കൊച്ചിയുടെ കൊമ്പനില്ലേലും കേരള കൊമ്പന്‍മാര്‍ തന്നെ വമ്പന്‍മാര്‍
കൊച്ചിയുടെ കൊമ്പനായ ശ്രീശാന്ത് കളിച്ചില്ലെങ്കിലെന്ത്? ഗുജറാത്ത്,മറാട്ടക്കാരുടെ സ്വന്തം ടീമായ കൊച്ചി ടസ്ക്കേഴ്സ് കേരള ജൈത്രയാത്ര തുടരുകയല്ലേ? അങ്ങനെയെങ്കിലും കൊച്ചിയും കേരളവും കോടികള്‍ മറിയുന്ന ഐപിഎല്ലിലെ ശ്രദ്ധാകേന്ദ്രമായി. കേരളത്തില്‍ ഒരു ഐപിഎല്‍ടീം എന്ന് ലക്ഷ്യംവെച്ച കേന്ദ്രമന്ത്രി ശശിതരൂര്‍ മന്ത്രിസ്ഥാനം തെറിച്ച് പെരുവഴിയിലായി. നമ്മുടെ കൊച്ചിയുടെ കൊമ്പനായ ശ്രീശാന്ത് കളിച്ചില്ലെങ്കിലെന്ത് ബാക്കിയുള്ളവര്‍ നന്നായി കളിച്ച് പേരും പ്രശസ്തിയും വേണ്ടുവോളം ഉണ്ടാക്കുന്നുണ്ട്. മിക്കവാറും ആ സാറിനേയും പുറത്താക്കാവുന്നതാണല്ലേ? ഇന്ത്യന്‍ ടീമിന് ഒരു ഭാഗ്യതാരമാണെങ്കില്‍ ടസ്ക്കേഴ്സിന് ശ്രീശാന്ത് കളിക്കാതിരിക്കുന്നതാണ് നല്ലത്. ശ്രീശാന്ത് കളിക്കാതിരുന്ന മൂന്ന് കളിയും കൊമ്പന്‍മാര്‍ തകര്‍ത്തത് ഐപിഎല്ലിലെ മുടിചൂടാമന്നന്‍മാരെ തന്നെയാണ്.
ക്രിക്കറ്റ് മതമായും റണ്‍സും റെക്കോഡും മജ്ജയും മാംസവുമാക്കിയ ക്രിക്കറ്റിന്റെ കൊച്ചുദൈവമായ സച്ചിന്റെ മുംബൈ ഇന്ത്യന്‍സിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലേക്ക് ഗ്ലാമറും കേളീകൌശലവും കായികതന്ത്രവും സിദ്ധിച്ച സാക്ഷാല്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിങ്സിനെയും താരമികവുകൊണ്ട് സമ്പന്നമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും യുദ്ധത്തിലേത് പോലെ തകര്‍ത്ത കൊമ്പന്‍മാരെ ഐപിഎല്‍ ലോകത്തിന് അംഗീകരിക്കാതിരിക്കാനാവില്ല.
എന്തായാലും ഈ സീസണ്‍ കൊച്ചി ടസ്ക്കേഴ്സ് കേരള എന്നു തന്നെയായിരിക്കും പേരെങ്കിലും അടുത്ത സീസണില്‍ ഈ ടീം ഉണ്ടാവുമോ എന്ന് കണ്ടുതന്നെ അറിയണം. കാരണം കൊച്ചിക്കാര്‍ തന്നെ ടീമിന് പാരയായാലോ? ബാക്കി എല്ലാ സംസ്ഥാനവും നികുതിയില്‍ ഇളവ് നല്‍കുമ്പോള്‍ കേരളം മാത്രം അതിന് അനുവാദം നല്‍കുന്നില്ല. നഗരസഭയാണെങ്കില്‍ ഓരോ കൌണ്‍സിലര്‍ക്കും നൂറ് ടിക്കറ്റ് വെറുതെ കിട്ടണമെന്ന വാശിയിലാണ്. ആയിരത്തി അഞ്ഞൂറ് കോടി മുടക്കി കൊച്ചിയുടെ പേരില്‍ ടീം ഉണ്ടാക്കിയവന്‍മാര്‍ എന്തുചെയ്യും.കളി കാണാന്‍ സ്റ്റേഡിയത്തില്‍ എത്തുന്നവരും വിരളം .ടിക്കറ്റ് വില ഏറ്റവും കൂടുതല്‍ വാങ്ങുന്നതും നമ്മള്‍ തന്നെ നാനൂറ് രൂപ മറ്റ് സംസ്ഥാനങ്ങളില്‍ ഇരുനൂറ്റിയമ്പത് രൂപ മാത്രമേയുള്ളൂ താനും. വിദ്യാര്‍ഥികള്‍ക്ക് ഇളവും . ഐപിഎല്ലിലെ കൊച്ചി ടീമിന്റെ ഉയര്‍ത്തെഴുന്നേല്‍പ് അവിശ്വസനീയമാണെങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ ജയവര്‍ധനെയുടെ പ്രകടനം ഗംഭീരം. രവീന്ദ്ര ജഡേജ എന്ന നാണം കുണുങ്ങി പയ്യന്‍ തന്റെ പക്വമായ ഷോട്ടുകള്‍ കൊണ്ട് ഏത് ബോളറെയും അനായാസം അതിര്‍ത്തിക്കപ്പുറത്തേക്ക് പായിക്കുന്നതും നയനാനന്ദകരമാണ്.താരപ്രഭയില്ലാതെ വന്ന ടീമിന്റെ പ്രകടനം രണ്ടാം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തെയാണ് ഓര്‍മിപ്പിക്കുന്നത്.
അന്ന് അസ്നോദ്കര്‍ ആണെങ്കില്‍ ഇന്ന് രവീന്ദ്ര ജഡേജ. ഈ ടീമിന്റെ കളികാണുമ്പോള്‍ ആര്‍ക്കും തോന്നാവുന്നതാണ് ശ്രീശാന്തിനെ കൊച്ചി ടസ്ക്കേഴ്സിന് ഇനി വേണോ എന്ന്.

No comments:
Post a Comment