പീഡനസഖാക്കളുടെ നാട്
പീഡനപര്‍വങ്ങള്‍ തുടര്‍ക്കഥയാവുന്ന കേരള രാഷ്ട്രീയത്തില്‍ എന്നു മുതലാണ് പീഡനമെന്നത് കുറ്റകരമാണെന്ന് കണ്ടെത്താന്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണങ്ങള്‍ തുടങ്ങിയതാവോ? എന്തായാലും പാര്‍ട്ടി ഏതായാലും നേതാവായാലും സഖാവായാലും തലക്കുമീതെ വളരാന്‍ തുടങ്ങുമ്പോള്‍ കടയോടെ വെട്ടാനുപയോഗിക്കുന്ന വജ്രായുധമാണ് പീഡനകഥകള്‍.ചിലത് സത്യങ്ങളാവാം ചിലത് കുരുക്കുവാനായി ഉണ്ടാക്കിയെടുക്കുന്നതാവാം എന്തായാലും പിടിക്കപ്പെട്ടാല്‍ മുഖത്ത്് കരിയല്ല കരിഓയില്‍ ഒഴിക്കുന്നതിനേക്കാളും ഭീകരമാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ അകപ്പെടുക എന്നത്. എന്നാല്‍ എറണാകുളം ജില്ലയില്‍ ഇടപ്പള്ളിയില്‍ കുന്നുംപുറം നാട്ടിലിറങ്ങിയാല്‍ പാര്‍ട്ടിക്കാരായ പീഡകരുടെ നിര തന്നെ കാണാനാവും. പക്ഷെ തെരഞ്ഞെടുപ്പ് എന്ന കുംഭമേള എത്തുമ്പോള്‍ ഈ ചെന്നായ്ക്കള്‍ കുഞ്ഞാടിന്റെ തോലെടുത്ത് അണിയും.എന്തിന് റസിഡന്റ് അസോസിയേഷന്‍ വരെ പാര്‍ട്ടി ഗ്രാമമാക്കാന്‍ ശ്രമിക്കുന്നു.ഒരു 15 വര്‍ഷം പിറകോട്ടുപോയാല്‍ സി.പി.എമ്മിന് എറണാകുളം ജില്ലയില്‍ തന്നെ കിട്ടാവുന്ന പ്രസംഗകരില്‍ മുന്തിയ ഒരു സഖാവ് ഇന്ന് ചിത്രത്തിലില്ല. കാരണം പുറത്താക്കപ്പെട്ടു.
അതിന്റെ കാരണം ഒരു സുപ്രഭാതത്തില്‍ നാടുണര്‍ന്നത് ഈ സഖാവിനെ തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്നു എന്ന വാര്‍ത്തയറിഞ്ഞാണ്. നാട്ടാരും വീട്ടുകാരും ഓടി എന്തുപറ്റി എന്നറിയാന്‍. വേറൊന്നുമല്ല സ്കൂളില്‍ രാത്രി ഒരു പെണ്ണുമായി കള്ളന്‍കയറി സെക്യൂരിറ്റിയും നാട്ടുകാരും പാര്‍ട്ടിക്കാരും പിടികൂടി. ആളാരെന്ന് മനസ്സിലാക്കി തന്നെയായിരുന്നു കുടുക്കിയത്. വളര്‍ന്നെങ്കില്‍ ചന്ദ്രന്‍പിള്ളച്ചേട്ടന്‍ എം.പി പോയിട്ട് ഏലൂരില്‍ നിന്ന് ആരുമാവില്ലായിരുന്നു.അടുത്ത ഇഷ്ടന്‍ പി.ടി.എ പ്രസിഡന്റായിരുന്നു. നോട്ടം അവിടെയുള്ള അധ്യാപികയെ തോണ്ടും മാന്തും തുടര്‍ച്ചയായപ്പോള്‍ പി.ടി.എ മീറ്റിങ്ങില്‍ ടീച്ചര്‍ പൊട്ടിത്തെറിച്ചു. സഖാവ് പാര്‍ട്ടിക്ക് പുറത്തേക്കും തെറിച്ചു.പലപ്പോഴും പലരും ഊഴം വെച്ച് തെറിച്ചെങ്കിലും മുകളില്‍ പറഞ്ഞ കുംഭമേളകള്‍ രക്ഷാമാര്‍ഗമായി.അവസാനം വന്നപ്പോള്‍ പീഡനം ട്യൂഷന്‍ സെന്റര്‍ കേന്ദ്രീകരിച്ചായിരുന്നു.കുട്ടി സഖാവ് നടത്തുന്ന ട്യൂഷന്‍ സെന്ററിലായിരുന്നു മാഷിന്റെ പ്രകടനം. ഏറ്റവും രസകരം കണ്ടുപിടിച്ചത് കോണ്‍ഗ്രസ് നേതാവാണെന്നതാണ്. റസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് ഈ മാന്യദ്ദേഹം . ഇപ്പോള്‍ വീണ്ടും വരുന്നു കുംഭമേള നാട്ടില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചൂട്ട് പിടിക്കുന്നതും കുട പിടിക്കുന്നതും പാര്‍ട്ടി പുറത്താക്കിയതും തിരിച്ചെടുക്കാന്‍ കത്ത് വിട്ട് കാത്തിരിക്കുന്നവരുമായ പീഡകസഖാക്കളും. ഏതായാലും ഇതുപോലൊരു നാട്ടിലാണ് പി.ശശിയെങ്കില്‍ നാടുമുഴുവന്‍ കുറെ പാര്‍ട്ടി കിടാവുമാരെ കാണാനാവുമായിരുന്നു.
അപ്പോഴും പി.ബിയും സംസ്ഥാന നേതൃത്വവും ചിലപ്പോള്‍ അന്വേഷണ പ്രക്രിയയിലാവും....................................

No comments:
Post a Comment