ഇത് കാലം തെറ്റി പെയ്തതോ
ഇത് കാലം തെറ്റി പെയ്തതോ അതോ ആദ്യക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്ക് മേലുള്ള അനുഗ്രഹസ്പര്‍ശമോ ഏതായാലും പുത്തന്‍ മണം മാറാത്ത യൂണിഫോമും പുത്തന്‍ ബാഗും കുഞ്ഞിക്കുടയും നനച്ചുകൊണ്ട് കഴിഞ്ഞ മൂന്നു വര്‍ഷത്തിന്റെ കടം തീര്‍ത്ത് മഴപെയ്തു തിമിര്‍ത്തു.പഴമയുടെ ഓര്‍മകളിയൂടെ ഒരു മിന്നലാട്ടം നടത്തികടന്നുപോകും വിധത്തിലായിരുന്നു മഴപ്പെയ്ത്ത്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ വിദ്യാലയങ്ങളിലെ പുതിയ ഏര്‍പ്പാടായ പ്രവേശനോല്‍സവത്തെ മഴ മുക്കിക്കളഞ്ഞു. എങ്കിലും മധുരവും പാട്ടും കളികളുമായി അധ്യാപകര്‍ വിദ്യാര്‍ഥികളെ വരവേറ്റു. പണ്ട് രണ്ടുവള്ളി റബറിന്റെ ചെരുപ്പുമിട്ട് തോടും വെള്ളവും നിറഞ്ഞവഴിയിലൂടെ കുടചൂടി സ്കൂളിലെത്തുന്ന കാലത്തില്‍ നിന്ന് റെയിന്‍ സ്യൂട്ടുമിട്ട് ഓട്ടോയിലോ ഒമ്നിയിലോ സ്കൂള്‍ബസിലോ കയറി സ്കൂളിലേക്കെത്തുന്നു. ഇന്ന് കുഞ്ഞുങ്ങളെ സ്കൂളിലേക്ക് വണ്ടിയിലേക്ക് കയറ്റി വിടുന്നത്് മുതല്‍ സ്കൂളില്‍ എത്തും വരെ ആധിയാണ്. അ പ്പോഴാണ് മൊബൈല്‍ വിപ്ലവം നമ്മെ സഹായിക്കുന്നത്. മഴ പണ്ട് അനുഗ്രഹമായെങ്കില്‍ ഇന്ന് മനുഷ്യന്‍ പ്രകൃതിയോട് കാണിക്കുന്ന കരുണയില്ലായ്മ പ്രകൃതിയും തിരിച്ചു കാണിച്ചു തുടങ്ങി എന്നുവേണം കരുതാന്‍. പ്രകൃതിയുടെ രക്ത ധമനികളും സിരകളുമായ പുഴയും കൈത്തോടുകളും മനുഷ്യന്‍ ബണ്ടുകളും ചെക്കുഡാമുകളുമെന്ന കൊളസ്ട്രോള്‍കൊണ്ട് തടയുമ്പോള്‍ അതിന്റെ സ്വാഭാവികമായ ഒഴുക്ക് നിലക്കും. എല്ലാം പെട്ടെന്ന് അടിഞ്ഞുകൂടി ഒഴുകുമ്പോള്‍ തകര്‍ച്ച പലപ്പോഴും മനുഷ്യന് താങ്ങാനാവുന്നതിന് അപ്പുറമായിരിക്കും.
കോണ്‍ക്രീറ്റ് സൌധങ്ങള്‍ക്കായി പ്രകൃതിയുടെ മഴസംഭരണിയായ തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുമ്പോഴും സംഭവിക്കുന്നതും മേല്‍പറഞ്ഞതെല്ലാമാണ്. നഷ്ടം അപ്പോഴും മനുഷ്യന് തന്നെ തിരിച്ചറിവില്ലാതെ പിന്നെയും ആവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രകൃതി മുന്നറിയിപ്പുകള്‍ തന്ന് ഓര്‍മ്മപ്പെടുത്തുന്നു.
കാലം തെറ്റിപ്പെയ്യുമ്പോള്‍ വിളനാശമായും രോഗങ്ങളുടെ വരവും അപ്രതീക്ഷിതമെന്ന് നാം പറയും സൂനാമികള്‍ ആഞ്ഞടിക്കുമ്പോള്‍ ഭാഷാനിഘണ്ടുവില്‍ പുതിയ വാക്ക് കിട്ടിയ സന്തോഷം കുരങ്ങിന്റെ കൈയില്‍ പൂമാല കിട്ടിയ സന്തോഷം.പഴമയെ സ്വീകരിക്കാന്‍ വീണ്ടും നമ്മള്‍ നിര്‍ബന്ധിതരാവട്ടെ......അപ്പോഴും മുന്നറിയിപ്പുകള്‍ വേണം മനുഷ്യകുലത്തിന്്്്്്്്്്്്്്്്്്്്്്്..........................

No comments:
Post a Comment