ആവശ്യമുണ്ട്
പിന്‍ഗാമികളെ
പിന്‍ഗാമിയില്ലാതെ സായി ബാബ പോയി. പക്ഷെ ഇനി അമൃതാനന്ദമയിക്ക് ഒരു പിന്‍ഗാമി വേണമെന്ന് തോന്നിത്തുടങ്ങും. കാരണം ഏകലവ്യന്‍ എന്ന സിനിമയില്‍ അമൂര്‍ത്താനന്ദ സ്വാമിയെ പോലെ സായി ബാബ പുട്ടപര്‍ത്തിയിലിരുന്ന് മുഷ്ടി ചുരുട്ടി വായുവില്‍ നിന്ന് വിഭൂതിയും ആപ്പിളും കൊടുത്ത് പകരം ലക്ഷങ്ങളുടെ ചെക്കുകള്‍ ഭക്തരില്‍ നിന്ന് നേരിട്ട് കളക്ട് ചെയ്ത് നാല്‍പതിനായിരം കോടിയുണ്ടാക്കിയിട്ട് എന്തുണ്ടായി. നത്തിംഗ് ഒന്നുമുണ്ടായില്ല. ആന്ധ്രാ സര്‍ക്കാറും കുറെ പഹന്‍മാരും അടിച്ചുമാറ്റാനും കണ്ടുകെട്ടാനും തക്കം പാര്‍ത്തിരിക്കുന്നു. പണ്ടാരാണ്ട് പറഞ്ഞപോലെ പോയപ്പോ യൂദാസിന് പോയി. യേശു മൂന്നാംദിവസം എണീറ്റങ്ങ് പോയി.യൂദാസോ തൂങ്ങി. പോയപ്പോ നമ്മടെ ബാബയ്ക്ക് പോയി. ഏതായാലും അമൃതാ ചാനലില്‍ പരസ്യം വരാതിരുന്നാല്‍ മതിയായിരുന്നു. അത്യാവശ്യം മാജിക്കും അല്‍പ്പസ്വല്‍പം മലയാളവും കുറച്ച് കീര്‍ത്തനങ്ങളും അറിയാവുന്നവരെ തേടുന്നു എന്ന്. അതിനി പെണ്ണിനെതന്നെ വേണോ എന്നാണ് സംശയം. ബാബ വിഭൂതി എടുക്കുന്നു. അമ്മയാകട്ടെ വെള്ളം പാലാക്കി ഭക്തര്‍ക്ക് നല്‍കും.ഇങ്ങനൊരു സംഗതി കേട്ടിട്ടുണ്ടോ? എന്നാല്‍ കേട്ടോളൂ അമൃത ആശുപത്രിയില്‍ ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്കായി ഒരു വീഡിയോ ക്ലിപ്പിങ് കാണിക്കും. അതിലാണ് ഇത്തരം മാജിക്കുകള്‍ വിഭുതിയും മോതിരവും നാരങ്ങ മിഠായിയുമെല്ലാം വരും ഇതില്‍. ബാബ നാട്ടിലിരുന്ന് സമ്പാദിച്ചതിനേക്കാള്‍ ഒരുപക്ഷേ ഇരട്ടിയുണ്ടാവും അമ്മയുടെ സമ്പാദ്യത്തില്‍ കാരണം വേള്‍ഡ്വൈഡ് ടൂറിലാണല്ലോ ആള്‍ദൈവ അമ്മച്ചി.നാടായ നാടുമുഴുവന്‍ അമ്പലങ്ങള്‍ ഉണ്ടാക്കി ഉല്‍സവവും ദര്‍ശനവും നടത്തുന്ന ഇവര്‍ ഏതു തരത്തിലാണ് സാമൂഹിക പ്രവര്‍ത്തനം നടത്തുന്നത്.
വെയ് രാജ വെയ് രണ്ട് വെച്ചാ പത്ത് എന്ന ഇടപാട് തന്നെ നടക്കുന്നു. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി വഴി തന്നെ കോടികള്‍ മറിയുന്നു. സൌജന്യങ്ങള്‍ തൊഴിലാളികള്‍ക്ക് മാത്രം. അപ്പോഴും ലാഭം കമ്പനിക്ക് തന്നെ. കാരണം ആറായിരം വൌച്ചറില്‍ ഒപ്പിടുവെച്ച് അറുനൂറ് നല്‍കുന്ന ശമ്പളവിദ്യ നടത്തുന്നു. അമൃത വിദ്യാലയം സ്കൂളിന്റെ പേരിലും വാങ്ങുന്നു ഡൊണേഷന്‍ പിന്നെവിടെയാണ് സേവനവും ഇളവുകളും. ഇടപ്പള്ളി അമൃതവിദ്യാലയത്തില്‍ അധ്യാപികമാര്‍ സംഘടിച്ചപ്പോള്‍ കൊടുത്തു അന്തര്‍ സംസ്ഥാന സ്ഥലം മാറ്റം അതോടെ സമരം പൊളിഞ്ഞ് പാളീസായി. കുട്ടികളെ പഠിപ്പിക്കുന്നതോ സ്റ്റേറ്റ് സിലബസ് തന്നെ. വാങ്ങുന്നതോ ആയിരങ്ങളും ലക്ഷങ്ങളും ഫലം കുട്ടിക്ക് മലയാളമോ ഇംഗ്ലീഷോ എഴുതാനോ വായിക്കാനോ അറിയില്ല. ആശുപത്രിയിലെ കണക്കുകളില്‍ കൃത്രിമത്വം കൂടിയപ്പോള്‍ ഒരു ട്രസ്റ്റ് ഉണ്ടാക്കി അമ്മയുടെ രക്തബന്ധുക്കള്‍ മാത്രമുള്ള ഒരു ട്രസ്റ്റ്. ദൈവവിളിയുണ്ടായ സുധാമണി വാരിക്കൂട്ടിയ സമ്പാദ്യത്തിന്റെ ഏകദേശകണക്ക് പുറംലോകം അറിയുന്ന ഒരു ദിവസം വരും. അന്ന് മുതല്‍ നമുക്കും കാണാം ഇപ്പോള്‍ ബാബയുടെ അടുത്തുണ്ടായ സത്യജിത്തിനെപോലെ അമ്മയുടെ നിഴലായി നടക്കുന്ന അമൃത സ്വരൂപാനന്ദയുടെ കാര്യവും.ഭക്തരുടെ കണ്ണീരൊപ്പുന്ന അമ്മ സഞ്ചരിക്കുന്ന വാഹനമോ ബെന്‍സ് കാരവന്‍.
അമ്മയെ പുണരാനടുക്കുന്ന ഭക്തന്റെ വിയര്‍പ്പിലൂടെ അമ്മ അസുഖബാധിതയാവാതിരിക്കാന്‍ നാലംഗസംഘം ഭക്തനെ തുടച്ച് വൃത്തിയാക്കും. കൈലാസത്തില്‍ വിലസിയ പരമശിവന്‍ വരെ ഞെട്ടും ദിവസം മുഴുവന്‍ ഒരേ ഇരിപ്പില്‍ ഭക്തനെ പുണരുന്ന അമ്മയെ കാണുമ്പോള്‍. എന്തായാലും ആത്മീയത എന്ന കച്ചവട വസ്തുവിനെ മാര്‍ക്കറ്റ് ചെയ്യുവാനറിയാവുന്നവര്‍ക്ക് ഏതായാലും അവസരം ലഭിക്കും തീര്‍ച്ച.

No comments:
Post a Comment