നമുക്ക് തെറ്റി ധോനിയാണ് ശരി
ഏപ്രില്നാലിന് ഒരു പ്രമുഖ ദിനപത്രത്തില്‍ കായികം പേജില്‍ ലോകക്രിക്കറ്റ് മാമാങ്കം വിജയിച്ച ടീമംഗങ്ങള്‍ക്ക് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പൂച്ചെണ്ട് നല്‍കുന്ന ചിത്രമുണ്ട് അതില്‍ നമ്മുടെ മലയാളി താരം ശ്രീശാന്തും ലോകക്രിക്കറ്റിലെ കൊച്ചുദൈവമെന്ന സച്ചിനും. ആ ചിത്രം ശ്രദ്ധിച്ചാല്‍ ചിലപ്പോള്‍ എന്തുകൊണ്ടാണ് പകരക്കാരന്റെ റോള്‍ മാത്രം ശ്രീശാന്തിന് ലഭിച്ചതെന്ന് മനസ്സിലാവും. നമ്മള്‍ ചിത്രം കണ്ട് മനസ്സിലാക്കിയ കാര്യം ധോനിക്ക് നേരത്തെതന്നെ മനസ്സിലായി എന്നു വേണം കരുതാന്‍. ഇന്ത്യന്‍ ടീമിന് ആവശ്യം സിനാമാതാരത്തിന്റെ ഗ്ലാമറോ ബോഡി ബില്‍ഡറുടെ കായബലമോ അല്ല. ഒരു ശരാശരി ബോളര്‍ മാത്രമാവാനും ഈ മലയാളിക്കായില്ല താനും. ഒരു ലോകകപ്പ് നിലവാരത്തിലുള്ള ബോളറുടെ പ്രകടനം കാഴ്ചവെക്കാതെ ലോക്കല്‍ ബോളിങ് മാത്രമേ ഉണ്ടായുള്ളൂ. അരിയും തിന്ന് ആശാരിയേയും കടിച്ചിട്ടും നായയുടെ മുറുമുറുപ്പ് തീര്‍ന്നില്ല എന്നു പറയും പോലെ തിലകരത്നെ ദില്‍ഷനില്‍ നിന്നും ജയവര്‍ധനയില്‍ നിന്നും ബൌണ്ടറികള്‍ കിട്ടിയിട്ടും മുറുമുറുപ്പ് മാറാതെ കണ്ണുകൊണ്ടും വായകൊണ്ടും എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു ശ്രീ. ലോകകപ്പിന് മുമ്പ് മികച്ച ബോളിങ് കാഴ്ചവെച്ചിട്ടും ടീമിലിടം കിട്ടാതെ വന്നപ്പോള്‍ ഭാഗ്യം പ്രവീണിന്റെ പരുക്കിന്റെ രൂപത്തില്‍ അവതരിച്ചിട്ടും അത് മുതലാക്കാനായില്ല.
ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ബോള്‍ എറിയാനും ഭാഗ്യം കിട്ടിയത് ഇയാള്‍ക്കായിരുന്നു.അവിടെയും ഭാഗ്യം നെഹ്റയുടെ പരുക്കിന്റെ രൂപത്തിലെത്തി. ആദ്യ കളിയില്‍ അടി വാങ്ങിക്കൂട്ടിയിട്ടും രണ്ടാമതും നെഹ്റ ഭാഗ്യമായപ്പോഴും തികച്ചും മോശമായ പ്രകടനം തന്നെയാണ് ശ്രീ കാഴ്ചവെച്ചത്.ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ തുടര്‍ച്ചയായി സിംഗിളുകള്‍ എടുത്തപ്പോഴും അത് തടയാനുള്ള ഒരു ശ്രമവും ശ്രീശാന്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഹര്‍ഭജന്‍ അവിടെ നിന്ന് അയാളെ മാറ്റി നിര്‍ത്തുകയും ചെയ്തു.ഏതായാലും ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല ഭാഗ്യമായി തന്നെ ഇയാളെ കരുതാം.ഏതായാലും കളി നിര്‍ത്തിയാലും സിനിമയിലോ മോഡലിങ്ങിലോ കാണാം അതിനായാണെന്നു തോന്നുന്നു ഈമസില്‍ പെരുപ്പിക്കലും ഗ്ലാമര്‍ ശ്രദ്ധിക്കലും.മറ്റു താരങ്ങള്‍ക്ക് കോടികള്‍ വാഗ്ദാനം പെരുമഴയാകുമ്പോഴും ഇഷ്ടന് ഒന്നും ആരും നല്‍കിയില്ലല്ലോ?
ഇനി ഇന്ത്യന്‍ ടീമിന്റെ വാതില്‍ ഇയാള്‍ക്ക് മുമ്പില്‍ തുറക്കുമോ എന്ന് കാത്തിരുന്ന് കാണാം..............................

No comments:
Post a Comment