ്ച് റൌണ്ട് ഓടുന്നു. അതിനും ഒരു പബ്ലിസിറ്റി. നാടു മുഴുവന്‍ വാള്‍പോസ്റ്ററും ഫ്ലക്സും സ്ഥാപിച്ചതും മോഹിനിക്കായാണോ അതോ മോഹിനിയുടെ ആട്ടത്തിനുവേണ്ടിയോ എന്ന് സംശയമുണ്ടായിരുന്നു.അതും മാറിക്കിട്ടി.ആദ്യ റെക്കോര്‍ഡ് ശ്രമം നടത്തും മുമ്പേ പല സാംസ്കാരിക നായകരും പ്രതികരിച്ചിരുന്നു. ഗിന്നസ് ഹേമലതയായപ്പോള്‍ ആദ്യം ആക്രമിച്ചതും സാംസ്കാരിക നായകരെ തന്നെ. എവിടെ പോയി വിമര്‍ശിച്ചവര്‍ എന്നായിരുന്നു ആദ്യ ചോദ്യം? മറുപടിക്ക് അര്‍ഹമാണോ ഈ ചോദ്യം? ഉത്തരം വേണമെങ്കില്‍ തൃശൂര്‍ നഗരം ഒന്ന് ചുറ്റിയാല്‍ മതി.കണ്ട മതിലിലും മുക്കിലും മൂലയിലും ഓടയില്‍ വരെയും കാണാം മോഹിനിയുടെ പബ്ലിസിറ്റി. ജ്ഞാനപീഠം കിട്ടിയ ഒ.എന്‍.വി സാറിന് പോലും കിട്ടിക്കാണില്ല ഇത്രയും സ്വീകരണം.ഇതെല്ലാം മോഹിനിയാട്ടത്തിന്റെ ആഗോളവളര്‍ച്ചക്കാണ് മോനെ അല്ലാതെ പബ്ലിസിറ്റിക്കല്ല എന്നും വിശ്വസിച്ചോളൂ. കലാമണ്ഡലത്തില്‍ നിന്നും അങ്ങ് ഭാരതീദാസനില്‍ നിന്നും ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഡിപ്ലോമ നേടിയ ഹേമ എന്തേ? റെക്കോര്‍ഡിനായി മോഹിനിയാട്ടം തന്നെ തെരഞ്ഞെടുത്തു.ഭരതനാട്യം ആകാമായിരുന്നില്ലെ. മോഹിനിയാട്ടമാണെങ്കില്‍ വെറുതെ നിന്ന് മുദ്രകള്‍ കൊണ്ട് കസര്‍ത്ത് കാണിക്കാം മറിച്ച് ഭരതനാട്യമായിരുന്നെങ്കില്‍ അഹങ്കാരത്തിന്റെ മുള്‍ചെടികള്‍ കടയോടെ പറിച്ചെറിയപ്പെട്ടേനെ.ഗിന്നസുകാരിയെ കാത്ത് ഇനി സ്റ്റേജ് ഷോകള്‍ മാത്രം.ഇനിയും പറയട്ടെ ഇത് പബ്ലിസിറ്റിയല്ല കലയെന്ന തേങ്ങാക്കുലയാണെന്ന്.സാംസ്കാരിക നായകരുടെ നാവിന് വിലപറഞ്ഞ ഇത്തരം ആഭാസങ്ങള്‍ ഇനിയുമുണ്ടാവാതിരിക്കട്ടെ.

Monday, September 27, 2010
മോഹിനിയാട്ടം എന്ന റെക്കോര്‍ഡ് കല
മോഹിനിയാട്ടം എന്ന റെക്കോര്‍ഡ് കല
കലാമണ്ഡലം ഹേമലതയുടെ മോഹിനിയാട്ടം ഒന്നുകാണേണ്ടത് തന്നെയായിരുന്നു.തുടര്‍ച്ചയായി നൂറ്റിപ്പതിമൂന്നു മണിക്കൂര്‍ മോഹിനിെയാട്ടം ആടിയും നടന്നും മുടന്തിയും നടത്തിയ മോഹനമായ ഒരു കായിക കസര്‍ത്ത്.
പറയുന്നത് മോഹിനിയാട്ടത്തെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കാന്‍ എന്നൊക്കെയായിരുന്നു.
മനസ്സിലാവാത്ത ഒരു കാര്യമുണ്ട് ഈ സപര്യ സ്വന്തം കാര്യ ലാഭത്തിനുവേണ്ടിയായിരുന്നില്ലേ ഇങ്ങനെയാണ് മോഹിനിയാട്ടമെങ്കില്‍ ഈ റെക്കോര്‍ഡ് തീര്‍ച്ചയായും തിരുത്തപ്പെടും.ഈ നടനസപര്യയുടെ ആദ്യ ദിവസം പുലര്‍ച്ചെ രണ്ടുമണിക്കാണ് കാണാന്‍ ചെന്നത്.കൊള്ളാം.........ഹേമലത സര്‍വാഭരണ വിഭൂഷിതയായി മോഹിനീരൂപം പൂണ്ട മനുഷ്യസ്ത്രീയോ എന്നുതോന്നി.ഞങ്ങള്‍ മൂന്നുപേര്‍ രവിയും നിതീഷും പിന്നെ ഈയുള്ളവനും ചെന്നപ്പോള്‍ കാണികളുകെ സീറ്റില്‍ ആരുമില്ല.രണ്ട് വീഡിയോ ക്യാമറയും ക്യാമറാമാനും പിന്നെ മോഹിനിയുടെ ഭര്‍ത്താവ് ജയനും.കുറച്ച് കഴിഞ്ഞ് ഒരു വിസിറ്റേഴ്സ് ബുക്കുമായി ജോണെത്തി.ഉദ്ദേശ്യം വ്യക്തം ഞങ്ങള്‍ ആരെന്ന് അറിയണം.പിന്നെ കൃഷ്ണകീര്‍ത്തനങ്ങള്‍ക്ക് അനുസരിച്ചുള്ള ഹേമയുടെ മയില്‍പേടയെ പോലുള്ള ആട്ടവും കിടിലന്‍. നാട്യഭാവത്തില്‍ വന്ന് ഗ്ലാസെടുത്ത് വെള്ളം കുടിക്കുമ്പോഴും പഴങ്ങള്‍ കഴിക്കുമ്പോഴും ക്യാമറാമാന്‍ എന്തൊക്കെയോ ആ ഉപകരണത്തില്‍ ചെയ്യുവാന്‍ നിര്‍ദേശങ്ങള്‍ കൊടുക്കുന്നതും കാണാമായിരുന്നു.തുടര്‍ച്ചയെന്നോണം രണ്ടാം ദിവസവും പോയി വിസിറ്റേഴ്സ് ബുക്ക് വരുന്നു. ഹേമലത ഒരു ക്ഷീണവുമില്ലാതെ ആടുന്നു കാഴ്ചക്കാര്‍ ഞങ്ങള്‍ മൂന്നു പേര്‍ മാത്രം.അതിനിടെ മുറപോലെ ഗ്ലാസ് ഏറും ലാസ്യ നടനവും.ജയന്റെ ഉറക്കവും. ദിവസങ്ങള്‍ കടന്നു റെക്കോര്‍ഡ് ദിവസത്തിന്റെ തലേന്നാള്‍ ഞങ്ങള്‍ ചെന്നു കാണികള്‍ ഒരുപാട് കൈയടികള്‍ ബഹളമയം പക്ഷേ സദസ്സില്‍ കണ്ടത് മോഹിയാട്ടമായിരുന്നില്ല.മോഹന നടനവുമല്ല.നിതീഷിന്റെ ഭാഷയില്‍ മോഹന 'ഉലാത്തല്‍'.കൃഷ്ണകീര്‍ത്തനങ്ങള്‍ വരുമ്പോള്‍ ആടാന്‍ പോയിട്ട് നടക്കാന്‍ പോലും വയ്യാത്ത പട്ടിണിക്കോലമായ മോഹിനി ആംഗ്യത്തിലൂടെ കല്‍പിക്കുന്നു പാട്ടുകള്‍ മാറുന്നു. വേദനസംഹാരിയുമായി ജയന്‍.ഉപദേശം നല്‍കാന്‍ ഡോക്ടര്‍മാരും ഇതിനിടെ ഭര്‍ത്താവും മറ്റു ബന്ധുക്കളുമായും നമ്മുടെ പട്ടിണിക്കോലമായ മോഹിനി പുറം തിരിഞ്ഞ്നിന്ന് സംസാരിക്കുന്നു. കൈകൊണ്ട് എന്തൊക്കെയോ മുദ്രകള്‍ കാണിക്കുന്നു. വെറുതെ നടക്കുന്നു ഇതൊക്കെയാവാം റെക്കോര്‍ഡ് മോഹിനിയാട്ടം എന്ന ലിമിറ്റഡ് എഡിഷന്‍ മോഹന ഉലാത്തല്‍. ഇനിയും നമ്മുടെ സാംസ്കാരിക നായകരും പ്രവാസി മുതലാളിമാരും ഇത്തരം നടന ബലാല്‍സംഗത്തിന് കൂട്ടിരിക്കട്ടെ ചൂട്ടുപിടിക്കട്ടെ. അപ്പോഴും മലയാളികള്‍ റൊക്കോര്‍ഡുകള്‍ ഭേദിക്കട്ടെ.

Thursday, September 16, 2010
Subscribe to:
Posts (Atom)