കൂതറ ഓട്ടോക്കാരും അലമ്പ് പോലീസുകാരും പിന്നെ കച്ചറ കാല്‍നടക്കാരും
ഇനി ഓട്ടിച്ചാല്‍ തന്നെ അടുത്താണ് പോകാനുള്ളത് എന്നുപറഞ്ഞാലും വേറെ എന്തെങ്കിലുമൊക്കെ കേള്‍ക്കേണ്ടിവരും. അല്ലെങ്കില്‍ ഇറക്കിവിടും ആരോട് ചോദിക്കും ഇത് ന്യായമാണോ അല്ലയോ എന്ന്. എന്നാല്‍ റോഡിലേക്കിറങ്ങിയാല്‍ പറയാനാവില്ല ഇവര്‍ ഏതു ദിശയിലേക്ക് എപ്പോള്‍ തിരിയും,വെട്ടിക്കും എന്നൊന്നും അത്ര വേഗത്തിലും അലസമായുമാണ് ഇവരുടെ അഭ്യാസപ്രകടനം. ബൈക്കിലെങ്ങാന്‍ തട്ടിയാല്‍ അപ്പോഴിറങ്ങിത്തുടങ്ങും പൂരപ്പാട്ട്. കുറ്റം അടിച്ചേല്‍പിക്കാന്‍ കൂടെ അപ്പോള്‍ തന്നെ കൂട്ടംകൂടും മലവണ്ടന്‍മാര്‍. പാവം ബൈക്കുകാരന് പണനഷ്ടം മാനനഷ്ടം.എന്നാല്‍ ഇതെല്ലാം നിയന്ത്രിക്കാന്‍ നഗരത്തില്‍ നിലയുറപ്പിച്ച കാക്കിയിട്ട രാജാപ്പാര്‍ട്ട് കൊച്ചാപ്പിമാരുണ്ട്. രാവിലെ മുതല്‍ ജോലിഭാരത്തിന്റെ കണക്കുപറഞ്ഞ് റോഡരികിലെ മരത്തിനു കീഴെ വയര്‍ലെസുമായി ചിലപ്പോള്‍ ഒരു കൂളിങ് ഗ്ലാസൊക്കെ ഫിറ്റ് അങ്ങനെ നില്‍ക്കും. എന്താ പണി ആവോ? നഗരഹൃദയം ഗതാഗതക്കുരുക്കില്‍ നിശ്ചലമായാലും ഞങ്ങള്‍ അനങ്ങുകേല്ല എന്ന വിധം ഒറ്റ നില്‍പ്പാണ് ആശാന്‍മാര്‍. ഇപ്പോള്‍ പണി കുരുക്കഴിക്കലല്ല തലയില്‍ ചട്ടിയില്ലാത്തവരെ പിടിക്കലാണ്. മുക്കിലും മൂലയിലും കള്ളന്‍മാരെപ്പോലെ പതിയിരുന്ന് ഹെല്‍മറ്റ് വേട്ട നടത്തുകയാണ് പോലീസ് ഏമാന്‍മാരുടെ പണി. എന്നാല്‍ എതിരെ വരുന്ന മണല്‍മാഫിയയുടെ ലോറിയെ തൊടില്ല ചെന്നാല്‍ പിറ്റേന്ന് നെഞ്ചത്ത് വീരചക്രം മോഡല്‍ പുഷ്പചക്രം കിട്ടും പിന്നെ പെട്ടിയിലും കിടക്കാം. എന്തിനിങ്ങനെയുള്ള നിയമപാലനം. അമ്പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി ബൈക്കും കാറും വാങ്ങുമ്പോള്‍ റോഡിലിറക്കാന്‍ നികുതിയെന്ന പേരില്‍ പതിനായിരങ്ങള്‍ സര്‍ക്കാറും വാങ്ങും. വണ്ടി റോഡിലേക്കിറക്കിയാല്‍ അവസ്ഥ ഭീകരമാണ്
.തൃശൂര്‍ നഗരത്തിലാണെങ്കില്‍ അതി ഭീകരമാണ് റോഡില്‍ എന്റെ നടത്തം കഴിഞ്ഞിട്ട് മതി അവന്റെ വണ്ടിയോട്ടമെന്ന വിധത്തിലാണ് കാല്‍നടക്കാരന്റെ നടപ്പ്.അപകടം ചോദിച്ച് വാങ്ങുന്ന ഒരു കൂട്ടം. അശ്രദ്ധയുടെ മൂര്‍ത്തീഭാവങ്ങളാണ് ഇക്കൂട്ടര്‍. നികുതി നല്‍കി റോഡിലൂടെ വാഹനമോടിക്കുന്നവന് എന്തൊക്കെ പേടിക്കണം. എങ്ങാനും ഹെല്‍മറ്റ് വച്ചില്ലെങ്കില്‍ പോലിസ് പിടിച്ച് കാശ് വാങ്ങും വണ്ടി കാല്‍ നടക്കാരന്റെ മേല്‍ തട്ടിയാല്‍ മാനനഷ്ടം ധനനഷ്ടം അടിവേറെയും. സകലനിയമങ്ങളെയും കാറ്റില്‍പറത്തി അലക്ഷ്യമായും എങ്ങും നോക്കാതെയും നഗരവീഥികളെ മുറിച്ച് കടക്കുന്നവന് എല്ലാ നിയമപരിരക്ഷയും. ഇതെന്ത് നിയമം.
No comments:
Post a Comment